Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ

Kerala Plus One Admission Fee Rules 2026: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ വണ്‍ പ്രവേശനത്തിന് അനധികൃതമായി ഫീസ് ഈടാക്കുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ നടപടി. അഡ്മിഷന്‍ സമയത്ത് സ്‌കൂള്‍ അധികാരികള്‍ക്ക് വാങ്ങാവുന്ന ഫീസിന്റെ വിവരങ്ങള്‍ അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ

പ്രതീകാത്മക ചിത്രം

Updated On: 

16 Jun 2026 | 11:57 AM

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ വണ്‍ പ്രവേശനത്തിന് അനധികൃതമായി ഫീസ് ഈടാക്കുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ നടപടി. അഡ്മിഷന്‍ സമയത്ത് സ്‌കൂള്‍ അധികാരികള്‍ക്ക് വാങ്ങാവുന്ന ഫീസിന്റെ വിവരങ്ങള്‍ അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഫീസ് മാത്രമേ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങാവൂവെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ചില സ്‌കൂള്‍ അധികാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാളും ഉയര്‍ന്ന ഫീസ് ഈടാക്കുന്നതായും, അനധികൃത ഫണ്ട് പിരിവ് നടത്തുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന, ജില്ലാ തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് മിന്നല്‍ പരിശോധന ആരംഭിച്ചതായി ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) അറിയിച്ചു. അനധികൃത പിരിവ് നടത്തുന്നതായി ബോധ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

പരാതി അറിയിക്കേണ്ട വിധം:

അലോട്ട്‌മെന്റ് ലെറ്ററില്‍ സൂചിപ്പിച്ചിട്ടുള്ള ഫീസ് അല്ലാതെ മറ്റൊരു തരത്തിലും സ്‌കൂളില്‍ ഫീസോ, ഫണ്ടോ രക്ഷകര്‍ത്താക്കള്‍ നല്‍കേണ്ടതില്ല. അനധികൃത പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ictcelldge@gmail.com എന്ന ഇ-മെയിലിലേക്ക് പരാതി അറിയിക്കാം. താഴെ പറയുന്ന നമ്പരുകളിലും പരാതികള്‍ അറിയിക്കാം:

  • പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ :0471 2580508, 0471 580522
  • ജോയിൻറ് ഡയറക്‌ടർ (അക്കാഡമിക്): 0471 2580742
  • സീനിയർ ഫിനാൻസ് ഓഫീസർ: 0471 2580730
  • കോർഡിനേറ്റർ ഐ.സി.റ്റി.സെൽ: 0471 2529855

ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾക്ക് ശേഷവും, ചില സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ ഇപ്പോഴും നിയമവിരുദ്ധമായി ഫീസോ ഫണ്ടോ പിരിച്ചെടുക്കാൻ ശ്രമിക്കുന്നതായും, സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം മനഃപൂർവ്വമായ വീഴ്ചകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കി.

Also Read: നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA

പെട്ടെന്നുള്ള പരിശോധനകൾ നടത്തുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വിജിലൻസ് സ്ക്വാഡുകൾ രൂപീകരിക്കാനാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ//ജോയിന്റ് ഡയറക്ടർ (അക്കാദമിക്)/ജോയിന്റ് ഡയറക്ടർ (പരീക്ഷ) എന്നിവരുടെ നേതൃത്വത്തിലായിരിക്കും സംസ്ഥാനതല സ്ക്വാഡ് പ്രവർത്തിക്കുക.

സീനിയർ ഫിനാൻസ് ഓഫീസർ, കോ-ഓർഡിനേറ്റർ, ഐസിടി സെൽ, അക്കൗണ്ട്സ് ഓഫീസർ (ഫിനാൻസ്) എന്നിവർ സംസ്ഥാനതല സ്ക്വാഡിലെ അംഗങ്ങളായിരിക്കും. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ/അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ജില്ലാതല സ്ക്വാഡ് പ്രവർത്തിക്കുക. ഇതിലെ അംഗങ്ങളെ ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ അവരുടെ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നും നാമനിർദ്ദേശം ചെയ്യും.

പ്രവേശന സമയപരിധി നാളെ അവസാനിക്കും

ആദ്യ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ നേടേണ്ട സമയപരിധി നാളെ അവസാനിക്കും. ജൂണ്‍ 17-ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. https://www.hscap.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ ലഭിക്കും. ‘Candidate Login-SWS’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യണം. കാന്‍ഡിഡേറ്റ് ലോഗിനിലെ ‘ഫസ്റ്റ് അലോട്ട് റിസള്‍ട്ട്‌സ്’ എന്ന ലിങ്കിലൂടെ വിശദാംശങ്ങള്‍ ലഭിക്കും.

English Summary

Strict action will be taken against schools collecting illegal fees during Plus One admissions. State and district vigilance squads have been formed to conduct surprise inspections at schools. Parents can report any unapproved fund collection to ictcelldge@gmail.com or the official helplines. The deadline for first allotment admissions ends tomorrow, June 17, at 5:00 PM.

Follow Us
Related Stories
NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം