AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ സ്കോർ പ്രസിദ്ധീകരിച്ചു; ഫലം എങ്ങനെ അറിയാം?

KEAM 2026 Results: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോറുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റു വഴി പരിശോധിക്കാം. പരീക്ഷയുടെ അന്തിമ ഉത്തരസൂചിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിലെ പ്രൊഫൈലുകള്‍ പരിശോധിക്കാനും, അപാകതകള്‍ പരിഹരിക്കാനും മെയ് 17 വരെ സമയമുണ്ട്.

KEAM 2026: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ സ്കോർ പ്രസിദ്ധീകരിച്ചു; ഫലം എങ്ങനെ അറിയാം?
KEAM 2026 Result ScoreImage Credit source: malayalamtv9.com
Jayadevan AM
Jayadevan AM | Published: 12 May 2026 | 10:42 PM

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ നോർമലൈസ് ചെയ്ത സ്കോറുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിച്ച് എൻജിനീയറിങ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകളുടെ സ്കോറുകൾ പരിശോധിക്കാം. വെബ്സൈറ്റിലെ ‘KEAM-2026 Candidate Portal’ എന്ന ലിങ്ക് വഴി തങ്ങളുടെ ഹോം പേജിൽ ലോഗിൻ ചെയ്ത ശേഷം ‘Result’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ പ്രവേശന പരീക്ഷയുടെ നോർമലൈസ് ചെയ്ത സ്കോർ കാണാം.

പരീക്ഷയുടെ അന്തിമ ഉത്തരസൂചിക വെബ്സൈറ്റിൽ ലഭ്യമാണ്.  ഒഴിവാക്കപ്പെട്ട ചോദ്യങ്ങൾക്ക് പകരമായി, ഓരോ സെഷനിലെയും ബാക്കിയുള്ള ചോദ്യങ്ങളിൽ നിന്ന് ലഭിച്ച റോ സ്കോറിനെ (Raw Score) അതത് സെഷനുകളിലെ കറക്ഷൻ ഫാക്ടർ (Correction Factor) കൊണ്ട് ഗുണിച്ചാണ് വ്യക്തിഗത സ്കോറുകൾ കണക്കാക്കിയിരിക്കുന്നത്.

ഓരോ സെഷനിലെയും കറക്ഷന്‍ ഫാക്ടര്‍

എൻജിനീയറിങ്

തീയതി ഫിസിക്‌സ് ഡിലീഷന്‍ കെമിസ്ട്രി ഡിലീഷന്‍ മാത്തമാറ്റിക്‌സ് ഡിലീഷന്‍ ഫിസിക്‌സ് കറക്ഷന്‍ ഫാക്ടര്‍ കെമിസ്ട്രി കറക്ഷന്‍ ഫാക്ടര്‍ മാത്തമാറ്റിക്‌സ് കറക്ഷന്‍ ഫാക്ടര്‍
17/04/2026 1 30/29
19/04/2026 2 30/28
20/04/2026 1 3 3 45/44 30/27 75/72
21/04/2026 2 3 3 45/43 30/27 75/72
22/04/2026 2 5 45/43 75/70

ഫാർമസി

തീയതി ഫിസിക്‌സ് ഡിലീഷന്‍ കെമിസ്ട്രി ഡിലീഷന്‍ ഫിസിക്‌സ് കറക്ഷന്‍ ഫാക്ടര്‍ കെമിസ്ട്രി കറക്ഷന്‍ ഫാക്ടര്‍
18/04/2026 1 30/29
19/04/2026 1 1 30/29 45/44

ഇത്തരത്തിൽ കറക്ഷൻ ഫാക്ടർ പ്രയോഗിച്ച ശേഷം ലഭിക്കുന്ന വിഷയങ്ങൾ തിരിച്ചുള്ള സ്കോറുകൾ കൂട്ടിച്ചേർത്താണ് ആകെ സ്കോർ കണ്ടെത്തുന്നത്. തുടർന്ന് പ്രോസ്പെക്ടസിലെ ക്ലോസ് 9.4.4(i) പ്രകാരം നിശ്ചയിച്ചിട്ടുള്ള നോർമലൈസേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ നോർമലൈസ്ഡ് സ്കോർ തയ്യാറാക്കുന്നു.

Also Read: NEET UG 2026: നീറ്റ് പരീക്ഷ ഇനി എന്ന്? റീ ഫണ്ട് നല്‍കുമോ? എന്‍ടിഎയുടെ അറിയിപ്പ്‌

റാങ്ക് ലിസ്റ്റ്

പ്രവേശന പരീക്ഷയിൽ ലഭിച്ച നോർമലൈസ്ഡ് സ്കോറിനും, പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ്/മാർക്കിനും 50:50 എന്ന തുല്യ അനുപാതത്തിൽ പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രോസ്പെക്ടസിലെ ക്ലോസ് 7.4 (b)(iii) പ്രകാരമുള്ള നോർമലൈസേഷൻ നടപടികൾക്ക് ശേഷമാണ് മാർക്കുകൾ റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുക.

പ്രോസ്പെക്ടസ് ക്ലോസ് 9.7.5 (i) പ്രകാരമുള്ള യോഗ്യത നേടുന്നവർക്ക് മാത്രമേ എൻജിനീയറിങ് പ്രവേശനത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. https://cee.kerala.gov.in/keam2026/pdf/Prospectus.pdf എന്ന ലിങ്കില്‍ പ്രോസ്പെക്ടസ് ലഭ്യമാണ്. ഇതില്‍ പ്രവേശിച്ചാല്‍ ഓരോ ക്ലോസുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകും. അപേക്ഷയിലെ പോരായ്മകൾ പരിഹരിക്കാത്തത് മൂലമോ മറ്റ് അനുബന്ധ കാരണങ്ങളാലോ ചില വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി 0471-2332120 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.

അപാകതകള്‍ പരിഹരിക്കാം

അതേസമയം, എൻജിനീയറിങ്, ഫാർമസി , ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സമര്‍പ്പിച്ച അപേക്ഷയിലെ പ്രൊഫൈലുകള്‍ പരിശോധിക്കാനും, അപാകതകള്‍ പരിഹരിക്കാനും മെയ് 17-ന് വൈകുന്നേരം ആറു മണി വരെ സാവകാശം നീട്ടിനല്‍കി. നേരത്തെ മെയ് 10 വരെയായിരുന്നു സമയപരിധി അനുവദിച്ചത്. ഇതാണ് നീട്ടി നല്‍കിയത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാണ്.

English Summary

KEAM 2026 Engineering and Pharmacy normalized scores are now available online. Candidates can view their results by logging into the CEE Kerala candidate portal. Scores were adjusted using a correction factor to account for deleted questions. Engineering ranks will be based on an equal 50:50 weightage of entrance and board marks.

Follow Us