KEAM 2026: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്; പ്രവേശനം 26 വരെ
KEAM 2026 Medical admission stray vacancy allotment: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഹോം പേജിലൂടെ ലഭ്യമാകും. ഹോം പേജില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം
എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.cee.kerala.gov.in/ -ല്‍ പരിശോധിക്കാം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഹോം പേജിലൂടെ ലഭ്യമാകും. ഹോം പേജില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ ഈ മെമ്മോയിലുണ്ടാകും. സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് കിട്ടിയവര്‍, മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഒക്ടോബര്‍ 26-ന് വൈകിട്ട് നാലു മണിക്ക് മുമ്പ് അഡ്മിഷന്‍ നേടണം.
അലോട്ട്‌മെന്റ് ലഭിക്കുന്ന എസ്‌സി/എസ്ടി/ഒഇസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ഒഇസി വിഭാഗങ്ങള്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ സമുദായങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍, ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍, ശ്രീചിത്തിര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ട്യൂഷന്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.
എന്നാല്‍ ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ മൈനോറിറ്റി/എന്‍ആര്‍ഐ സീറ്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം, മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരമുള്ള ഫീസ് അടയ്ക്കണം. അത്തരം സാഹചര്യങ്ങളില്‍ ഫീസ് ഇളവിന് അര്‍ഹതയുണ്ടാകില്ല.
ഡാറ്റാ ഷീറ്റ്
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹോം പേജിലൂടെ ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികളുടെ മുമ്പാകെ ഹാജരാക്കണം. നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ചവരെല്ലാം പ്രസ്തുത കോളേജുകളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും.
സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിലൂടെ അലോട്ട്‌മെന്റ് ലഭിച്ചശേഷം നിശ്ചിത തീയതിക്കുള്ളില്‍ അഡ്മിഷന്‍ നേടാത്തവരുടെയും, ഈ അലോട്ട്‌മെന്റിലൂടെയോ മുന്‍ അലോട്ട്‌മെന്റുകളിലൂടെയോ അഡ്മിഷന്‍ നേടിയശേഷം വിടുതല്‍ വാങ്ങുന്നവരുടെയും ബാധകമായ രജിസ്‌ട്രേഷന്‍ ഫീസ് പിഴയായി കണക്കാക്കും. ഈ തുക തിരികെ നല്‍കില്ല. കൂടാതെ, ഇത്തരം വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കും.
പ്രോസ്‌പെക്ടസിലെ ക്ലോസ് 12.2.4 പ്രകാരമുള്ള പിഴയാകും ഈടാക്കുന്നത്. അഡ്മിഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471 2332120.
English Summary
The KEAM 2026 stray vacancy allotment for MBBS and BDS courses has been published. Students can check their allotment details and download their memo from the official website. Candidates who received an allotment must join their designated college with required documents by October 26, 2026, 4:00 PM. Failure to take admission within this deadline will result in the cancellation of the allotment and a penalty.