AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ടിന് അല്‍പം കൂടി കാത്തിരിക്കണം; ഫലം പ്രഖ്യാപിക്കുന്നത് ഈ തീയതിയില്‍

Kerala Plus One Result 2026 to be declared on July 15 : പ്ലസ് വണ്‍ റിസള്‍ട്ടിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് അല്‍പം കൂടി നീളും. ജൂലൈ 15-നാണ് ഫലപ്രഖ്യാപനം. ജൂണ്‍ 10-ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ വന്ന അറിയിപ്പ്.

Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ടിന് അല്‍പം കൂടി കാത്തിരിക്കണം; ഫലം പ്രഖ്യാപിക്കുന്നത് ഈ തീയതിയില്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 10 Jun 2026 | 07:03 PM

Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ടിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് അല്‍പം കൂടി നീളും. ജൂണ്‍ 10-ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ വന്ന അറിയിപ്പുകളെങ്കിലും, ഫലം അറിയാന്‍ ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം. ജൂലൈ 15-ന് റിസള്‍ട്ട് പുറത്തുവിടും. ഗള്‍ഫ് മേഖലയിലെ പരീക്ഷ കൂടി കഴിഞ്ഞ് ഫലപ്രഖ്യാപനം നടത്താനാണ് നീക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഗള്‍ഫിലെ പ്ലസ് വണ്‍ പരീക്ഷകള്‍ ജൂണ്‍ 17 മുതല്‍ 23 വരെയാണ് നടക്കുന്നത്. തുടര്‍ന്ന് ജൂലൈ 15-ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷയുടെ ഫലം അറിയാം

2025-ല്‍ ജൂണ്‍ രണ്ടിനാണ് റിസള്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ സംഭവവികാസങ്ങള്‍ മൂലം ഇത്തവണ ജൂണ്‍ അവസാനവാരം പോലും റിസള്‍ട്ട് പുറത്തുവിടാനാകാത്ത സാഹചര്യമാണ്. 4,11,025 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ ഫലം അറിയുന്നതിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത്‌ മാർച്ച് 5 മുതൽ മാർച്ച് 27 വരെയാണ് പരീക്ഷ നടന്നത്.

ഫലം പരിശോധിക്കേണ്ട വിധം:

റിസള്‍ട്ട് പുറത്തുവിട്ടതിന് ശേഷം https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റിലൂടെ പ്ലസ് വണ്‍ ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തിനു ശേഷം, ഈ ലിങ്കിലെ ഹോം പേജില്‍ തന്നെ റിസള്‍ട്ട് അറിയുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാകും. ഔദ്യോഗിക സർക്കാർ പോർട്ടലുകൾ, KITE കേരള പ്ലാറ്റ്‌ഫോമുകൾ, പിആർഡി ലൈവ്, സഫലം മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെയും ഫലം ലഭ്യമാകും.

Also Read: KTET Certificate 2026: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട്‌ മതിയോ? കെ ടെറ്റ് വിജയിച്ചവര്‍ അറിയാന്‍

സര്‍ക്കുലര്‍ പുറത്ത്‌

പ്ലസ് വണ്‍ ഫലപ്രഖ്യാപനം ജൂലൈ 15-ലേക്ക് മാറ്റിയതായി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. മാണിക്യരാജ് സര്‍ക്കുലറിലൂടെ അറിയിച്ചു. ‘2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഫലം 10/06/2026 -നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റി വച്ച ഗൾഫ് പരീക്ഷാകേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയശേഷം വിദ്യാർത്ഥികളുടെ പരീക്ഷാഫലവും ചേർത്ത് ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഫലം 15/07/2026 ന് പ്രസിദ്ധീകരിക്കുന്നതാണ്’-എന്ന് സര്‍ക്കുലറില്‍ പറയുന്നു.

തീയതി മാറ്റി

അതേസമയം, പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്ന തീയതി ജൂലൈ ആറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ജൂലൈ രണ്ടിന് തുടങ്ങുമെന്നായിരുന്നു പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിരുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. അപേക്ഷകര്‍ക്ക് തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമായിരുന്നു ഇത്. ഇനി ജൂണ്‍ 15-ന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടും. ഈ അലോട്ട്‌മെന്റില്‍ ലഭിക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാം.

hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അലോട്ട്‌മെന്റ് പരിശോധിക്കേണ്ടത്. കാന്‍ഡിഡേറ്റ് ലോഗിനില്‍ പ്രവേശിക്കുമ്പോള്‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ കാണാനാകും. ജൂലൈ ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലൈ 13 മുതല്‍ ഓഗസ്ത് എട്ട് വരെയാണ് സപ്ലിമെന്ററി ഘട്ടം. ഓഗസ്ത് എട്ടിന് അഡ്മിഷന്‍ അവസാനിപ്പിക്കും.

English Summary

The Kerala Plus One exam results will now be published on July 15 instead of June 10. This delay is due to the rescheduled exams in Gulf centers, which were postponed because of West Asian conflicts. The Gulf region exams will now take place from June 17 to June 23. Over 4 lakh students are currently waiting for their results this year.

Follow Us