KEAM 2026 Allotment: കീം ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്; അന്തിമ കാറ്റഗറി ലിസ്റ്റും പുറത്ത്‌

KEAM Trial Allotment 2026 Update: കീം ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പുറത്തുവിടും. വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.'കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി'ലെ 'കാറ്റഗറി ലിസ്റ്റ്' എന്ന മെനു ക്ലിക്ക് ചെയ്താല്‍ കാറ്റഗറി ലിസ്റ്റ് പരിശോധിക്കാം.

KEAM 2026 Allotment: കീം ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്; അന്തിമ കാറ്റഗറി ലിസ്റ്റും പുറത്ത്‌

പ്രതീകാത്മക ചിത്രം

Updated On: 

06 Jul 2026 | 06:33 PM

കീം ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് (ജൂലൈ 6) പുറത്തുവിടും. അലോട്ട്‌മെന്റ് പുറത്തുവിട്ടതിന് ശേഷം cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരത്തെ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം നാളെ (ജൂലൈ ഏഴ്) താല്‍ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ജൂലൈ എട്ടിനാണ് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേസന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് ജൂലൈ ഒമ്പത് മുതല്‍ ജൂലൈ 12 വൈകുന്നേരം നാലു മണി വരെയുള്ള സമയപരിധിയില്‍ ഓണ്‍ലൈനായി ഒടുക്കണം.

ഈ സമയപരിധിക്കകം ഫീസ് അടച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും, ബന്ധപ്പെട്ട സ്ട്രീമിലെ നിലവിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷന്‍ അടുത്ത ഘട്ടത്തില്‍ ലഭ്യമാകില്ല. എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈനായി ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി നാളെ ഉച്ചയ്ക്ക് 12 മണി വരെ ദീര്‍ഘിപ്പിച്ചു. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.

അന്തിമ കാറ്റഗറി ലിസ്റ്റ്‌

അതേസമയം, 2026-ലെ എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളില്‍ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

നിശ്ചിത സമയപരിധിക്കകം ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് അന്തിമ കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്. ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ‘കാറ്റഗറി ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ കാറ്റഗറി ലിസ്റ്റ് പരിശോധിക്കാം. സംശയങ്ങളുണ്ടെങ്കില്‍ 0471-2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ സഹായം തേടാം.

Also Read: CBSE Class 10 Second Board Result 2026: ഇനി അധികം കാത്തിരിക്കേണ്ട; സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഉടന്‍

അപേക്ഷ ക്ഷണിച്ചു

അതേസമയം, സ്വകാര്യ സ്വാശ്രയ, കേപ് എഞ്ചിനീയറിങ് കോളേജുകളിലെ പ്രത്യേക സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ കമ്മ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേയ്ക്കും സർക്കാർ കോസ്റ്റ് ഷെയറിംഗ് കോളേജുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെ മക്കൾക്കായി മാറ്റിവെച്ചിട്ടുള്ള സീറ്റുകളിലേയ്ക്കുള്ള പ്രത്യേക സംവരണത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്.

കമ്മ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി, രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകൾ മാറ്റിവച്ചിട്ടുള കോളേജുകളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കോളേജുകളിൽ കമ്മ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ “KEAM 2026- Candidate Portal എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിക്കണം.

തുടര്‍ന്ന്‌ ‘Community Quota Proforma ‘ എന്ന മെനു ക്ലിക്ക് ചെയ്ത് കോളേജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിൻ്റൗട്ട് എടുത്ത് ഒപ്പിട്ടശേഷം, ആവശ്യമായ രേഖകൾ സഹിതം നാളെ രാവിലെ 11.30 മണിക്ക് മുമ്പായി അതത് കോളേജ് അധികൃതരുടെ മുമ്പാകെ ഹാജരാകണം.

English Summary

The KEAM 2026 trial allotment will be released today, July 6, on the official website cee.kerala.gov.in. The provisional allotment will be published tomorrow, July 7, followed by the first final allotment on July 8. Students who receive an allotment must pay the required fee online between July 9 and July 12. Additionally, the final category list for engineering and pharmacy admissions has been published on the candidate portal.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം