AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശന നടപടികൾ മെയ് 25 മുതൽ; എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

Kerala Plus One Admission 2026, Online Applications to Begin : പരീക്ഷയിൽ പരാജയപ്പെട്ട റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെയാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക. ജൂൺ അവസാനവാരത്തോടെ സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും. വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങും.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശന നടപടികൾ മെയ് 25 മുതൽ; എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 16 May 2026 | 01:20 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 25 മുതൽ ആരംഭിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ 3,61,044 സീറ്റുകളും വി.എച്ച്.എസ്.ഇ (VHSE) സ്കൂളുകളിൽ 33,000 സീറ്റുകളുമാണുള്ളത്. ഉപരിപഠനത്തിന് കൂടുതൽ സീറ്റുകൾ ആവശ്യമായി വരികയാണെങ്കിൽ മുൻവർഷങ്ങളിലേതുപോലെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.

പോളിടെക്നിക് പ്രവേശനത്തിന് 30,545 സീറ്റുകൾ ലഭ്യമാണ്. പ്രവേശന നടപടികളിൽ വിദ്യാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടതില്ലെന്നും കഴിഞ്ഞ വർഷത്തെപ്പോലെ സുഗമമായി തന്നെ ഇത്തവണയും പ്രക്രിയകൾ പൂർത്തിയാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്‌ ഉറപ്പുനൽകി.

പുനർമൂല്യനിർണ്ണയവും സേപരീക്ഷയും

എസ്എസ്എൽസി പരീക്ഷാ ഫലത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഇന്ന് മുതൽ മെയ് 21 വരെ സമർപ്പിക്കാവുന്നതാണ്. പരീക്ഷയിൽ പരാജയപ്പെട്ട റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെയാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക. ജൂൺ അവസാനവാരത്തോടെ സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും. വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങും.

Also Read: Kerala SSLC Results 2026 Announced: എസ്എസ്എൽസി ഫലം വന്നു; 99.07% വിജയം! റിസള്‍ട്ട്‌ പരിശോധിക്കാനുള്ള ലിങ്ക് ഇതാ

എസ്എസ്എൽസി ഫലം

  • വിജയശതമാനം: 99.07%
  • പരീക്ഷ എഴുതിയവർ: 4,17,497 വിദ്യാർത്ഥികൾ
  • ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 4,14,290 പേർ
  • മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+): 30,516 പേർ (20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും)
  • നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ: 2105 സ്കൂളുകൾ (ഇതിൽ 767 സർക്കാർ സ്കൂളുകളും, 930 എയ്ഡഡ് സ്കൂളുകളും, 408 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു).
  • മികച്ച വിജയം നേടിയ ജില്ല: കൊല്ലം
  • സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ മലപ്പുറം എടരിക്കോട്
  • പി.കെ.എം.എം.എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 2026 കുട്ടികളിൽ 2023 പേരും വിജയം വരിച്ചു. ഇവിടെ 151 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. ഗൾഫ് മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും ലക്ഷദ്വീപിൽ നിന്ന് 377 കുട്ടികളും ഇത്തവണ പരീക്ഷയിൽ വിജയം നേടി.

English Summary

Online applications for Kerala’s Plus One admissions will commence on May 25, 2026, with ample seats available across higher secondary, VHSE, and polytechnic courses to accommodate eligible students. Following the announcement of a 99.07% pass rate in the SSLC exams, the government has also scheduled revaluation applications from May 16 to 21, and SAY exams for early June.

Follow Us