AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്: എസ്എസ്എൽസിക്ക് ശേഷം ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം?

Kerala Plus One Group Selection Guide: പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നത് വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. പലപ്പോഴും സുഹൃത്തുക്കളുടെ പ്രേരണകൊണ്ടോ, മാതാപിതാക്കളുടെ നിർബന്ധം മൂലമോ, അല്ലെങ്കിൽ ഉയർന്ന മാർക്ക് കിട്ടിയതുകൊണ്ട് മാത്രം സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന ധാരാളം കുട്ടികളുണ്ട്. എന്നാൽ, സ്വന്തം അഭിരുചിയും നിങ്ങളുടെ ഭാവിയിലെ ലക്ഷ്യങ്ങളും മനസ്സിലാക്കി വേണം പ്ലസ് വണ്ണിൽ ​ഗ്രൂപ്പുകൾ തിരഞ്ഞെടുക്കാൻ.

Kerala Plus One Admission 2026: സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്: എസ്എസ്എൽസിക്ക് ശേഷം ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 17 May 2026 | 09:41 AM

എസ്എസ്എൽസി ഫല പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്ലസ് വൺ പ്രവേശനത്തിനുള്ള (Kerala Plus One Admission) ഒരുക്കത്തിലാണ്. ഇത്തവണ 99.07 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷ നൽകാവുന്നതാണ്. ജൂൺ ആദ്യ വാരം സേ പരീക്ഷ ആരംഭിക്കുന്നതാണ്. അതുപോലെ ജൂൺ അവസാനത്തോടെ സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയുടെ ഫലം വന്നാലുടൻ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിക്കുന്നതാണ്.

പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നത് വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. പലപ്പോഴും സുഹൃത്തുക്കളുടെ പ്രേരണകൊണ്ടോ, മാതാപിതാക്കളുടെ നിർബന്ധം മൂലമോ, അല്ലെങ്കിൽ ഉയർന്ന മാർക്ക് കിട്ടിയതുകൊണ്ട് മാത്രം സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന ധാരാളം കുട്ടികളുണ്ട്. എന്നാൽ, സ്വന്തം അഭിരുചിയും നിങ്ങളുടെ ഭാവിയിലെ ലക്ഷ്യങ്ങളും മനസ്സിലാക്കി വേണം പ്ലസ് വണ്ണിൽ ​ഗ്രൂപ്പുകൾ തിരഞ്ഞെടുക്കാൻ.

ALSO READ: പ്ലസ് വൺ സീറ്റ് ഉറപ്പിക്കാം; ട്രയൽ അലോട്ട്മെൻ്റിന് ശേഷം ഓപ്ഷനുകൾ തിരുത്തേണ്ടത് എങ്ങനെ?

സയൻസ് സ്ട്രീം

ശാസ്ത്ര-സാങ്കേതിക മേഖലകളിൽ താല്പര്യമുള്ളവർക്കും ഗവേഷണ മേഖലകളിലേക്ക് തിരിയാൻ ആ​ഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ ഗ്രൂപ്പാണിത്. എൻജിനീയറിംങ്, മെഡിക്കൽ തുടങ്ങിയ മേഖലകൾ ആ​ഗ്രഹിക്കുന്നവർ സയൻസ് ​ഗ്രൂപ്പ് തന്നെ തിരഞ്ഞെടുക്കണം. സയൻസിൽ രണ്ട് ​ഗ്രൂപ്പാണ് വരുന്നത്, ഒന്ന് ബയോളജ് മറ്റൊന്ന് കമ്പ്യൂട്ടർ സയൻസ്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി (മെഡിക്കൽ/എഞ്ചിനീയറിംഗ് ലക്ഷ്യമിടുന്നവർക്ക്) എന്നതാണ് ബയോളജി ​ഗ്രൂപ്പിൽ പ്രധാനമായും പഠിക്കാനുള്ള വിഷയം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് (എഞ്ചിനീയറിംഗ്/ഐടി ലക്ഷ്യമിടുന്നവർക്ക്) എന്നതാണ് കമ്പ്യൂട്ടർ സയൻസിൽ ഉൾപ്പെട്ടിരിക്കുന്നത്.

കൊമേഴ്സ് ​ഗ്രൂപ്പ്

ബിസിനസ്, ബാങ്കിംഗ്, സാമ്പത്തിക മേഖലകൾ, ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്നിവയോട് താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഗ്രൂപ്പാണിത്. കോർപ്പറേറ്റ് ലോകത്ത് വലിയ തൊഴിലവസരങ്ങളാണ് കൊമേഴ്സ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് കൊമേഴ്സ് ​ഗ്രൂപ്പ്.

ഹ്യുമാനിറ്റീസ് ​ഗ്രൂപ്പ്

സമൂഹത്തിലിറങ്ങി ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്. ഇന്ന് സിവിൽ സർവീസ് ഉൾപ്പെടെയുള്ള മേഖലകളിൽ ഏറ്റവും കൂടുതൽ തിളങ്ങുന്നത് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളാണ്. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ജിയോഗ്രഫി അല്ലെങ്കിൽ സൈക്കോളജി എന്നീ വിഷയങ്ങളാണ് ഇതിൽ പ്രധാനമായും പഠിക്കാനുള്ളത്. IAS, IPS, IFS , എൽഎൽബി, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, കണ്ടെന്റ് റൈറ്റിംഗ് തുടങ്ങി പ്ലസ് ടുവിന് ശേഷം നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ലോകമാമാണ്.

ശരിയായ ഗ്രൂപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടത്

നിങ്ങൾക്ക് എന്തിനോടാണോ താല്പര്യം അതിനനുസരിച്ച് മാത്രം ​ഗ്രൂപ്പ് തിരഞ്ഞെടുക്കുക. കണക്കിനോടാണോ, ബയോളജിയോടാണോ, അതോ സാമൂഹിക കാര്യങ്ങളോടാണോ കൂടുതൽ താല്പര്യം എന്ന് സ്വയം മനസ്സിലാക്കുക. മറ്റുള്ളവരുടെ ഇഷ്ടത്തിന് പഠനം തിരഞ്ഞെടുക്കരുത്.

ഫുൾ എ പ്ലസ് കിട്ടിയതുകൊണ്ട് മാത്രം സയൻസ് എടുത്തേക്കാമെന്ന് കരുതേണ്ട. ഭാവിയിൽ നിങ്ങൾ എന്താകാനാണോ ആ​ഗ്രഹിക്കുന്നത് അതിനനുസരിച്ച് ​ഗ്രൂപ്പ് നിശ്ചയിക്കുക.

മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ സുഹൃത്തുക്കൾ ചേരുന്ന ഗ്രൂപ്പിൽ തന്നെ ചേരാൻ ശ്രമിക്കരുത്. നിങ്ങളുടെ കഴിവും താല്പര്യവും അവരിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കാം.

English Summary:

After SSLC Result Students Are Ready To Join Next Career. Kerala Plus One Admission 2026, May Be Starts On June Last Week. Here Is The Complete Guidance For Selection Plus One Group After SSLC.

Follow Us