Kerala PSC: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; സെപ്തംബറിലെ പ്രധാന പിഎസ്‌സി പരീക്ഷകള്‍
Kerala PSC September 2026 Important Exams: സെപ്തംബറില്‍ നടത്താനിരുന്ന അസിസ്റ്റന്റ് ജയിലര്‍/സബ് ജയില്‍ സൂപ്രണ്ട്/ഓപ്പണ്‍ പ്രിസണ്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലെ മെയിന്‍ പരീക്ഷകള്‍ നവംബറിലേക്ക് നീട്ടിവെച്ചിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷയും നവംബറിലേക്ക് മാറ്റിയിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം, സിലബസ് തുടങ്ങിയ വിശദാംശങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kerala PSC September 2026 Exams
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) സെപ്തംബറില്‍ നടത്തുന്നത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അടക്കമുള്ള നിരവധി സുപ്രധാന പരീക്ഷകള്‍. സെപ്തംബര്‍ 19-നാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ. അഗ്രികള്‍ച്ചര്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫിറ്റര്‍ തസ്തിയിലെ പരീക്ഷയാണ് ഈ മാസമാദ്യം നടന്നത്. ഇന്‍സ്‌പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി അടക്കമുള്ള പരീക്ഷകളും ഈ മാസം നടക്കും. പരീക്ഷാ കലണ്ടര്‍ എന്ന കമ്മീഷന്റെ www.keralapsc.gov.in ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സെപ്തംബറില്‍ നടത്താനിരുന്ന അസിസ്റ്റന്റ് ജയിലര്‍/സബ് ജയില്‍ സൂപ്രണ്ട്/ഓപ്പണ്‍ പ്രിസണ്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലെ മെയിന്‍ പരീക്ഷകള്‍ നവംബറിലേക്ക് നീട്ടിവെച്ചിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷയും നവംബറിലേക്ക് മാറ്റിയിരുന്നു.
ഈ മാസം വരാനിരിക്കുന്ന പ്രധാന പരീക്ഷകള്‍
- സെപ്തംബര്‍ അഞ്ച്: ഇന്‍സ്‌പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി
- സെപ്തംബര്‍ എട്ട്: സോയില്‍ സര്‍വേ ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ്/കാര്‍ട്ടോഗ്രാഫര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഓയില്‍ പാം ഇന്ത്യയില്‍ റിസര്‍ച്ച് ഓഫീസര്‍, കാര്‍ഷിക സര്‍വകലാശാലയില്‍ ഫാം അസിസ്റ്റന്റ്, ഹെല്‍ത്ത് സര്‍വീസില്‍ വെല്‍ഡര്‍
- സെപ്തംബര്‍ ഒമ്പത്: പിന്നാക്ക വികസന കോര്‍പറേഷനില്‍ ജൂനിയര്‍ പ്രോജക്ട് അസിസ്റ്റന്റ്
- സെപ്തംബര്‍ 12: ഹെല്‍ത്ത് സര്‍വീസില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍
- സെപ്തംബര്‍ 16: വാട്ടര്‍ അതോറിട്ടിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍
- സെപ്തംബര്‍ 19: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്
- സെപ്തംബര്‍ 22: സൂപ്രണ്ട് ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ്
- സെപ്തംബര്‍ 23: ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ ട്രേഡ്‌സ്മാന്‍
- സെപ്തംബര്‍ 24: ഓയില്‍ പാം ഇന്ത്യയില്‍ മെക്കാനിക്കല്‍ അസിസ്റ്റന്റ്, അനിമല്‍ ഹസ്ബന്‍ഡറിയില്‍ ലബോറട്ടറി അസിസ്റ്റന്റ്/ലബോറട്ടറി ടെക്‌നീഷ്യന്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷനില്‍ അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍
- സെപ്തംബര്‍ 26: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടസില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ അറ്റന്‍ഡര്‍ (ഇടുക്കി), കാഷ്യു ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ്, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ ആംനെറ്റിസ് അസിസ്റ്റന്റ്
- സെപ്തംബര്‍ 29: ഓയില്‍ പാം ഇന്ത്യയില്‍ പവര്‍ പ്ലാന്റ് അസിസ്റ്റന്റ്, ബോയിലര്‍ അറ്റന്‍ഡര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഗ്രൗണ്ട് വാട്ടര്‍)
- സെപ്തംബര്‍ 39: കെഎസ്ഇബിയില്‍ ഇലക്ട്രിസ്റ്റി വര്‍ക്കര്‍
ഓരോ പരീക്ഷകളുടെയും തീയതി, അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കുന്ന തീയതി, ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം, സിലബസ് തുടങ്ങിയ വിശദാംശങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതി അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
English Summary
Kerala Public Service Commission is conducting several important examinations including Village Field Assistant in September. The examination calendar is available on the official website of the commission. Details like the date of each examination, date of getting admission tickets, number of candidates, syllabus etc. are available on the commission’s website.