AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?

Kerala Plus One First Allotment Result 2026: അലോട്ട്മെൻറ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെൻറ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെൻറ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിൻ്റ് എടുത്ത് നൽകുന്നതാണ്. ട്രയൽ അലോട്ട്മെന്റിന് ശേഷം ഓപ്ഷനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരുന്നു.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 14 Jun 2026 | 11:48 AM

കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. അതിൻ്റെ ഭാ​ഗമായി 2026 അധ്യയന വർഷത്തെ ആദ്യ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഈ വർഷത്തെ പ്ലസ്‌ വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റാണ് നാളെ (ജൂൺ 15 തിങ്കൾ) പുറത്തുവരുന്നത്. രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കുന്ന തരത്തിൽ പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചത്. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് അലോട്ട്മെൻ്റ് പട്ടിക പരിശോധിക്കാവുന്നതാണഅ.

2026 ജൂൺ 11 വരെയ പരീക്ഷാഭവൻ ശേഖരിച്ച് കൈമാറിയ എസ്എസ്എൽസി പുന:പരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്മെൻറ് റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. അലോട്ട്മെൻറ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെൻറ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെൻറ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിൻ്റ് എടുത്ത് നൽകുന്നതാണ്. ട്രയൽ അലോട്ട്മെന്റിന് ശേഷം ഓപ്ഷനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള അന്തിമമായ ആദ്യ ലിസ്റ്റാണ് നാളെ പുറത്തുവരുന്നത്.

ALSO READ: പ്ലസ് വൺ ഫലപ്രഖ്യാപന തീയ്യതിയിൽ മാറ്റം, പുതുക്കിയ തീയ്യതി ഇങ്ങനെ?

ആദ്യ അലോട്ട്മെൻ്റിന് ശേഷം ചെയ്യേണ്ടത്

ആദ്യ അലോട്ട്മെൻ്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ സ്‌ഥിര പ്രവേശനം നേടേണ്ടതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് ഇഷ്ട‌ാനുസരണം താൽക്കാലിക പ്രവേശനമോ സ്‌ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.

അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻ്റിൽ പ്രവേശനം നേടാത്തവർ അടുത്ത അലോട്ട്മെൻ്റുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

അലോട്ട്മെന്റ് ലെറ്ററിൻ്റെ ഒന്നാമത്തെ പേജിൽ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്. പ്രവേശനത്തിനായി വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ/ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാവുന്നതാണ്.

അലോട്ട്മെന്റ് റിസൾട്ട് എങ്ങനെ പരിശോധിക്കാം?

  • ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ https://hscap.kerala.gov.in/ പരിശോധിക്കുക.
  • വെബ്‌സൈറ്റിലെ ‘Candidate Login’ വഴി യൂസർ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ അലോട്ട്മെന്റ് സ്റ്റാറ്റസ് കാണാൻ സാധിക്കും.
  • അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ താത്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടേണ്ടതാണ്.
  • താത്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടയ്ക്കേണ്ടതില്ല, സർട്ടിഫിക്കറ്റുകൾ സ്കൂളിൽ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതിയാകും.
  • താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ വേണമെങ്കിൽ സ്ഥിര പ്രവേശനവും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ പിന്നീട് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ കഴിയില്ല.

English Summary:

HSCAP Kerala Plus One First Allotment Result 2026 Published on June 15th. Class 11 single-window admission first allotment list find out from hscap.kerala.gov.in. Find the direct candidate login link, timeline, and admission instructions here.

Follow Us