Kerala PSC: ഡിഗ്രി പ്രിലിംസ് എഴുതാന്‍ കഴിഞ്ഞില്ലേ? വീണ്ടും അവസരമൊരുക്കി പിഎസ്‌സി; ചെയ്യേണ്ടത് ഇത്ര മാത്രം
Kerala PSC Degree Preliminary Exam 2026: വ്യക്തമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരമൊരുക്കി കേരള പിഎസ്‌സി. മെയ് രണ്ട്, 16 തീയതികളിലെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ ആറിനാണ് അവസരം.
തിരുവനന്തപുരം: വ്യക്തമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരമൊരുക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). മെയ് രണ്ട്, 16 തീയതികളിലെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ ആറിന് നടക്കുന്ന മൂന്നാം ഘട്ടത്തിലാണ് അവസരം. തിരുവനന്തപുരം ജില്ലയിലൊഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം അവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ കമ്മീഷന്റെ ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിലാണ് നല്‍കേണ്ടത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം:
- സര്‍വകലാശാലകളോ സ്ഥാപനങ്ങളോ നടത്തിയ പരീക്ഷയുണ്ടായിരുന്നവര്‍ രണ്ട് അഡ്മിഷന്‍ ടിക്കറ്റുകളും ഹാജരാക്കണം.
- തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും, അഡ്മിഷന്‍ ടിക്കറ്റിന്റെ പകര്‍പ്പും സഹിതം അപേക്ഷിക്കണം.
- രോഗബാധിതര്‍, അപകടം പറ്റി ചികിത്സയിലുള്ളവര്‍ എന്നിവര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
- പ്രസവസംബന്ധമായ അസുഖങ്ങളുള്ളവര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് അപേക്ഷിക്കണം.
- അടുത്ത ദിവസങ്ങളില്‍ പ്രസവം പ്രതീക്ഷിക്കുന്ന ഗര്‍ഭിണികള്‍ അല്ലെങ്കില്‍ യാത്രാ ബുദ്ധിമുട്ടുള്ളവര്‍, ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ എന്നിവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ചികിത്സാ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം
- പരീക്ഷാത്തീയതിയില്‍ വിവാഹം നടന്ന ഉദ്യോഗാര്‍ത്ഥികള്‍ തെളിവുസഹിതം അപേക്ഷിക്കണം.
- അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും രേഖകള്‍ സഹിതം അപേക്ഷിക്കാം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക
- keralapsc.gov.in എന്ന ലിങ്കുവഴി പിഎസ്‌സി വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പ്രവേശിക്കുക
- ഹോം പേജിലെ ‘മസ്റ്റ് നോ’ എന്ന ലിങ്കിലെ പിഎസ്‌സി എക്‌സാമിനേഷന്‍ അപ്‌ഡേറ്റ്‌സ് എന്ന ലിങ്കില്‍ പ്രവേശിക്കുക
- https://keralapsc.gov.in/psc-examination-updates എന്ന ലിങ്കില്‍ നേരിട്ട് പ്രവേശിച്ചാലും മതി
അവസാന തീയതി
മെയ് 19 മുതല്‍ മെയ് 23 വരെയുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. മെയ് 23-ന് വൈകുന്നേരം 5.15-നുള്ളില്‍ അപേക്ഷകള്‍ നല്‍കിയിരിക്കണം. മെയ് 19-ന് മുമ്പ് നല്‍കിയ അപേക്ഷകള്‍ സ്വീകരിക്കില്ല. മെയ് 19-ന് മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. തപാല്‍, ഇമെയില്‍ എന്നിവ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല.
ഡിഗ്രി പ്രിലിംസ്
എസ്ബിസിഐഡി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എസ്‌ഐ, അസിസ്റ്റന്റ് ജയിലര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്‌സ്, വിവിധ സ്ഥാപനങ്ങളില്‍ എല്‍ഡി ക്ലര്‍ക്ക്, ജൂനിയര്‍ കാഷ്യര്‍, അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ബിരുദതല പ്രാഥമിക പരീക്ഷ നടത്തുന്നത്. രണ്ടു ഘട്ട പരീക്ഷകള്‍ കഴിഞ്ഞു. ഇനി മൂന്നാം ഘട്ടം മാത്രമാണ് ബാക്കിയുള്ളത്.
ജൂണ്‍ ആറിന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 3.05 വരെയാണ് പരീക്ഷ. മെയ് 24 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാനാണ് സാധ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
English Summary
erala PSC offers a special chance to candidates who missed the first two phases of the degree-level preliminary exam. Those who missed the May 2 and May 16 exams can now attend the third phase on June 6. Candidates must submit an application with proper documents to their respective PSC district office, while Thiruvananthapuram candidates must apply at the PSC headquarters. Candidates with valid reasons like college exams, election duty, medical emergencies, pregnancy, marriage, or bereavement are eligible to apply.