AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
കീം

കീം

കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് കീം (KEAM). മാർച്ച്-എപ്രിൽ മാസങ്ങളിൽ സംഘടിപ്പിക്കുന്ന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോളേജുകളിലേക്കുള്ള മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം നിർണയിക്കുക. പ്രവേശന പരീക്ഷ കമ്മീഷ്ണറാണ് കീം പരീക്ഷ സംഘടിപ്പിക്കുന്നത്. ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ പ്രധാന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഞ്ചിനീയറിങ് പ്രവേശനത്തിനായി പരീക്ഷ സംഘടിപ്പിക്കുക. തമിഴ്നാട് മാതൃകയിൽ 5:3:2 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടികയ്ക്കായിട്ടുള്ള വെയ്റ്റേജ് നിർണയിക്കുക. ഒപ്പം പ്ലസ് ടുവിലെ മാർക്കും റാങ്ക് നിർണയിക്കാൻ പരിഗണിക്കും. കീം സ്കോറും പ്ലസ് ടുവിലെ മാർക്ക് ചേർത്ത് നോർമലൈസ് ചെയ്തതിന് ശേഷമാകും പ്രവേശന പരീക്ഷ കമ്മീഷ്ണർ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. പുതിയ തമിഴ്നാട് മോഡൽ നോർമലൈസേഷൻ കേരള സിലബസ് വിദ്യാർഥികൾക്കാണ് ഏറെ ഗുണം ചെയ്യുക. നേരത്തെ സിബിഎസ്ഇ വിദ്യാർഥികൾക്കായിരുന്നു കൂടുതൽ വെയ്റ്റേജ് ലഭിച്ചിരുന്നത്. കീം റാങ്ക് പട്ടികയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ മികച്ച കോളേജുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുക.

Read More

KEAM 2026: പ്ലസ് ടുവില്‍ കെമിസ്ട്രി പഠിക്കാത്തവര്‍ക്ക് അപേക്ഷിക്കാമോ? എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്കു വേണ്ടത് ഈ യോഗ്യതകള്‍

KEAM 2026 Engineering Eligibility: നിരവധി വിദ്യാര്‍ത്ഥികള്‍ കീം 2026 എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നുണ്ട്. എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യതകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

KEAM 2026: ഏപ്രില്‍ എന്നാല്‍ എന്‍ട്രന്‍സ് കാലം; വിഷുവിന് പിന്നാലെ പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയെല്ലാം?

KEAM 2026 Information at a glance: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 13 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടത്തും. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ ദിനമാണ്

KEAM 2026: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍

KEAM 2026 Inviting New Applications: കീം 2026 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജനുവരി 31 വൈകുന്നേരം അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആദ്യമായി രജിസ്‌ട്രേഷന്‍ നടത്തുവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ നോക്കാം

KEAM 2026: കീം 2026 ഇതാ എത്തിപ്പോയി; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് ഈ തീയതി മുതല്‍

KEAM 2026 application process will begin on January 5: കീം 2026ന് അപേക്ഷിക്കേണ്ട തീയതി പുറത്ത്. ജനുവരി അഞ്ച് മുതല്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെയാണ് നടപടിക്രമങ്ങള്‍

KEAM 2026: ഇനി പിഴയ്ക്കില്ല; മാര്‍ക്ക് സമീകരണത്തില്‍ തമിഴ്‌നാട് മോഡല്‍ പിന്തുടര്‍ന്ന് കേരളം; കീമില്‍ വരുന്നത് വലിയ മാറ്റം

KEAM 2026 Marks New Normalization Formula: കീം 2026 പരീക്ഷയുടെ മാര്‍ക്ക് സമീകരണത്തിന് ഇനി പുതിയ സമവാക്യം. എഞ്ചിനീയറിങ് കോഴ്‌സുകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയ പഠിക്കുന്നതിന് നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അംഗീകാരം

KEAM 2026: തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങാം; എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതി പുറത്ത്‌

KEAM 2026 Schedule Out: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ഏപ്രില്‍ 15 മുതല്‍ 21 വരെ കീം 2026 പരീക്ഷ നടക്കും. ഏപ്രില്‍ 13, 14, 22, 23 തീയതികള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ ബഫര്‍ തീയതികളായി നിശ്ചയിച്ചിട്ടുണ്ട്