AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam Special Train: ഓണം മടക്കയാത്ര! ടെൻഷൻ വേണ്ട, റെയിൽവേയുടെ സർപ്രൈസ്; കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

Onam Holidays Return Special Train: ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ടിക്കറ്റുകൾ പെട്ടെന്ന് തീരാൻ സാധ്യതയുള്ളതിനാൽ മടക്കയാത്ര പ്ലാൻ ചെയ്യുന്നവർ എത്രയും വേഗം ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കേണ്ടതാണ്. റെയിൽവേ പ്രഖ്യാപിച്ച പുതിയ ട്രെയിനുകളുടെ റൂട്ടും സമയക്രമവും വിശദമായി അറിയാം.

Onam Special Train: ഓണം മടക്കയാത്ര! ടെൻഷൻ വേണ്ട, റെയിൽവേയുടെ സർപ്രൈസ്; കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
Special TrainsImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 28 Aug 2026 | 04:24 PM

ഓണം ആഘോഷങ്ങൾ കഴിഞ്ഞ് അന്യ സംസ്ഥാനത്തുള്ള ജോലിസ്ഥലങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയി സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ടിക്കറ്റുകൾ പെട്ടെന്ന് തീരാൻ സാധ്യതയുള്ളതിനാൽ മടക്കയാത്ര പ്ലാൻ ചെയ്യുന്നവർ എത്രയും വേഗം ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കേണ്ടതാണ്. റെയിൽവേ പ്രഖ്യാപിച്ച പുതിയ ട്രെയിനുകളുടെ റൂട്ടും സമയക്രമവും വിശദമായി അറിയാം.

ALSO READ: സംസ്ഥാനത്ത് വൈകിട്ട് മഴ തകർക്കും; ഈ ജില്ലകളിൽ മാത്രം മുന്നറിയിപ്പ്

പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളുടെ സമയക്രമവും റൂട്ടും

06058 തിരുവനന്തപുരം നോർത്ത് – സാന്ദ്രഗച്ചി സ്പെഷ്യൽ; ഓഗസ്റ്റ് 29 (നാളെ- വെള്ളി) ഉച്ചയ്ക്ക് 02.40 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്നതാണ്. ഓഗസ്റ്റ് 31 തിങ്കൾ ഉച്ചയ്ക്ക് 02.15 ന് സാന്ദ്രഗച്ചിയിൽ എത്തിച്ചേരും. കോട്ടയം, പാലക്കാട്, സേലം, കാട്പാടി, ഗുഡൂർ, വിജയവാഡ, ഭുവനേശ്വർ എന്നിങ്ങനെയാണ് റൂട്ടുകൾ.

06079 മംഗളൂരു – എസ്.എം.വി.ടി ബെംഗളൂരു സ്പെഷ്യൽ; ഓഗസ്റ്റ് 29 (നാളെ- വെള്ളി) രാവിലെ 11.15ന് മംഗളൂരുവിൽ നിന്ന് നിന്ന് പുറപ്പെടുന്നതാണ്. ഓഗസ്റ്റ് 30 ഞായർ പുലർച്ചെ 04.00ന് എസ്.എം.വി.ടി ബെംഗളൂരുവിൽ എത്തിച്ചേരും. കോഴിക്കോട്, പാലക്കാട്, സേലം വഴിയാണ് ട്രെയിൻ കടന്നുപോകുന്നത്.

രണ്ട് പ്രത്യേക ട്രെയിനുകളിലേക്കും റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, മറ്റ് നിരവധി സർവീസുകളിൽ സീറ്റുകൾ ലഭ്യമാണ്. വരും മണിക്കൂറിൽ റിസർവേഷൻ സ്റ്റാറ്റസിൽ മാറ്റമുണ്ടാകാം.

മറ്റ് ട്രെയിൻ വിവരങ്ങൾ

മടക്ക സർവീസായ 06228 കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ ഓഗസ്റ്റ് 26 ബുധനാഴ്ച വൈകുന്നേരം 6:25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ടിരുന്നു. ഇത് അടുത്ത ദിവസം രാവിലെ 8:35-ന് ബെംഗളൂരു കന്റോൺമെന്റിലെത്തിയത്. ഈ പരമ്പരയിലെ രണ്ടാമത്തെ സർവീസ് (06229/06230) ഓഗസ്റ്റ് 29– 30 തീയതികളിൽ സർവീസ് നടത്തുന്നതാണഅ. പ്ലാറ്റ്‌ഫോം വിവരങ്ങൾക്കും തത്സമയ അപ്‌ഡേറ്റുകൾക്കുമായി യാത്ര തിരിക്കും മുൻപ് NTES പരിശോധിക്കുക.

ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക

ഇന്ന് (ഓഗസ്റ്റ് 28) രാത്രി വൈകി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തീരദേശ കർണാടകയിലേക്കും ട്രെയിൻ കയറുന്നവർ യാത്രയ്ക്ക് മുൻപ് വിവരങ്ങൾ പരിശോധിക്കുക. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ യാർഡ് നവീകരണ ജോലികൾ രാത്രിയിലും തുടരുന്നതിനാൽ കുറഞ്ഞ പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് സർവീസുകൾ കൈകാര്യം ചെയ്യുന്നത്. ഇത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിലും ട്രെയിനുകളുടെ പ്ലാറ്റ്‌ഫോമുകൾ മാറാനും സർവീസുകൾ പാതിവഴിയിൽ അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്ന് റെയിൽവേയുടെ അറിയിപ്പുകളും യാത്രക്കാരുടെ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

ഇന്ന് രാത്രി സർവീസ് നടത്തുന്ന 26651 കെഎസ്ആർ–എറണാകുളം വന്ദേ ഭാരത്, 16377 കെഎസ്ആർ–എറണാകുളം എക്സ്പ്രസ്, 16511 കെഎസ്ആർ–കോഴിക്കോട് എക്സ്പ്രസ്, മംഗളൂരു വഴിയുള്ള 16595 കെഎസ്ആർ–കാർവാർ പഞ്ചഗംഗ എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ആഴ്ച ട്രെയിൻ സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (SWR) അറിയിച്ചിരുന്നു.

English Summary:

Indian Railway Update Special trains announced for passengers returning after Onam Holidays 2026. Check the train details, Route, timings here. Know about complete details.

Follow Us