AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: എംബിബിഎസ്, ബിഡിഎസ് സ്‌ട്രേ വേക്കന്‍സി താല്‍ക്കാലിക അലോട്ട്‌മെന്റ് പുറത്ത്‌; പരാതികള്‍ അറിയിക്കാം

Kerala KEAM 2026 MBBS/BDS provisional stray seat allotment: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും 2026-ലെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള താല്‍ക്കാലിക സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലഭ്യമാണ്.

KEAM 2026: എംബിബിഎസ്, ബിഡിഎസ് സ്‌ട്രേ വേക്കന്‍സി താല്‍ക്കാലിക അലോട്ട്‌മെന്റ് പുറത്ത്‌; പരാതികള്‍ അറിയിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 21 Oct 2026 | 10:06 PM

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും 2026-ലെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള താല്‍ക്കാലിക സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലഭ്യമാണ്. ‘കീം 2026-കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ‘അലോട്ട്‌മെന്റ് ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ താല്‍ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. ഈ ലിസ്റ്റുമായി ബന്ധപ്പെട്ട് സാധുവായ പരാതികളുണ്ടെങ്കില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ-മെയില്‍ വഴി അറിയിക്കാം. നാളെ (ഒക്ടോബര്‍ 22) ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി പരാതികള്‍ അറിയിക്കണം.

താല്‍ക്കാലിക അലോട്ട്‌മെന്റ് സൂചന മാത്രമാണ്. അതുകൊണ്ട് മാറ്റങ്ങള്‍ക്ക് വിധേയമാണ്. അന്തിമ അലോട്ട്‌മെന്റ് പ്രകാരമുള്ള അലോട്ട്‌മെന്റ് ലഭിച്ചതിനുശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട കോളേജുകളെ സമീപിക്കാവൂ. സംശയങ്ങളുണ്ടെങ്കില്‍ 0471-2332120 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിക്കാം.

2026-27 അധ്യയന വര്‍ഷത്തെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളുടെ മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനാണ് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തുന്നത്. ഇതിനായി മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 20-ന് വൈകുന്നേരം ആറു മണി വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാവകാശം അനുവദിച്ചിരുന്നു.

Also Read: KEAM 2026: മെഡിക്കല്‍ പ്രവേശനം നേടാന്‍ ഒരു അവസരം കൂടി; പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം

അന്തിമ അലോട്ട്‌മെന്റ് എപ്പോള്‍?

ഒക്ടോബര്‍ 22-ന് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് ഷെഡ്യൂളില്‍ വ്യക്തമാക്കുന്നത്. അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക (ബാധകമെങ്കില്‍) ഒടുക്കി അലോട്ട്‌മെന്റ് ലഭിക്കുന്ന കോളേജുകളില്‍ ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26-ന് വൈകുന്നേരം നാലു വരെയുള്ള സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാം.

ഒക്ടോബര്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഒഎഎംഎസ് മുഖേന അപ്‌ഡേറ്റ് ചെയ്യണം. അഡ്മിഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും, അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രജിസ്‌ട്രേഷന്‍ തുക

ഗവ. എംബിബിഎസ്/ബിഡിഎസ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ തുക അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സുകളുടെ ഫീസിനത്തില്‍ വകയിരുത്തും. സ്വകാര്യ/സ്വാശ്രയ എംബിബിഎസ്/ബിഡിഎസ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഫീസ് പ്രവേശന നടപടികള്‍ അവസാനിച്ചശേഷം തിരികെ നല്‍കും.

എന്നാല്‍ അലോട്ട്‌മെന്റ് ലഭിച്ചശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെയും, സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിലൂടെയോ മുന്‍ അലോട്ട്‌മെന്റിലൂടെയോ അഡ്മിഷന്‍ നേടിയ ശേഷം വിടുതല്‍ വാങ്ങുന്നവരുടെയും അവരവര്‍ക്ക് ബാധകമായ രജിസ്‌ട്രേഷന്‍ ഫീസ് പെനാല്‍റ്റിയായി കണക്കാക്കും.

English Summary

CEE Kerala has published the KEAM 2026 provisional vacancy allotment list for MBBS and BDS courses. Candidates can view the list by logging into the KEAM 2026 Candidate Portal. Any valid complaints regarding this allotment must be emailed before October 22, 1:00 PM. Students should report to colleges only after the final allotment list is published.

Follow Us