Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ടിന് എത്ര നാള്‍ കാത്തിരിക്കണം? എങ്ങനെ ഫലമറിയാം?
Kerala DHSE 1st Year Result 2026: പ്ലസ് വണ്‍ റിസള്‍ട്ടിനായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് അടക്കമുള്ള മിക്ക പരീക്ഷകളുടെയും ഫലം പ്രഖ്യാപിച്ചുകഴിഞ്ഞു. പ്ലസ് വണ്‍ റിസള്‍ട്ട് മാത്രമാണ് പുറത്തുവരാനുള്ളത്. ഫലപ്രഖ്യാപനത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല.

പ്രതീകാത്മക ചിത്രം
Kerala Plus One Result 2026 Date: പ്ലസ് വണ്‍ റിസള്‍ട്ടിനായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് അടക്കമുള്ള മിക്ക പരീക്ഷകളുടെയും ഫലം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി പ്ലസ് വണ്‍ റിസള്‍ട്ട് മാത്രമാണ് പുറത്തുവരാനുള്ളത്. ഫലപ്രഖ്യാപനത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ജൂണ്‍ രണ്ടാം വാരത്തില്‍ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. ജൂണ്‍ പത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് നീക്കം. അല്‍പമൊന്ന് വൈകിയാലും ജൂണ്‍ 15-നകം ഫലം പ്രതീക്ഷിക്കാം.
കഴിഞ്ഞ തവണ ജൂണ്‍ രണ്ടിനായിരുന്നു ഫലപ്രഖ്യാപനം. എന്നാല്‍ ഇത്തവണ ജൂണ്‍ രണ്ടിന് റിസള്‍ട്ട് പുറത്തുവിടാന്‍ സാധ്യതയില്ല. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനടമക്കം മുന്‍ നിശ്ചയിച്ച തീയതിയില്‍ നിന്ന് അല്‍പം വൈകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്, ഗള്‍ഫിലെ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളായിരുന്നു കാരണം. പ്ലസ്ടു റിസള്‍ട്ട് മെയ് 26-നാണ് പുറത്തുവിട്ടത്. മെയ് 22-ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു ആദ്യ തീരുമാനം.
റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം?
https://results.hse.kerala.gov.in/results/എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. മറ്റു റിസള്‍ട്ടുകളെപ്പോലെ, ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും ഫലപ്രഖ്യാപനം. https://results.kite.kerala.gov.in/ എന്ന വെബ്‌സൈറ്റിലും റിസള്‍ട്ട് ലഭ്യമാകും. ഡിജിലോക്കറില്‍ റിസള്‍ട്ട് പ്രസിദ്ധീകരിക്കുമോയെന്ന് വ്യക്തമല്ല. 4,11,025 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ് വണ്‍ പരീക്ഷയെഴുതിയത്.
Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ഫുൾ എ പ്ലസ് ഉണ്ടെന്ന് കരുതി സയൻസ് എടുക്കണോ?
പ്ലസ് വണ്‍ പ്രവേശനം
അതേസമയം, പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. ജൂണ്‍ മൂന്ന് വരെ അഡ്മിഷന് അപേക്ഷിക്കാം. ജൂണ്‍ എട്ടിനാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 15-ന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടും. ജൂലൈ ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലൈ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കും. ജൂലൈ 13 മുതല്‍ ഓഗസ്ത് അഞ്ച് വരെയാണ് സപ്ലിമെന്ററി ഘട്ടം. ഓഗസ്ത് അഞ്ചിന് അഡ്മിഷന്‍ അവസാനിപ്പിക്കും.
ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ഗേറ്റ്‌വേ ആയ https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രോസ്‌പെക്ടസും അനുബന്ധങ്ങളും വ്യക്തമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. ആദ്യം ‘ക്രിയേറ്റ് കാന്‍ഡിഡേറ്റ് ലോഗിന്‍’ എന്ന ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം.
ഇതിനു ശേഷം അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജില്ല തിരഞ്ഞെടുക്കുക. എസ്എസ്എല്‍സി സ്‌കീം, വിദ്യാര്‍ത്ഥിയുടെ പേര്, ജനനത്തീയതി, രജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. നല്‍കുന്ന മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. ഈ ഒടിപി കൊടുക്കുമ്പോള്‍ പാസ്‌വേഡ് സൃഷ്ടിക്കാനുള്ള പേജ് ലഭിക്കും.
പാസ്‌വേഡ് നല്‍കിയതിന് ശേഷം അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കപ്പെടും. ഇതോടൊപ്പം ആപ്ലിക്കേഷന്‍ നമ്പറും ലഭിക്കും. ഇതിനു ശേഷം ക്യാന്‍ഡിഡേറ്റ് ലോഗിന്‍ വഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. വിശദാംശങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. ഔദ്യോഗിക വെബ്‌സൈറ്റിലെ യൂസര്‍ മാനുവല്‍ വായിക്കുന്നത് ഉപകാരപ്പെടും. സംശയങ്ങളുണ്ടെങ്കില്‍ തൊട്ടടുത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍പ് ഡെസ്‌കിനെ സമീപിക്കുക.
English Summary
Students are waiting for the Plus One exam results in Kerala. The results are expected to be announced by June 10 or June 15. This year’s delayed announcement is due to election duties and other factors. Around 4.11 lakh students can check their results on the official website.