KEAM Trial Allotment 2026: എഞ്ചിനീയറിങ് ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം?
KEAM 2026 Trial Allotment Published: എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. ആപ്ലിക്കേഷന്‍ നമ്പര്‍, കോളേജ്, കോഴ്‌സ്, സീറ്റ് ടൈപ്പ് എന്നീ വിശദാംശങ്ങള്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ നല്‍കിയിട്ടുണ്ട്. 1006 പേജുകളുള്ള പിഡിഎഫ് ഫയലാണ് പുറത്തുവിട്ടിരിക്കുന്നത്.
എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്. cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. ആപ്ലിക്കേഷന്‍ നമ്പര്‍, കോളേജ്, കോഴ്‌സ്, സീറ്റ് ടൈപ്പ് എന്നീ വിശദാംശങ്ങള്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ നല്‍കിയിട്ടുണ്ട്. 1006 പേജുകളുള്ള പിഡിഎഫ് ഫയലാണ് പുറത്തുവിട്ടിരിക്കുന്നത്. വെബ്‌സൈറ്റിലെ ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ വഴിയാണ് അലോട്ട്‌മെന്റ് പരിശോധിക്കേണ്ടത്. കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രയല്‍ അലോട്ട്‌മെന്റ് ലിങ്ക് ലഭ്യമാകും.
ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കേണ്ട വിധം:
- cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- ‘ KEAM 2026 – Candidate Porta’ എന്ന ഹോം പേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് ലഭിക്കുന്ന പേജിലെ നോട്ടിഫിക്കേഷന്‍സ് ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് ലഭ്യമാകുന്ന പേജിലെ ‘എഞ്ചിനീയറിങ്: ട്രയല്‍ അലോട്ട്‌മെന്റ് പബ്ലിഷഡ്’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കാം:
2026-27 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കുന്നതിനുള്ള സമയപരിധി ഇന്ന് 12 മണിക്ക് അവസാനിക്കും. സർക്കാർ/എയ്‌ഡഡ്/സ്വയംഭരണ എയ്‌ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിംഗ്/ സ്വകാര്യ സ്വാശ്രയ/സ്വയംഭരണ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കാണ് ഓപ്ഷനുകൾ ക്ഷണിക്കുന്നത്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓപ്ഷന്‍ സമര്‍പ്പിക്കാം. താല്‍ക്കാലിക അലോട്ട്‌മെന്റ് ഇന്ന് പുറത്തുവിടുമെന്നായിരുന്നു നേരത്തെ പുറത്തുവിട്ട ഷെഡ്യൂളില്‍ ഉണ്ടായിരുന്നത്. ഈ ഷെഡ്യൂള്‍ പ്രകാരം നാളെയാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി ദീര്‍ഘിപ്പിച്ച പശ്ചാത്തലത്തില്‍ അലോട്ട്‌മെന്റ് തീയതിയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല.
ഫീസ് അടയ്ക്കണം
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെൻ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ പേയ്മെന്റായി അടയ്ക്കേണ്ടതുമായ തുക ജൂലൈ ഒമ്പത് മുതല്‍ 12-ന് വൈകുന്നേരം നാലു മണി വരെയുള്ള സമയപരിധിക്കിടയില്‍ കൊടുക്കണം. നിശ്ചിത സമയത്തിനകം ഫീസ് നല്‍കാത്തവരുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷൻ അടുത്ത ഘട്ടത്തിൽ ലഭ്യമാകുന്നതല്ല.
എഞ്ചിനീയറിങ് പ്രവേശനത്തിനായി ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടായിരം രൂപ രജിസ്‌ട്രേഷന്‍ ഫീ ആയി നല്‍കണം. വിദ്യാര്‍ത്ഥിക്ക് അലോട്ട്‌മെന്റ് ലഭിച്ച പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫെസിലിറ്റേഷന്‍ സെന്ററുകളിലൂടെ ഓപ്ഷനുകള്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്. സർക്കാർ/എയ്‌ഡഡ്/എയ്‌ഡഡ് സ്വയംഭരണ എഞ്ചിനീയറിംഗ് കോളേജിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളും മുഴുവൻ ഫീസും അടച്ച് അഡ്മിഷൻ ഉറപ്പാക്കണം.
സർക്കാർ കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ/ സ്വാശ്രയ സ്വയംഭരണ എഞ്ചിനീയറിങ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ 8,000 രൂപ ടോക്കൺ ഡെപ്പോസിറ്റായി ഓൺലൈനായി അടയ്ക്കണം.
English Summary
The KEAM 2026 engineering trial allotment has been published on the official CEE Kerala website. Candidates can check their trial results by logging into the Candidate Portal. The deadline for registering college and course options online ends today at 12 PM. Allotted students must pay the required admission fees online between July 9 and July 12.