AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala PSC Exam 2026: ഡിഗ്രി മെയിന്‍സ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്‌ പരീക്ഷകള്‍ സെപ്തംബറില്‍; കണ്‍ഫര്‍മേഷന്‍ നല്‍കാം

Kerala PSC September Exam 2026 Details In Malayalam: കേരള പിഎസ്‌സി നടത്തുന്ന വിവിധ ഡിഗ്രി മെയിന്‍സ് പരീക്ഷകള്‍ സെപ്തംബറില്‍ നടക്കും. അസിസ്റ്റന്റ് ജെയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ് ജെയില്‍/ സൂപ്പര്‍വൈസര്‍ ഓപ്പണ്‍ പ്രിസണ്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) തുടങ്ങിയ തസ്തികയിലേക്കുള്ള പരീക്ഷകളാണ് സെപ്തംബറില്‍ നടക്കുന്നത്

Kerala PSC Exam 2026: ഡിഗ്രി മെയിന്‍സ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്‌ പരീക്ഷകള്‍ സെപ്തംബറില്‍; കണ്‍ഫര്‍മേഷന്‍ നല്‍കാം
Kerala Public Service CommissionImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 28 Jun 2026 | 04:23 PM

കേരള പിഎസ്‌സി നടത്തുന്ന വിവിധ ഡിഗ്രി മെയിന്‍സ് പരീക്ഷകള്‍ സെപ്തംബറില്‍ നടക്കും. അസിസ്റ്റന്റ് ജെയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ് ജെയില്‍/ സൂപ്പര്‍വൈസര്‍ ഓപ്പണ്‍ പ്രിസണ്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) തുടങ്ങിയ തസ്തികയിലേക്കുള്ള പരീക്ഷകളാണ് സെപ്തംബറില്‍ നടക്കുന്നത്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള മറ്റ് ചില പ്രധാനപ്പെട്ട തസ്തികയിലേക്കുള്ള പരീക്ഷകളും സെപ്തംബറില്‍ നടക്കും. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. കണ്‍ഫര്‍മേഷന്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷ എഴുതാനാകില്ല. ഡിഗ്രി മെയിന്‍സ് പരീക്ഷയ്ക്ക് പ്രത്യേകം കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതില്ല.

സെപ്തംബര്‍ 14-നാണ് അസിസ്റ്റന്റ് ജെയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ് ജെയില്‍/ സൂപ്പര്‍വൈസര്‍ ഓപ്പണ്‍ പ്രിസണ്‍ പരീക്ഷ നടക്കുന്നത്. ഓഗസ്ത് 31 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) പരീക്ഷ സെപ്തംബര്‍ 28-നാണ്. സെപ്തംബര്‍ 14 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. നിലവില്‍ പുറത്തുവിട്ടിരിക്കുന്ന എക്‌സാം കലണ്ടര്‍ പ്രകാരം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികയിലെ പരീക്ഷകള്‍ സെപ്തംബറില്‍ നടക്കില്ല. ഡിഗ്രി പ്രിലിംസ് പരീക്ഷയുടെ റിസള്‍ട്ട് ഉടന്‍ പ്രതീക്ഷിക്കാം.

കണ്‍ഫര്‍മേഷന്‍ നല്‍കാം:

വിവിധ തസ്തികയിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍, പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ ജൂനിയര്‍ പ്രോജക്ട് അസിസ്റ്റന്റ്, ഹെല്‍ത്ത് സര്‍വീസില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2, എംഎല്‍എ ഹോസ്റ്റലില്‍ ആംനെറ്റിസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. ജൂലൈ 12-നകം കണ്‍ഫര്‍മേഷന്‍ നല്‍കണം.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് പ്രഖ്യാപിച്ചു; സ്കൂളിൽ എന്നുവരെ ചേരാം? സപ്ലിമെൻ്ററി അലോട്ട്മെന്റ് എപ്പോൾ

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്‌:

സെപ്തംബര്‍ 19-ന് വിവിധ ജില്ലകളിലേക്കുള്ള വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ നടക്കും. സെപ്തംബര്‍ അഞ്ച് മുതല്‍ ഹാള്‍ ടിക്കറ്റ് കിട്ടും. എല്ലാ ജില്ലകളിലേക്കുമുള്ള പരീക്ഷ അന്നാണ് നടക്കുന്നത്. ഓരോ ജില്ലയിലെയും അപേക്ഷകരുടെ എണ്ണം ചുവടെ:

  • തിരുവനന്തപുരം: 84258
  • കൊല്ലം: 53676
  • പത്തനംതിട്ട: 22740
  • ആലപ്പുഴ: 37992
  • കോട്ടയം: 31228
  • ഇടുക്കി: 19719
  • എറണാകുളം: 47663
  • തൃശൂര്‍: 49315
  • പാലക്കാട്: 58142
  • മലപ്പുറം: 57449
  • കോഴിക്കോട്: 56029
  • വയനാട്: 17718
  • കണ്ണൂര്‍: 39710
  • കാസര്‍കോട്‌: 21976

23,700 മുതല്‍ 52,600 വരെയാണ് ഈ തസ്തികയിലെ പേ സ്‌കെയില്‍. എത്ര ഒഴിവുകളുണ്ടെന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനമാണ്. 18-36 പ്രായപരിധിയിലുള്ളവരായിരുന്നു അപേക്ഷിക്കാന്‍ യോഗ്യര്‍. പത്താം ക്ലാസ് പാസാവുകയോ, തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കായിരുന്നു അപേക്ഷിക്കാന്‍ യോഗ്യത. ജനുവരി 14 വരെയാണ് അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്.

www.keralapsc.gov.in എന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം. ഹോം പേജില്‍ കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട ഓപ്ഷന്‍ ലഭ്യമാണ്.

ഓരോ പരീക്ഷയുടെയും തീയതി, അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കുന്ന തീയതി, കണ്‍ഫര്‍മേഷന്‍ തീയതി, എക്‌സാം മോഡ്, പരീക്ഷാദൈര്‍ഘ്യം, മീഡിയം, ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം, സിലബസ് തുടങ്ങിയ വിശദാംശങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

English Summary

Kerala PSC will conduct various exams, including Degree Mains and Village Field Assistant (VFA), in September. Candidates must submit their exam confirmation on the official website by July 12. Separate confirmation is not required for the Degree Mains exams.The VFA exam for all districts is scheduled for September 19.

Follow Us