AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: മെഡിക്കല്‍ പ്രവേശനം നേടാന്‍ ഒരു അവസരം കൂടി; പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം

KEAM 2026 MBBS and BDS stray vacancy filling allotment: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തും. മെഡിക്കല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനായി ഒക്ടോബര്‍ 20-ന് വൈകിട്ട് ആറു വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

KEAM 2026: മെഡിക്കല്‍ പ്രവേശനം നേടാന്‍ ഒരു അവസരം കൂടി; പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം
KEAM 2026 Medical AdmissionImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 18 Oct 2026 | 02:53 PM

2026-27 അധ്യയന വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തും. മെഡിക്കല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനായി ഒക്ടോബര്‍ 20-ന് വൈകിട്ട് ആറു വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഹോം പേജില്‍ പ്രവേശിക്കണം. തുടര്‍ന്ന് ‘Stray Vacancy Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

താത്പര്യമുള്ള എല്ലാ കോളേജുകളിലേക്കും, കോഴ്‌സിലേക്കും ഓപ്ഷന്‍ നല്‍കണം. അലോട്ട്‌മെന്റ് ലഭിച്ചാല്‍ അഡ്മിഷന്‍ നേടും എന്ന് ഉറപ്പുള്ള കോളേജുകളിലും, കോഴ്‌സുകളിലും മാത്രം ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.

താത്കാലിക അലോട്ട്‌മെന്റ് ഷെഡ്യൂള്‍

തീയതി ഷെഡ്യൂള്‍
ഒക്ടോബര്‍ 17 ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് സജ്ജമായി
ഒക്ടോബര്‍ 20 വൈകിട്ട് ആറു മണി ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം അവസാനിക്കുന്നു
ഒക്ടോബര്‍ 21 താത്കാലിക അലോട്ട്‌മെന്റ്‌
ഒക്ടോബര്‍ 22 അന്തിമ അലോട്ട്‌മെന്റ്‌
ഒക്ടോബര്‍ 23 മുതല്‍ 26-ന് വൈകിട്ട് നാല് വരെ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാധകമായ ഫീസ് ഒടുക്കി കോളേജുകളില്‍ അഡ്മിഷന്‍ നേടാനുള്ള സമയം
ഒക്ടോബര്‍ 26 വൈകിട്ട് അഞ്ച്‌ അഡ്മിഷന്‍ നേടിയവരുടെ വിവരങ്ങള്‍ OAMS മുഖേന അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം

Also Read: JEE Main 2027 Registration: ജെഇഇ മെയിൻ 2027 രജിസ്ട്രേഷൻ എന്ന് മുതൽ? അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം

ഇക്കാര്യങ്ങള്‍ മറക്കല്ലേ!

  • മൂന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല
  • മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്ന് അഡ്മിഷന്‍ നേടിയവര്‍ക്കും ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാകില്ല
  • മുന്‍ അലോട്ട്‌മെന്റുകളെ തുടര്‍ന്ന്, അഡ്മിഷന്‍ നേടിയ കോളേജില്‍ നിന്നും ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് ശേഷം വിടുതല്‍ വാങ്ങിയവര്‍ക്കും ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാകില്ല
  • സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിലൂടെ ലഭിക്കുന്ന സീറ്റുകളില്‍ പിന്നീട് യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല

ഫീസ് അടക്കമുള്ളവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷറുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് 0471 2332120, 2338487 എന്നീ ഹെല്‍പ് ലൈന്‍നമ്പറുകളുടെ സേവനം തേടാം.

English Summary

CEE Kerala has released the KEAM 2026 MBBS and BDS stray vacancy allotment notification. Eligible candidates on the Kerala State Medical Rank List can register options online by October 20, 2026. Candidates must pay the prescribed registration fee based on their category and college preferences. The final allotment results will be published on October 22, 2026.

Follow Us