KEAM 2026: കീം പ്രൊവിഷണല്‍ കാറ്റഗറി ലിസ്റ്റ് പുറത്ത്; പരിശോധിക്കേണ്ടതും, പരാതി സമര്‍പ്പിക്കേണ്ടതും ഇങ്ങനെ

KEAM 2026 Provisional Category List: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ (കീം 2026) അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളില്‍ വിവിധ കാറ്റഗറി, കമ്മ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ പ്രൊവിഷണല്‍ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കീം 2026-കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി കാറ്റഗറി ലിസ്റ്റ് കാണാം.

KEAM 2026: കീം പ്രൊവിഷണല്‍ കാറ്റഗറി ലിസ്റ്റ് പുറത്ത്; പരിശോധിക്കേണ്ടതും, പരാതി സമര്‍പ്പിക്കേണ്ടതും ഇങ്ങനെ

KEAM 2026 Provisional Category List

Updated On: 

30 Jun 2026 | 11:16 AM

എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ (കീം 2026) അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളില്‍ വിവിധ കാറ്റഗറി, കമ്മ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ പ്രൊവിഷണല്‍ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ താല്‍ക്കാലിക പട്ടിക പരിശോധിക്കാം. നിശ്ചിത തീയതിക്കകം കാറ്റഗറി, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, വരുമാനം, പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്.

‘കീം 2026-കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ‘കാറ്റഗറി ലിസ്റ്റ് പ്രൊവിഷണല്‍’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ കാറ്റഗറി ലിസ്റ്റ് കാണാം. കാറ്റഗറി പട്ടികയുമായി ബന്ധപ്പെട്ട് സാധുവായ പരാതികള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്.

പരാതി സമര്‍പ്പിക്കേണ്ട വിധം:

പരാതികള്‍ കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ ceekinfo.cee@kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയില്‍ മുഖേന ജൂലൈ രണ്ടിന് രാത്രി 11.59-നകം അറിയിക്കണം. പരാതിയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളോ, അനുബന്ധ രേഖകളോ ഇമെയില്‍ മുഖേന അയക്കരുത്. പുതിയതായി ആനുകൂല്യങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കില്ല.

പരാതികളുണ്ടെങ്കില്‍ അത് പരിഹരിച്ച ശേഷം അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഭിന്നശേഷി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും പിന്നീട് പുറത്തുവിടും.

Also Read: KEAM Architecture 2026: ആര്‍ക്കിടെക്ചര്‍ അപേക്ഷകര്‍ക്ക് പ്രൊഫൈലിലെ പിഴവുകള്‍ തിരുത്താം; ചെയ്യേണ്ടത് ഇത്ര മാത്രം

പിഴവുകള്‍ തിരുത്താം

ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ അഡ്മിഷന് അപേക്ഷിച്ചവര്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും, പിഴവുകളുണ്ടെങ്കില്‍ തിരുത്തുന്നതിനും ഇന്നും കൂടി അവസരമുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പ്രൊഫൈല്‍ പരിശോധിക്കേണ്ടതും, പിഴവുകള്‍ തിരുത്തേണ്ടതും.

വെബ്‌സൈറ്റിലുള്ള ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ എന്ന പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ഓരോരുത്തരും തങ്ങളുടെ പ്രൊഫൈല്‍ പരിശോധന നടത്തേണ്ടത്. അപേക്ഷകര്‍ തങ്ങളുടെ സ്വന്തം അപേക്ഷാ നമ്പരും, രഹസ്യ പാസ്‌വേഡും നിശ്ചിത കോളങ്ങളിൽ നല്‍കി ലോഗിന്‍ ചെയ്യുമ്പോൾ അവരുടെ വ്യക്തിഗത പ്രൊഫൈല്‍ പേജ് ദൃശ്യമാകും.

പ്രൊഫൈലില്‍ അപേക്ഷകന്റെ വ്യക്തിപരമായ വിവരങ്ങള്‍, നേറ്റിവിറ്റി, വിവിധ തരത്തിലുള്ള സംവരണ ആനുകൂല്യങ്ങള്‍, മറ്റ് പ്രത്യേക ഇളവുകള്‍ എന്നിവയ്ക്കൊപ്പം വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ഒപ്പും കാണാനാകും. അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള കുറവുകളോ തെറ്റുകളോ ഉള്ളപക്ഷം, പ്രൊഫൈല്‍ പേജില്‍ നല്‍കിയിട്ടുള്ള ‘മെമ്മോ ഡീറ്റെയില്‍സ്’ എന്ന മെനുവിലാണ് ക്ലിക്ക് ചെയ്യണം. ഈ ലിങ്ക് വഴി അപേക്ഷയിലെ ന്യൂനതകള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ മനസിലാക്കാം.

അപേക്ഷയിലെ അപാകതകളും കുറവുകളും പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് ആവശ്യമായ അനുബന്ധ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, കൃത്യമായ ഫോട്ടോ അല്ലെങ്കിൽ ഒപ്പ് എന്നിവ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷയിലെ തെറ്റുകൾ പരിഹരിക്കുന്നതിനായി ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഈ സമയപരിധിക്ക് ശേഷം പിന്നീട് അവസരം ലഭിക്കില്ല.

English Summary

The KEAM 2026 provisional category list for engineering and pharmacy courses has been published. Students can check the temporary list on the official website: www.cee.kerala.gov.in. Complaints regarding the list can be sent via email to ceekinfo.cee@kerala.gov.in. The deadline to submit complaints is July 2 at 11:59 PM.

Follow Us
Related Stories
Kerala Plus One Admission 2026: ഇനി അവസരം കിട്ടില്ല! പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ സീറ്റ് ഉറപ്പിക്കാൻ ചെയ്യേണ്ടത്
KEAM Architecture 2026: ആര്‍ക്കിടെക്ചര്‍ അപേക്ഷകര്‍ക്ക് പ്രൊഫൈലിലെ പിഴവുകള്‍ തിരുത്താം; ചെയ്യേണ്ടത് ഇത്ര മാത്രം
Kerala PSC Exam 2026: ഡിഗ്രി മെയിന്‍സ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്‌ പരീക്ഷകള്‍ സെപ്തംബറില്‍; കണ്‍ഫര്‍മേഷന്‍ നല്‍കാം
Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് പ്രഖ്യാപിച്ചു; സ്കൂളിൽ എന്നുവരെ ചേരാം? സപ്ലിമെൻ്ററി അലോട്ട്മെന്റ് എപ്പോൾ
KEAM Rank List 2026: ഇത്തവണയും കീം റാങ്ക് ലിസ്റ്റ് കോടതി കയറുമോ? ആശങ്കയ്ക്ക്‌ കാരണമുണ്ട്‌
KEAM Rank List 2026: കാത്തിരിപ്പിന് വിരാമം! കീം 2026 ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടത് ഇവിടെ
500 രൂപയുണ്ടോ കയ്യിൽ? ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
പ്രിയദര്‍ശിനിയില്‍ കക്കാടംപൊയില്‍ പോകാം; കോഴിക്കോട് നിന്നുള്ള ബസ് സമയം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം