Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ഫസ്റ്റ് അലോട്ട്മെൻ്റിൽ പേര് വന്നാൽ എന്ത് ചെയ്യണം?, എപ്പോൾ സ്കൂളിൽ ചേരാം
Kerala Plus One Admission First Allotment: പ്ലസ് വൺ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിയുമ്പോഴാണ്, വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറ്റവും കൂടുതൽ ആശയക്കുഴപ്പത്തിലാകുന്നത്. ലിസ്റ്റിൽ പേര് വന്നാൽ അടുത്തതായി എന്താണ് ചെയ്യേണ്ടത്, എപ്പോഴാണ് സ്കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നൂറ് സംശയങ്ങളും ആശങ്കകളും നിങ്ങളുടെ മനസ്സിലുണ്ടാകാം.
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന (Kerala Plus One Admission) നടപടി ഈ മാസം 25 മുതൽ ആരംഭിക്കും. മെയ് 25 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അറിയിച്ചിരുന്നു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളാണുള്ളത്. വിഎച്ച്എസ്ഇ സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്. ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമായി തുടങ്ങുന്നതാണ്.
കേരളത്തിലെ പ്ലസ് വൺ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിയുമ്പോഴാണ്, വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറ്റവും കൂടുതൽ ആശയക്കുഴപ്പത്തിലാകുന്നത്. ലിസ്റ്റിൽ പേര് വന്നാൽ അടുത്തതായി എന്താണ് ചെയ്യേണ്ടത്, എപ്പോഴാണ് സ്കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നൂറ് സംശയങ്ങളും ആശങ്കകളും നിങ്ങളുടെ മനസ്സിലുണ്ടാകാം. ഇത്തരം സംശയങ്ങൾ പരിഹരിക്കുന്നതിനായി ഫസ്റ്റ് അലോട്ട്മെൻ്റ് വന്ന ശേഷം എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.
ALSO READ: പ്ലസ് വൺ ഓൺലൈൻ അപേക്ഷ ഈ തീയതി മുതൽ; കരുതേണ്ട പ്രധാന രേഖകൾ ഏതെല്ലാം?
ഫസ്റ്റ് അലോട്ട്മെൻ്റിൽ പേര് വന്നാൽ ചെയ്യേണ്ടത്
ട്രെയൽ അലോട്ട്മെൻ്റ് പ്രഖ്യാപിക്കുന്നതോടെ സ് വൺ അഡ്മിഷൻ നടപടികൾക്ക് ഔദ്യോഗികമായി തുടക്കമാവുകയാണ്. ട്രയൽ അലോട്ട്മെൻ്റ് നിങ്ങൾക്ക് തെറ്റുകൾ തിരുത്താനുള്ള അവസരം നൽകുമ്പോൾ, ഫസ്റ്റ് അലോട്ട്മെൻ്റ് കുറച്ച് ഗൗരവത്തോടെ തന്നെ കാണണം. കാരണം ഫസ്റ്റ് അലോട്ട്മെൻ്റ് ലിസ്റ്റിൽ പേര് വന്ന വിദ്യാർത്ഥികൾ കൃത്യസമയത്ത് തന്നെ തുടർനടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങൾക്ക് ലഭിച്ച സീറ്റ് പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഫസ്റ്റ് അലോട്ട്മെൻ്റിൽ നിങ്ങളുടെ പേര് ലഭിച്ചിട്ടുണ്ടെങ്കിൽ, ലോഗിൻ പേജിൽ നിന്നും നിങ്ങളുടെ അലോട്ട്മെൻ്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക. ഇതിൽ നിങ്ങൾക്ക് ഏത് സ്കൂളിലാണ്, ഏത് ഗ്രൂപ്പിലാണ് സീറ്റ് ലഭിച്ചതെന്നും സ്കൂളിൽ ഹാജരാകേണ്ട സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വിദ്യാർത്ഥികൾക്ക് ലഭിച്ച ഓപ്ഷൻ്റെ മുൻഗണന അനുസരിച്ചാണ് സ്കൂളിൽ പ്രവേശനം നേടേണ്ടത്.
നിങ്ങൾ അപേക്ഷയിൽ നൽകിയ ഒന്നാമത്തെ ഓപ്ഷൻ തന്നെയാണ് ആദ്യ അലോട്ട്മെൻ്റിൽ ലഭിച്ചതെങ്കിൽ, നിങ്ങൾ ആ സ്കൂളിൽ സ്ഥിര പ്രവേശനം നേടിയിരിക്കണം. ഇവർക്ക് താൽക്കാലിക പ്രവേശനം അനുവദിക്കില്ല. നിശ്ചിത സമയത്തിനുള്ളിൽ ഫീസടച്ച് സ്ഥിരമായി ചേരാത്തവരുടെ സീറ്റും തുടർന്നുള്ള അലോട്ട്മെൻ്റുകളിലുള്ള അവസരവും നഷ്ടമാകും. ഇനി നിങ്ങൾ നൽകിയ ഓപ്ഷനുകളിൽ ഒന്നാമത്തേത് അല്ലാതെ, മറ്റ് ഓപ്ഷനുകളാണ് ലഭിച്ചതെങ്കിൽ രണ്ട് വഴികളിലൂടെ പ്രവേശനം സ്വന്തമാക്കാം.
ലഭിച്ച സ്കൂളും ഗ്രൂപ്പിലും നിങ്ങൾ തൃപ്തരല്ലെങ്കിൽ, അടുത്ത അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കാൻ താൽക്കാലിക പ്രവേശനം നേടാവുന്നതാണ്. ഇതിന് സ്കൂളിൽ സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യണം, എന്നാൽ ഫീസ് അടയ്ക്കേണ്ടതില്ല. പിന്നീട് വരുന്ന അലോട്ട്മെൻ്റിൽ വീണ്ടും ആഗ്രഹിച്ച സ്കൂളല്ല ലഭിച്ചതെങ്കിൽ മുമ്പ് ലഭിച്ചിടത്ത് സ്ഥിരമായി ചേരേണ്ടതാണ്. ഇത് സീറ്റ് നഷ്ടമാകാതിരിക്കാൻ സഹായിക്കും. ഒന്നാം അലോട്ട്മെന്റിൽ സീറ്റ് ലഭിച്ച വിദ്യാർത്ഥി താൽക്കാലികമായോ സ്ഥിരമായോ സ്കൂളിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ, അവരെ പ്രവേശന പ്രക്രിയയിൽ നിന്ന് പൂർണ്ണമായി പുറത്താക്കുന്നതാണ്. പിന്നീട് അവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
English Summary:
Kerala Plus One Admission 2026, Here Is The Complete Guidance For How to Make Sure Your Seat After First Allotment. Also Explained Temporary vs Permanent Seat Confirmation.