AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Results 2026 Announced: എസ്എസ്എൽസി ഫലം വന്നു; 99.07% വിജയം! റിസള്‍ട്ട്‌ പരിശോധിക്കാനുള്ള ലിങ്ക് ഇതാ

Kerala SSLC Result 2026 Out: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ ഫലവും പ്രഖ്യാപിച്ചു.

Kerala SSLC Results 2026 Announced: എസ്എസ്എൽസി ഫലം വന്നു; 99.07% വിജയം! റിസള്‍ട്ട്‌ പരിശോധിക്കാനുള്ള ലിങ്ക് ഇതാ
പ്രതീകാത്മക ചിത്രം Image Credit source: Sonu Mehta/HT via Getty Images
Jayadevan AM
Jayadevan AM | Updated On: 15 May 2026 | 03:23 PM

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം (Kerala SSLC Result 2026) പ്രഖ്യാപിച്ചു. 4,14,290 വിദ്യാര്‍ത്ഥികള്‍ ജയിച്ചു. 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തെക്കാള്‍ വിജയശതമാനം കുറഞ്ഞു. 30,514 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉച്ചയ്ക്ക് മൂന്നിന് പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിന് 16 മുതല്‍ 21 വരെ അപേക്ഷ നല്‍കാം. ലക്ഷദ്വീപ് മേഖലയില്‍ 97.67% പേര്‍ വിജയിച്ചു. ജൂണ്‍ ആദ്യ വാരം സേ പരീക്ഷ നടക്കും. ജൂണ്‍ അവസാനത്തോടെ സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ കാത്തിരിക്കുന്നത്, പ്ലസ് വണ്‍ പ്രവേശനത്തിന് കാലതാമസം ഉണ്ടാക്കുമെന്നതിനാല്‍ റിസള്‍ട്ട് നേരത്തെ നിശ്ചയിച്ച തീയതിയില്‍ പുറത്തുവിടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. സാധാരണ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. എന്നാല്‍ നിലവില്‍ വിദ്യാഭ്യാസ മന്ത്രിയില്ലാത്തതിനാല്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിക്കുകയായിരുന്നു.

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. വിവിധ വെബ്‌സൈറ്റുകളിലും കേരള സ്റ്റേറ്റ് ഐടി മിഷന്റെ 9188619958 എന്ന നമ്പറിലും ഉടന്‍ ഫലം ലഭ്യമാകും. നമ്മുടെ കേരളം എന്ന മൊബൈല്‍ ആപ്പിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം. ഫലം പരിശോധിക്കുന്നതിനുള്ള ലിങ്കുകള്‍ താഴെ നല്‍കുന്നു:

റിസള്‍ട്ട് പരിശോധിക്കാം

1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://thslcexam.kerala.gov.in
5. https://sslchiexam.kerala.gov.in
6. https://ahslcexam.kerala.gov.in/
8. www.prd.kerala.gov.in
9. https://results.kite.kerala.gov.in
10. results.kerala.gov.in
11. examresults.kerala.gov.in

4,17,497 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരുന്നത്. ജൂണ്‍ ആദ്യ വാരം പ്ലസ് വണ്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാനാണ് സാധ്യത. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 5 മുതൽ മാർച്ച് 30 വരെയാണ് നടത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കേരള എസ്എസ്എൽസി ഫലങ്ങൾ സ്ഥിരമായി ഉയർന്ന വിജയശതമാനം രേഖപ്പെടുത്താറുണ്ട്.

എസ്എസ്എല്‍സി ഫലപ്രഖ്യാപനം

Also Read: Kerala SSLC Result 2026 Live: പ്രാർത്ഥനയോടെ വിദ്യാർത്ഥികൾ; എസ്എസ്എൽസി ഫലം ഇന്നറിയാം

മുന്‍വര്‍ഷങ്ങളില്‍

2025-ല്‍ 99.5 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വര്‍ഷം ആകെ 4,27,021 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, അതിൽ 4,24,583 പേർ വിജയിച്ചു. പെൺകുട്ടികളിൽ 99.65 ശതമാനവും ആൺകുട്ടികളിൽ 99.36 ശതമാനവും വിജയിച്ചു. അന്ന് മെയ് ഒമ്പതിനായിരുന്നു ഫലപ്രഖ്യാപനം.

2024-ൽ മെയ് എട്ടിന് റിസള്‍ട്ട് പുറത്തുവിട്ടു. 99.69% പേര്‍ വിജയിച്ചു. ആ വർഷം ഏകദേശം 4.26 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 4.25 ലക്ഷത്തിലധികം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 2023-ല്‍ മെയ് 19-നും, 2022-ല്‍ ജൂണ്‍ 15-നുമാണ് ഫലം പ്രഖ്യാപിച്ചത്. ഈ രണ്ട് വര്‍ഷങ്ങളിലും വിജയശതമാനം 99-ന് മുകളിലായിരുന്നു.

ഇത്തവണ മെയ് എട്ടിന് ഫലം പുറത്തുവിടാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ്, ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി എന്നിവ മൂലം തടസം നേരിട്ടു. ഏപ്രില്‍ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മൂല്യനിര്‍ണയ ക്യാമ്പ് 16-നാണ് തുടങ്ങിയത്. 72 ക്യാമ്പുകളിലായി നടന്ന മൂല്യനിര്‍ണയത്തില്‍ 12,000-ത്തോളം അധ്യാപകര്‍ പങ്കാളികളായി. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

പ്ലസ്ടു റിസള്‍ട്ട് എന്ന്?

പ്ലസ്ടു ഫലം മെയ് 26-ന് പുറത്തുവിടുമെന്നാണ് വിവരം. മെയ് 22-ന് പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നേരിയ കാലതാമസം ഉണ്ടാകാനാണ് സാധ്യത. പുതിയ വിദ്യാഭ്യാസമന്ത്രിയാകും പ്ലസ്ടു റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. ജൂണിലാകും പ്ലസ് വണ്‍ ഫലപ്രഖ്യാപനം.

Follow Us