AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Holiday: കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മൂന്ന്‌ ജില്ലകളില്‍ അവധി

Kerala School Holiday Tomorrow June 9 : ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിലവില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ടാണ്.

Kerala School Holiday: കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മൂന്ന്‌ ജില്ലകളില്‍ അവധി
പ്രതീകാത്മക ചിത്രം Image Credit source: BERT.DESIGN/Moment/Getty Images
Jayadevan AM
Jayadevan AM | Updated On: 08 Jun 2026 | 07:12 PM

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിലവില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ടാണ്.

കാസര്‍കോട്

കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും, ശക്തമായ മഴ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി ജൂണ്‍ ഒമ്പതിന് അവധി പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

കോഴിക്കോട്‌

റെഡ് അലര്‍ട്ട് നിലവിലുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലും നാളെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും, കനത്ത മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും, അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും, മഴയമുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിക്കുന്നതായി കളക്ടര്‍ അറിയിച്ചു.

സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അവധി പ്രഖ്യാപിച്ചത്. യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. നേരത്തെ തീരുമാനിച്ച യൂണിവേഴ്‌സിറ്റി, പൊതു പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

Also Read: Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഈ മൂന്ന് ജില്ലകളിലും നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. യെല്ലോ അലര്‍ട്ട് നിലവിലുള്ള പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും നാളെ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ ഗ്രീന്‍ അലര്‍ട്ടാണ്.

നിലവിലെ മുന്നറിയിപ്പുകള്‍ പ്രകാരം ജൂണ്‍ 10-ന് ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടോ, റെഡ് അലര്‍ട്ടോ നിലവിലില്ല. എന്നാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ബുധനാഴ്ച ഗ്രീന്‍ അലര്‍ട്ടാണ്.

English Summary

Kasaragod, Kozhikode, and Kannur districts have declared a holiday for educational institutions tomorrow due to a red alert for heavy rain. The holiday applies to professional colleges, schools, tuitions, madrasas, and Anganwadis in these districts. However, all previously scheduled university exams, public exams, and interviews will be conducted without any change. In Kannur, residential schools are exempted from this holiday and will function as usual.

Follow Us