AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Class 10 Second Board Result 2026: ഇനി അധികം കാത്തിരിക്കേണ്ട; സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഉടന്‍

CBSE 10th Second Board Exam Result 2026 Likely This Week: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഈയാഴ്ച തന്നെ ഫപ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. നേരത്തെ ജൂൺ മാസത്തിൽ തന്നെ റിസൾട്ട് വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പുതിയ വിവരങ്ങള്‍ പ്രകാരം ജൂലൈ ആദ്യവാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത.

CBSE Class 10 Second Board Result 2026: ഇനി അധികം കാത്തിരിക്കേണ്ട; സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഉടന്‍
CBSEImage Credit source: cbse.gov.in
Jayadevan AM
Jayadevan AM | Published: 06 Jul 2026 | 09:40 AM

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഈയാഴ്ച തന്നെ ഫപ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. നേരത്തെ ജൂൺ മാസത്തിൽ തന്നെ റിസൾട്ട് വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പുതിയ വിവരങ്ങള്‍ പ്രകാരം ജൂലൈ ആദ്യവാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത. റിസൾട്ട് വരുന്ന കൃത്യമായ തീയതിയോ സമയമോ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇത്തവണ ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രണ്ടാം ബോർഡ് പരീക്ഷയ്ക്കായി ഹാജരായത്. കമ്പാർട്ട്മെന്റ് പരീക്ഷ എഴുതാൻ 85,000-ൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ഇംപ്രൂവ്‌മെന്റ്, കമ്പാർട്ട്മെന്റ് എന്നീ രണ്ട് വിഭാഗങ്ങളിലുമായി 57,914 ഓളം വിദ്യാർത്ഥികളും പരീക്ഷ എഴുതി. പ്രധാനമായും സയൻസ്, മാത്തമാറ്റിക്‌സ്, സോഷ്യൽ സയൻസ്, ലാംഗ്വേജസ് തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് പരീക്ഷ സംഘടിപ്പിച്ചത്.

ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

ഔദ്യോഗിക വെബ്‌സൈറ്റുകൾ (http://cbse.gov.in/), ഡിജിലോക്കർ, ഉമാംഗ് ആപ്പ് എന്നിവയിലൂടെ റിസള്‍ട്ട് പരിശോധിക്കാം. എസ്എംഎസ്, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം എന്നിവ വഴിയും ഫലം അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് അവരുടെ വിദ്യാർത്ഥികളുടെ ഫലങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി സിബിഎസ്ഇയുടെ ‘പരിണാം മഞ്ജുഷ’ ഉപയോഗിക്കാവുന്നതാണ്.

Also Read: Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി

ഫലം പരിശോധിക്കുന്ന സമയത്തെ തിരക്കിൽ ഉണ്ടാകാനിടയുള്ള സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികൾ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ മുൻകൂട്ടി തന്നെ കൈവശം കരുതണം.

രണ്ടാം ബോർഡ് പരീക്ഷയിലെ മാർക്കുകൾ കൂടി വിലയിരുത്തിയ ശേഷം, വിദ്യാർത്ഥിക്ക് ലഭിച്ചതിൽ ഏറ്റവും മികച്ച സ്കോർ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർക്ക് ലിസ്റ്റാണ് ബോർഡ് നൽകുക. ഫലം വരുമ്പോൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി താൽക്കാലിക മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം. എന്നാൽ ഒറിജിനൽ സ്കോർകാർഡുകൾ സിബിഎസ്ഇ നേരിട്ട് അതത് സ്കൂളുകളിലേക്ക് അയച്ചു കൊടുക്കും.

മാർക്ക് പരിശോധന:

ഫലപ്രഖ്യാപനത്തിന് ശേഷം ലഭിച്ച മാർക്കിൽ തൃപ്തരല്ലാത്തവർക്ക് പുനർമൂല്യനിർണ്ണയത്തിനും മാർക്ക് പരിശോധനയ്ക്കുമായി അപേക്ഷിക്കാം. സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടൽ വഴി ഇതിനുള്ള സൗകര്യം ലഭ്യമാകും. പുനർമൂല്യനിർണ്ണയം ആവശ്യമുള്ള ഓരോ വിഷയത്തിനും 100 രൂപ വീതമാണ് അപേക്ഷാ ഫീസ്.

മുൻ പരീക്ഷയിലെ മാർക്ക് വർധിപ്പിക്കാൻ ആഗ്രഹിച്ചവർ, കമ്പാർട്ട്മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ, സിബിഎസ്ഇ മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രൈവറ്റ് കാൻഡിഡേറ്റുകൾ എന്നിവർക്കായിരുന്നു ഈ രണ്ടാം പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നത്. ഏപ്രിൽ 15-ന് പുറത്തുവന്ന സിബിഎസ്ഇ പത്താം ക്ലാസ് പ്രധാന പരീക്ഷയിൽ 93.70 ശതമാനമായിരുന്നു വിജയം.

ഫലപ്രഖ്യാപന തീയതിയെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും നിരവധി ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും നടക്കാൻ സാധ്യതയുണ്ട്. ബോർഡ് ഔദ്യോഗികമായി തീയതി സ്ഥിരീകരിക്കാത്തതിനാൽ, ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കാതെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം കൃത്യമായി പരിശോധിച്ച് വിവരങ്ങൾ ഉറപ്പുവരുത്തുക.

English Summary

The CBSE Class 10 Second Board exam results are highly expected to release this week. Over six lakh students appeared for these compartment and improvement exams. Students can check their scores online via the official website, DigiLocker, or the UMANG app. The final mark sheets will feature the best score achieved out of the two board exams.

Follow Us