AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?

Kerala KEAM Result Declaration Delayed: കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇയുടെ പുനര്‍മൂല്യനിര്‍ണയ മാര്‍ക്ക് കൂടി പരിഗണിച്ചാകും ഫലപ്രഖ്യാപനം. ഇന്നലെ രാത്രിയാണ് സിബിഎസ്ഇ പ്ലസ്ടു പുനര്‍മൂല്യനിര്‍ണയ ഫലം പുറത്തുവിട്ടത്. മാര്‍ക്ക് മാറ്റം വന്നവര്‍ക്ക് പുതിയ മാര്‍ക്ക് ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുന്നതിനുവേണ്ടിയാണ് റിസള്‍ട്ട് പ്രഖ്യാപനം മാറ്റിയത്.

KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
KEAM 2026 ResultImage Credit source: malayalamtv9.com
Jayadevan AM
Jayadevan AM | Published: 22 Jun 2026 | 03:00 PM

തിരുവനന്തപുരം: കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇയുടെ പുനര്‍മൂല്യനിര്‍ണയ മാര്‍ക്ക് കൂടി പരിഗണിച്ചാകും ഫലപ്രഖ്യാപനം. ഇന്നലെ രാത്രിയാണ് സിബിഎസ്ഇ പ്ലസ്ടു പുനര്‍മൂല്യനിര്‍ണയ ഫലം പുറത്തുവിട്ടത്. ഈ റിസള്‍ട്ടില്‍ മാര്‍ക്ക് മാറ്റം വന്നവര്‍ക്ക് പുതിയ മാര്‍ക്ക് ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുന്നതിനുവേണ്ടിയാണ് റിസള്‍ട്ട് പ്രഖ്യാപനം മാറ്റിയത്. ജൂണ്‍ 26-ന് ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഫലപ്രഖ്യാപനം മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫലം പുറത്തുവിടാനായിരുന്നു ആദ്യ തീരുമാനം.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങൾ പുറത്തുവരാൻ വൈകിയതാണ് ഇത്തവണത്തെ കീം പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനത്തെ ബാധിച്ചത്. സംസ്ഥാനത്ത് കീം ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നതിന്റെ പ്രധാന കാരണം സിബിഎസ്ഇയുടെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസമാണെന്ന് മന്ത്രി നേരത്തെ തന്നെ വ്യകതമാക്കിയിരുന്നു.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് എന്ന്? അതിന് മുമ്പ് ചെയ്യേണ്ടത്

പുനര്‍മൂല്യനിര്‍ണയത്തിന്റെ അന്തിമ ഫലം ലഭ്യമാകുന്നതുവരെ പ്ലസ്ടു മാര്‍ക്കുകള്‍ വെബ്‌സൈറ്റിൽ രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

കേരളത്തിൽ കീം പരീക്ഷാഫലം പുറത്തുവിടുന്നതിനുള്ള എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും പൂർണ്ണമായി സജ്ജമാണെന്നും എന്നാൽ, സിബിഎസ്ഇ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം കാരണമാണ് നിലവിൽ റിസള്‍ട്ട് പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതെന്നും മന്ത്രി ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പുതുക്കിയ മാര്‍ക്ക് ഷീറ്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതാണ് ഈ തടസ്സത്തിന് കാരണം. ഇതിനായി നിലവില്‍ ഈ മാസം 14-ാം തീയതി വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ 14-ാം തീയതിക്കുള്ളില്‍ സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വങ്ങൾക്ക് പൂർണ്ണ പരിഹാരമുണ്ടാകുമോ എന്ന് ഇപ്പോൾ കൃത്യമായി പറയാന്‍ കഴിയില്ല. സിബിഎസ്ഇ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ ഒരു തീരുമാനമാകുന്നതിന് അനുസരിച്ച് കീം ഫലം ഉടൻ പുറത്തുവിടും. എന്തായാലും ഈ പ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

മാര്‍ക്ക് സമര്‍പ്പണം:

കീം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പലതവണയായി നീട്ടി നൽകിയിരുന്നു. ആദ്യം ജൂണ്‍ 7 വരെ നിശ്ചയിച്ചിരുന്ന സമയപരിധി പിന്നീട് ജൂണ്‍ 14 വരെയും, അതിനുശേഷം ജൂണ്‍ 18 വരെയും ദീര്‍ഘിപ്പിച്ചു നൽകി. സമയപരിധിക്കുള്ളില്‍ പ്ലസ്ടു (അല്ലെങ്കില്‍ തത്തുല്യ പരീക്ഷ) മാർക്കുകൾ സമര്‍പ്പിക്കാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതല്ല.

English Summary

The KEAM exam result declaration has been postponed. his delay allows students to upload their newly released CBSE revaluation marks. The results are now expected to be announced on June 26. Minister Roji M John directed officials to extend the mark submission deadline.

Follow Us