Kerala Plus One Admission 2026: പ്ലസ് വൺ സീറ്റ് ഉറപ്പിക്കാം; ട്രയൽ അലോട്ട്മെൻ്റിന് ശേഷം ഓപ്ഷനുകൾ തിരുത്തേണ്ടത് എങ്ങനെ?
Kerala Plus One Admission First Allotment: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾ ഏറെ കാത്തിരുന്ന ഒന്നാണ് ആദ്യമെത്തുന്ന ട്രയൽ അലോട്ട്‌മെൻ്റ്. പ്രധാന അലോട്ട്‌മെൻ്റുകളിലേക്ക് പോകുന്നതിന് മുൻപ് സ്വന്തം അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ഓപ്ഷനുകൾ മാറ്റാനുമുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻ്റിലൂടെ ലഭിക്കുന്നത്. ട്രയൽ അലോട്ട്‌മെൻ്റിൽ പേര് വന്നവർക്കും വരാത്തവരും ഈ ഘട്ടം വളരെ യധികം ശ്രദ്ധിക്കണം.
എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നതോടെ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ്. 4,14,290 വിദ്യാർത്ഥികളാണ് ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയെ കൈവരിച്ചത്. 99.07 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം ഇത്തവണ കുറവായിരുന്നു. ഇന്ന് മുതൽ മൂല്യനിർണയത്തിന് അപേക്ഷിച്ചു തുടങ്ങാം. അതുപോലെ സേ പരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സേ പരീക്ഷയുടെ ഫലം കൂടി പുറത്തുവന്നതിന് ശേഷമായിരിക്കും പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിക്കുക.
ജൂൺ ആദ്യവാരം മുതൽ തന്നെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതാണ്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾ ഏറെ കാത്തിരുന്ന ഒന്നാണ് ആദ്യമെത്തുന്ന ട്രയൽ അലോട്ട്‌മെൻ്റ്. പ്രധാന അലോട്ട്‌മെൻ്റുകളിലേക്ക് പോകുന്നതിന് മുൻപ് സ്വന്തം അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ഓപ്ഷനുകൾ മാറ്റാനുമുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻ്റിലൂടെ ലഭിക്കുന്നത്. ട്രയൽ അലോട്ട്‌മെൻ്റിൽ പേര് വന്നവർക്കും വരാത്തവരും ഈ ഘട്ടം വളരെ യധികം ശ്രദ്ധിക്കണം.
ALSO READ: പ്ലസ് വൺ പ്രവേശന നടപടികൾ മെയ് 25 മുതൽ; എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം
ആദ്യ അലോട്ട്‌മെൻ്റിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്കൂളും കോഴ്സും ഉറപ്പാക്കാൻ ട്രയൽ അലോട്ട്‌മെന്റിലൂടെ സഹായിക്കും. ആദ്യം മനസ്സിലാക്കേണ്ടത് ട്രയൽ അലോട്ട്‌മെൻ്റിൽ ലഭിച്ച സീറ്റ് സ്ഥിരമല്ല എന്നതാണ്. ഇതൊരു പരീക്ഷണ ഘട്ടം മാത്രമാണ്. നിലവിലെ നിങ്ങളുടെ മാർക്കും നിങ്ങൾ നൽകിയ ഓപ്ഷനുകളും അനുസരിച്ച് നിങ്ങൾക്ക് ഏത് സ്കൂളിൽ സീറ്റ് കിട്ടാൻ സാധ്യതയുണ്ടെന്ന് ട്രയൽ അലോട്ട്മെൻ്റിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇത് മനസ്സിലാക്കി കൃത്യതയോടെ വേണം ഓപ്ഷനുകൾ തിരുത്തേണ്ടത്.
ഓപ്ഷനുകൾ തിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്
ട്രയൽ അലോട്ട്‌മെൻ്റ് പരിശോധിക്കുമ്പോൾ ഓരോ സ്കൂളിലെയും കോഴ്സുകളുടെ കട്ട് ഓഫ് മാർക്ക് കാണാൻ സാധിക്കും. നിങ്ങളുടെ മാർക്കും ആ സ്കൂളിലെ കട്ട് ഓഫും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ, ആ ഓപ്ഷൻ നിലനിർത്തണോ അതോ അത് മാറ്റിയ ശേഷം പ്രവേശനം ലഭിക്കാൻ സാധ്യതയുള്ള മറ്റൊരു സ്കൂൾ നൽകണോ എന്ന് അതിലൂടെ തീരുമാനിക്കുക.
നിങ്ങൾക്ക് ഏറ്റവും കൂടുതൽ പഠിക്കാൻ താല്പര്യമുള്ളത് ഏത് സ്കൂളാണോ അതും കോഴ്സും വേണം ഒന്നാമത്തെ ഓപ്ഷനായി നൽകാൻ. പലരും അബദ്ധത്തിൽ കുറഞ്ഞ മുൻഗണനയുള്ള സ്കൂളുകൾ ആദ്യം നൽകുന്നത് കാണാറുണ്ട്. അങ്ങനെ ചെയ്താൽ ഉയർന്ന മാർക്ക് ഉണ്ടായാലും ആദ്യ ഓപ്ഷനാകും പിന്നീടുള്ള അലോട്ട്മെൻ്റിൽ ലഭിക്കുക.
ട്രയൽ അലോട്ട്‌മെൻ്റിൽ ഒരിടത്തും നിങ്ങൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ, അടുത്തതായി കൂടുതൽ സ്കൂളുകളും കോഴ്സുകളും ഓപ്ഷനായി കൂട്ടിച്ചേർക്കാൻ മറക്കരുത്. അല്ലാത്തപക്ഷം ആദ്യ അലോട്ട്‌മെൻ്റിൽ നിന്ന് നിങ്ങൾ പുറത്താകാൻ സാധ്യതയുണ്ട്. താല്പര്യമില്ലാത്ത ഓപ്ഷനുകൾ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യാം.
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ജാതി സംവരണം, ബോണസ് മാർക്ക് (NCC, SPC, Scout, Club activities), ക്ലസ്റ്റർ വിവരങ്ങൾ എന്നിവയിൽ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് ട്രയൽ അലോട്ട്മെന്റ് വന്ന ശേഷവും തിരുത്താവുന്നതാണ്.
മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ, ട്രയൽ അലോട്ട്മെൻ്റിന് ശേഷം ഓപ്ഷനുകൾ തിരുത്താൻ നിശ്ചിത ദിവസങ്ങൾ മാത്രമാണ് അനുവദിക്കുക. അവസാന തീയതിക്കും സമയത്തിനും മുൻപായി തന്നെ മാറ്റങ്ങൾ വരുത്തി അപേക്ഷ പുതുക്കാൻ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കുക.
English Summary:
Kerala Plus One Admission 2026, Accessible via the official HSCAP portal. The trial allotment serves as a blueprint to help students gauge their chances of securing a seat in their preferred government or aided higher secondary schools.