AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ഒരു ചെറിയ തെറ്റ് മതി സീറ്റ് പോവാൻ, അപേക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്

Kerala Plus One Admission Documents Require: എസ്എസ്എൽസിയിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക. അതേസമയം, പത്താം ക്ലാസിൽ എത്ര മികച്ച വിജയം നേടിയാലും, പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ വരുത്തുന്ന ഒരു ചെറിയ തെറ്റ് പോലും നിങ്ങളുടെ സീറ്റ് നഷ്ടപ്പെടാൻ കാരണമായേക്കാം.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ഒരു ചെറിയ തെറ്റ് മതി സീറ്റ് പോവാൻ, അപേക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 May 2026 | 09:07 AM

കേരളത്തിൽ എസ്എസ്എൽസി (SSLC) പരീക്ഷാഫലം പുറത്തുവന്നതോടെ വിദ്യാർത്ഥികൾ ഇനി ഉറ്റുനോക്കുന്നത് പ്ലസ് വൺ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ഏകജാലക നടപടിക്രമങ്ങളിലേക്കാണ്. ഇത്തവണ 99.07 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പുനർമൂല്യനിർണയത്തിന് 21 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാവുന്നതാണ്. സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളാണുള്ളത്. വിഎച്ച്എസ്ഇ സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്.

എസ്എസ്എൽസിയിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക. അതേസമയം, പത്താം ക്ലാസിൽ എത്ര മികച്ച വിജയം നേടിയാലും, പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ വരുത്തുന്ന ഒരു ചെറിയ തെറ്റ് പോലും നിങ്ങളുടെ സീറ്റ് നഷ്ടപ്പെടാൻ കാരണമായേക്കാം. അതിനാൽ വളരെയധികം ശ്രദ്ധിച്ചുവേണം അപേക്ഷ നൽകാൻ. എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.

ALSO READ: സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്: എസ്എസ്എൽസിക്ക് ശേഷം ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം?

സ്കൂൾ – കോഴ്സ് കോഡുകൾ മാറ്റി നൽകുക

ഏകജാലക അപേക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മുൻഗണനാക്രമത്തിൽ നിങ്ങൾക്ക് താല്പര്യമുള്ള സ്കൂളും കോഴ്സും നൽകുക എന്നതാണ്. ഓരോ സ്കൂളിനും ഓരോ ​ഗ്രൂപ്പുകൾക്കും പ്രത്യേക കോഡുകൾ ഉണ്ട്. അപേക്ഷ നൽകുമ്പോൾ ഈ കോഡുകളിൽ ഒരു അക്കമോ അക്ഷരമോ മാറിപ്പോയാൽ നിങ്ങൾ ആഗ്രഹിച്ച സ്കൂളോ കോഴ്സോ കിട്ടാനുള്ള സാധ്യതയും കുറയുന്നു. പിന്നീട് വരുന്ന അലോട്ട്മെൻ്റിൽ സ്കൂളിലും കോഴ്സിലും മാറ്റം വന്നേക്കാം. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് തന്നെ നിങ്ങൾ നൽകിയിരിക്കുന്ന സ്കൂളുകളുടെയും കോഴ്സുകളുടെയും കോഡുകൾ കൃത്യമാണോ എന്ന് പരിശോധിക്കണം.

മുൻഗണനാക്രമം ശ്രദ്ധിക്കുക

നിങ്ങൾ അപേക്ഷയിൽ ഒന്നാമതായി നൽകുന്ന ഓപ്ഷനാണ് ആലോട്മെൻ്റിൽ ആദ്യം പരി​ഗണിക്കുക. അതിൽ നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ മാത്രമെ അവിടെ സീറ്റ് ലഭിക്കുകയുള്ളൂ. പലരും വീടിനടുത്തുള്ള സ്കൂളുകൾ താഴെയും, ദൂരെയുള്ളവ മുകളിലും നൽകുന്നത് മുൻ വർഷങ്ങളിൽ കാണാറുണ്ട്. ആദ്യ ഓപ്ഷനിൽ ദൂരെയുള്ള സ്കൂൾ ലഭിച്ചാൽ പിന്നീട് അത് മാറ്റാൻ പ്രയാസമാകും. അതിനാൽ നിങ്ങൾ ചേരാൻ ആ​ഗ്രഹിക്കുന്ന സ്കൂളും കോഴ്സും തന്നെ ഒന്നാമത്തെ ഓപ്ഷനായി നൽകുക. തുടർന്ന് മറ്റ് സ്കൂളുകൾ ക്രമത്തിൽ ഉൾപ്പെടുത്തുക.

ഫോൺ നമ്പറും ഇമെയിൽ ഐഡിയും

അപേക്ഷയുടെ സ്റ്റാറ്റസ്, താല്കാലിക അലോട്ട്മെന്റ് വിവരം, ലോഗിൻ ചെയ്യാനുള്ള പാസ്‌വേഡ്, ഒടിപി (OTP) എന്നിവയെല്ലാം വരുന്നത് അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറിലേക്കാണ്. അക്ഷയ കേന്ദ്രങ്ങളിലോ കമ്പ്യൂട്ടർ കഫേകളിലോ പോയി അപേക്ഷിക്കുമ്പോൾ അവരുടെ നമ്പറോ അല്ലെങ്കിൽ നിലവിൽ പ്രവർത്തനമല്ലാത്ത ഏതെങ്കിലും നമ്പറോ നൽകുന്നത് പിന്നീട് കുഴപ്പങ്ങൾ സൃഷ്ടിക്കും. അതിനാൽ രക്ഷിതാക്കളുടെയോ നിങ്ങളുടെയോ മൊബൈൽ നമ്പർ മാത്രം നൽകുക. അഡ്മിഷൻ പ്രക്രിയ തീരുന്നതുവരെ ഈ നമ്പർ മാറ്റരുത്.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

എസ്എസ്എൽസി മാർക്ക് ലിസ്റ്റ്: രജിസ്റ്റർ നമ്പർ, പാസ്സായ വർഷം, മാസം എന്നിവ കൃത്യമായി നൽകുന്നതിനാൽ നിങ്ങളുടെ കൈവശം എസ്എസ്എൽസിയുടെ മാർക്ക് ലിസ്റ്റ് ഉണ്ടായിരിക്കണം.

ആധാർ കാർഡ്: അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥിയുടെ ആധാർ നമ്പർ നിർബന്ധമാണ്.

ഫോട്ടോ: ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യാൻ പാകത്തിൽ ഡിജിറ്റൽ രൂപത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ കൈവശം സൂക്ഷിക്കുക. ഏറ്റവും പുതിയ ഫോട്ടോ തന്നെ കൈയ്യിൽ കരുതുക.

സർട്ടിഫിക്കറ്റുകൾ (സംവരണം ഉള്ളവർക്ക്): ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (EWS അല്ലെങ്കിൽ ഫീസിളവ് ആഗ്രഹിക്കുന്നവർക്ക്) ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ കൈയ്യിൽ കരുതണം.

English Summary:

Kerala Plus One online application process commences on May 25, 2026. Students Must know about these things before application submit. So here is the complete details of Documents Required For online application and Mistake you can make.

Follow Us