AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Holiday Update : പുലികളി ; തൃശ്ശൂരിൽ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

Local Holiday Declared In Thrissur : ചരിത്ര പ്രസിദ്ധമായ പുലികളി മഹോത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ( 2026 ആഗസ്റ്റ് 29 ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നേഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി അനുവദിച്ചത്.

Kerala Holiday Update : പുലികളി ; തൃശ്ശൂരിൽ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
Local Holiday Announced In ThrissurImage Credit source: PTI
Amal KV
Amal KV | Updated On: 28 Aug 2026 | 08:27 PM

തൃശൂർ : ചരിത്ര പ്രസിദ്ധമായ പുലികളി മഹോത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ( 2026 ആഗസ്റ്റ് 29 ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നേഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രാദേശിക അവധി അനുവദിച്ചത്. പുലികളി മഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരിലെ വിവിധ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിനും സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂരിലെ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പുലികളി. പ്രസിദ്ധമായ പുലികളി ആഘോഷത്തിന് നാളെ വൈകിട്ട് നാലുമണിക്കാണ് തുടക്കം ആവുക. വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം , പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരൻ കുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിങ്ങനെ 9 പുലികളി സംഘങ്ങളാണ് ഇത്തവണ തൃശ്ശൂരിർ നഗരത്തെ വിറപ്പിക്കാൻ ഇറങ്ങുക.

Also Read : ഓണം മടക്കയാത്ര! ടെൻഷൻ വേണ്ട, റെയിൽവേയുടെ സർപ്രൈസ്; കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ഏറ്റവും ആദ്യം വിയ്യൂർ യുവജന സംഘമാണ് തൃശൂർ സ്വരാജ് റൗണ്ടിലേക്ക് എത്തുക. ഒടുവിലായി ഏഴര ഓടെ അയ്യന്തോൾ ദേശവും വരും. പുലികളിയുടെ ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലികളി കലാകാരന്മാരാണ് അണിനിരക്കുക. ഒരു സംഘത്തിലെയും മാധ്യമേളങ്ങൾ കൈകാര്യം ചെയ്യാൻ 25 മുതൽ 35 വരെയുള്ള കലാകാരന്മാരും ഉണ്ടാകും. ഇതിനുപുറമേ വിവിധ നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.

പുലികളിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഏകദേശം അവസാന ഘട്ടത്തിലാണ്. ആഘോഷവുമായി ബന്ധപ്പെട്ട് ഇത്തവണത്തെ പ്രദർശനം ഗംഭീരമായി ഒരുക്കിയിട്ടുണ്ട്. യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് ആണ് പുലികളിയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുക. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അരമണി കിലുക്കി പുലികൾ തൃശ്ശൂരിന്റെ നഗരവീഥികളെ വിറുപ്പിക്കുന്നത് കാണാൻ ആയിരങ്ങളാണ് എത്തിച്ചേരുക. കേരളത്തിന്റെ ഓണാഘോഷ പരിപാടികളിലെ ഏറ്റവും വ്യത്യസ്തവും ആകർഷകവുമായ പരിപാടിയാണിത്.

English Summary

A local holiday has been declared for the afternoon of Saturday, August 29, 2026, within the limits of Thrissur Taluk, in conjunction with the historic Pulikali festival. District Collector Shikha Surendran granted this holiday for educational institutions, government offices, and establishments covered under the Negotiable Instruments Act, 1881 (including cooperative societies).

Follow Us