KEAM Rank List 2026: യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്‌ നല്‍കാന്‍ ഇനി രണ്ടു ദിവസം മാത്രം; സമര്‍പ്പിക്കേണ്ടത് എങ്ങനെ?

KEAM 2026 Online Submission of Marks Data For Engineering Rank: 2026-ലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍ യോഗ്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷത്തില്‍ ഗണിതം, ഊര്‍ജതന്ത്രം, രസതതന്ത്രം എന്നിവയ്ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജൂണ്‍ ഏഴിനകം സമര്‍പ്പിക്കണം.

KEAM Rank List 2026: യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്‌ നല്‍കാന്‍ ഇനി രണ്ടു ദിവസം മാത്രം; സമര്‍പ്പിക്കേണ്ടത് എങ്ങനെ?

KEAM 2026 Rank List

Updated On: 

05 Jun 2026 | 07:10 PM

KEAM 2026: ഇത്തവണത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍ യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം) രണ്ടാം വര്‍ഷത്തില്‍ ഗണിതം, ഊര്‍ജതന്ത്രം, രസതതന്ത്രം എന്നിവയ്ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജൂണ്‍ ഏഴിന് വൈകുന്നേരം ആറു മണിക്കകം സമര്‍പ്പിക്കണം. മാര്‍ക്ക് സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികളെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. കെമിസ്ട്രി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് മാര്‍ക്ക് സമര്‍പ്പിക്കേണ്ടത്.

മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റിലെ ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ എന്ന ലിങ്കില്‍ പ്രവേശിക്കണം. തുടര്‍ന്ന് അപേക്ഷാ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി ഹോം പേജില്‍ പ്രവേശിക്കണം. തുടര്‍ന്ന് ‘Mark Submission for Engg’ എന്ന മെനുവില്‍ ക്ലിക്ക് ചെയ്തു വേണം മാര്‍ക്ക് സമര്‍പ്പിക്കേണ്ടത്.

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്‌

യോഗ്യതാ പരീക്ഷ പാസായ ബോര്‍ഡ്, വര്‍ഷം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ യോഗ്യതാ പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് ബോര്‍ഡുകള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് വെബ്‌പേജില്‍ കാണാനാകും. വെബ്‌പേജില്‍ ദൃശ്യമാകുന്ന മാര്‍ക്കുകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം, തിരുത്തലുകള്‍ ആവശ്യമില്ലെങ്കില്‍ ‘Submit Mark data’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് അത് സമര്‍പ്പിക്കാം. ഈ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ടതില്ല.

Also Read: KEAM 2026: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ സ്കോർ പ്രസിദ്ധീകരിച്ചു; ഫലം എങ്ങനെ അറിയാം?

എന്നാല്‍ വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള മാര്‍ക്കുകള്‍ മാര്‍ക്ക് ലിസ്റ്റിലുള്ളതില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ ‘Change’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ശരിയായ മാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ‘Submit mark Data’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

മാര്‍ക്കുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പരീക്ഷാബോര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കിയിട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അവരവരുടെ ബോര്‍ഡ്, പാസായ വര്‍ഷം, രജിസ്റ്റര്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ വെബ്‌സൈറ്റില്‍ നിഷ്‌കര്‍ഷിക്കുന്നതുപോലെ ചെയ്യണം. തുടര്‍ന്ന് ‘Submit Mark Data’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

വെബ്‌പേജില്‍ കാണിച്ചിരുന്ന മാര്‍ക്കുകകളില്‍ തിരുത്തലുകള്‍ വരുത്തേണ്ടി വന്നവരും, ബോര്‍ഡ് ഡാറ്റ ലഭ്യമല്ലാത്തിനാല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടി വന്ന വിദ്യാര്‍ത്ഥികളും മാര്‍ക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ മാര്‍ക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം. ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തതയുള്ളതായിരിക്കണം.

കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌

മാര്‍ക്കുകള്‍ സമര്‍പ്പിച്ച ശേഷം ‘മാര്‍ക്ക് സബ്മിഷന്‍ കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്’ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ട വിദ്യാര്‍ത്ഥികള്‍, അത് ചെയ്താല്‍ മാത്രമേ മാര്‍ക്ക് സബ്മിഷന്‍ കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ലഭിക്കൂ. വിദ്യാര്‍ത്ഥി സമര്‍പ്പിക്കുന്ന മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങള്‍ അഡ്മിഷന്‍ സമയത്ത് വിശദമായി പരിശോധിക്കും. സംശയങ്ങളുണ്ടെങ്കില്‍ 0471- 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

English Summary

KEAM 2026 engineering candidates must submit their Plus Two marks online before June 7, 6:00 PM. Marks for Mathematics, Physics, and Chemistry (or alternatives like Computer Science) must be entered via the candidate portal. If the displayed board marks are correct, candidates can submit directly without uploading documents. Candidates who make corrections or have missing data must upload a clear copy of their mark sheet.

Follow Us
മഴക്കാലത്ത് കൊതുകുകളെ എങ്ങനെ തുരത്താം?
മഴക്കാലത്തെ പച്ചക്കറിക്കൃഷിക്കുമുണ്ട് ചില പൊടിക്കൈകൾ
മീനില്ലാതെ മീൻ കറി വയ്ക്കാം, റെസിപ്പി ഇതാ..
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം