KEAM 2026: കാത്തിരിപ്പിന് വിരാമം, കീം പരീക്ഷാഫലം ഇന്ന് അറിയാം

KEAM 2026 exam result update: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനാ പരീക്ഷയായ കീമിന്റെ (KEAM 2026) ഫലം ഇന്ന് പുറത്തുവിടും. ഇന്ന് (ജൂണ്‍ 22) ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ മന്ത്രി റോജി എം. ജോണ്‍ ഫലപ്രഖ്യാപനം നടത്തും.

KEAM 2026: കാത്തിരിപ്പിന് വിരാമം, കീം പരീക്ഷാഫലം ഇന്ന് അറിയാം

KEAM 2026 Result

Updated On: 

22 Jun 2026 | 09:34 AM

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനാ പരീക്ഷയായ കീമിന്റെ (KEAM 2026) ഫലം ഇന്ന് പുറത്തുവിടും. ഇന്ന് (ജൂണ്‍ 22) ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ മന്ത്രി റോജി എം. ജോണ്‍ ഫലപ്രഖ്യാപനം നടത്തും. ഫലപ്രഖ്യാപനത്തിനു ശേഷം cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം. സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയം വൈകിയതാണ് ഫലപ്രഖ്യാപനത്തെ ബാധിച്ചത്. സിബിഎസ്ഇയുടെ ഫലപ്രഖ്യാപനമാണ് കീം ഫലത്തിന്റെ കാലതാമസത്തിന് കാരണമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം പുറത്തുവിടുന്നതുവരെ പ്ലസ്ടുമാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

“കീം പരീക്ഷാഫലം പുറത്തുവിടുന്നതിനുള്ള സംസ്ഥാനത്ത് എല്ലാ സംവിധാനങ്ങളും ഒരുക്കി സജ്ജമാണ്. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലുള്ള അനിശ്ചിതത്വം മൂലമാണ് റിസള്‍ട്ട് പുറത്തുവിടാനാകാത്തത്. സിബിഎസ്ഇയുടെ മാര്‍ക്ക് ഷീറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് ഫലപ്രഖ്യാപനം നടത്താത്തത്. അതിന് നിലവില്‍ 14-ാം തീയതി വരെ സമയം കൊടുത്തിട്ടുണ്ട്. 14-ാം തീയതിക്കുള്ളില്‍ സിബിഎസ്ഇയുടെ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീങ്ങുമോ ഇല്ലയോ എന്ന് പറയാന്‍ സാധിക്കില്ല. സിബിഎസ്ഇയുടെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വത്തില്‍ തീരുമാനമാകുന്നതിന് അനുസരിച്ച് കീം ഫലം പുറത്തുവിടും. അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല”-എന്നാണ് ഏതാനും ദിവസം മുമ്പ് മന്ത്രി പറഞ്ഞത്.

യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പണം

യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ ആദ്യം ജൂണ്‍ ഏഴ് വരെയും, പിന്നീട് 14 വരെയും, തുടര്‍ന്ന് 18 വരെയും സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്ലസ്ടു (അല്ലെങ്കില്‍ തത്തുല്യം) പരീക്ഷയുടെ മാര്‍ക്ക് വിവരം സമര്‍പ്പിക്കാത്തവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. എഞ്ചിനീയറിങ് റാങ്ക് തയ്യാറാക്കുന്നതിന് ഈ മാര്‍ക്ക് വിവരങ്ങള്‍ നിര്‍ബന്ധമാണ്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയുടെ രണ്ടാം വര്‍ഷത്തിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെൻ്റ് പ്രഖ്യാപിച്ചു, സ്പോർട്സ് ക്വോട്ട ആദ്യ അലോട്മെൻ്റും പുറത്ത്

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചതും, റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ പരിഗണിക്കുന്നതുമായ മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പരിശോധനയ്ക്കായി പ്രസിദ്ധപ്പെടുത്തിയിരുന്നു. രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക്, പരമാവധി മാര്‍ക്ക്, പഠിച്ച ബോര്‍ഡ്, പാസായ വര്‍ഷം എന്നിവ വെബ്‌പേജില്‍ കാണിച്ചിട്ടുള്ള പ്രകാരം ശരിയാണോയെന്ന് ഉറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയിരുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കുന്ന മാര്‍ക്ക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മാര്‍ക്ക് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താത്ത വിദ്യാര്‍ത്ഥികളുടെയും, തിരുത്തലുകള്‍ ആവശ്യമായിട്ടും അത് ചെയ്യാത്തവരുടെയും നിലവിലെ മാര്‍ക്കുകള്‍ അതേപോലെ റാങ്ക്‌ലിസ്റ്റിനായി പരിഗണിക്കും. വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍, പാസായ വര്‍ഷം, പഠിച്ച ബോര്‍ഡ് എന്നിവ പ്രവേശന സമയത്ത് കോളേജ് അധികൃതര്‍ പരിശോധിക്കും. നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ വ്യത്യാസമുണ്ടെങ്കില്‍ പ്രവേശനത്തിന് അയോഗ്യരാകും.

English Summary

The KEAM 2026 engineering and pharmacy entrance exam results will be released today, June 22. Minister Roji M. John will announce the results at 3:00 PM at the Thiruvananthapuram Press Club. Students can check their results on the official website, cee.kerala.gov.in, after the announcement. The results were previously delayed due to uncertainties regarding CBSE plus-two revaluation marks.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം