Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’

Kerala PSC New Application Editing Facility: അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ സൗകര്യം അവതരിപ്പിച്ച് കേരള പിഎസ്‌സി. അപേക്ഷയിലെ ഡിക്ലറേഷന്‍സ് ലിങ്കില്‍ വെയിറ്റേജില്‍ ആവശ്യമായ വരുത്തലുകള്‍ വരുത്താനുള്ള സൗകര്യമാണ് അവതരിപ്പിച്ചത്.

Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ സര്‍പ്രൈസ്‌

Kerala PSC

Updated On: 

20 Jan 2026 | 09:17 AM

തിരുവനന്തപുരം: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും ചില വിശദാംശങ്ങളില്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തല്‍ വരുത്താന്‍ സൗകര്യം അവതരിപ്പിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). അപേക്ഷയിലെ ഡിക്ലറേഷന്‍സ് ലിങ്കില്‍ വെയിറ്റേജില്‍ ആവശ്യമായ വരുത്തലുകള്‍ വരുത്താനുള്ള സൗകര്യമാണ് അവതരിപ്പിച്ചത്. ഭിന്നശേഷി വിഭാഗം, വിമുക്ത ഭടന്മാര്‍, കായിക താരങ്ങള്‍, എന്‍സിസി തുടങ്ങിയവയിലാണ് മാറ്റങ്ങള്‍ വരുത്താവുന്നത്. പ്രിഫറന്‍ഷ്യല്‍ യോഗ്യതകള്‍ സംബന്ധിച്ചുള്ള ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

ഇതിനായി എഡിറ്റ് ഓപ്ഷന്‍ അവതരിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. കമ്മീഷന്‍ പുറപ്പെടുവിക്കുന്ന അടുത്ത നോട്ടിഫിക്കേഷന്‍ മുതല്‍ തിരുത്തലുകള്‍ വരുത്താനുള്ള എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് തിരുത്തലുകള്‍ വരുത്തണം.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അശ്രദ്ധ മൂലം സംഭവിക്കുന്ന തെറ്റുകളും അപേക്ഷയുടെ അവസാന തീയതിക്ക് മുമ്പ് തിരുത്താന്‍ അവസരം ലഭിക്കും. അവസാന തീയതിക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും അപേക്ഷയുടെ ഭാഗമാകുമെന്ന് പിഎസ്‌സി അറിയിച്ചു.

Also Read: Kerala PSC Exam Calendar 2026: ഈ വര്‍ഷം പിഎസ്‌സി നടത്തുന്നത് 679 തസ്തികകളിലേക്കുള്ള പരീക്ഷകള്‍; ബിരുദതല പ്രിലിമിനറി എന്ന് മുതല്‍? വിശദാംശങ്ങള്‍ പുറത്ത്‌

തിരുത്തലുകള്‍ വരുത്താനുള്ള എഡിറ്റ് ഓപ്ഷന്‍ പിഎസ്‌സി ഇനി പുറപ്പെടുവിക്കുന്ന വിജ്ഞാപനം മുതല്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലഭ്യമാകും. പിഎസ്‌സി ഏര്‍പ്പെടുത്തുന്ന പുതിയ സൗകര്യം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

ബ്ലോക്ക്‌ചെയിന്‍ സംവിധാനം

അതേസമയം, പിഎസ്‌സിയില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ബ്ലോക്ക്‌ചെയിന്‍ സംവിധാനം നടപ്പിലാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുതാര്യതയും സുരക്ഷിതത്വും ഉറപ്പാക്കുന്നതില്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്