AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC 2026: സോഷ്യൽ സയൻസിലെ വർഷങ്ങൾ ഇനി മറക്കില്ല!; പഠിക്കാം ഈ ‘മാജിക്’ ട്രിക്കിലൂടെ

Kerala SSLC Exam Memory Tricks: ചരിത്രം പഠിക്കാൻ ഇഷ്ടമാണെങ്കിലും ആ വർഷങ്ങൾ വരുമ്പോൾ ചിലർക്കെങ്കിലും തല ഒന്ന് പുകയാറുണ്ട്. 1915-ൽ ഗാന്ധിജി വന്നോ അതോ 1917-ലാണോ ചമ്പാരൻ നടന്നത്? എന്നിങ്ങനെയുള്ള കൺഫ്യൂഷനുകൾ സാധാരണമാണ്. സോഷ്യൽ സയൻസിൽ ഫുൾ മാർക്ക് നേടാൻ ഇതാ ചില സ്മാർട്ട് വഴികൾ.

Kerala SSLC 2026: സോഷ്യൽ സയൻസിലെ വർഷങ്ങൾ ഇനി മറക്കില്ല!; പഠിക്കാം ഈ ‘മാജിക്’ ട്രിക്കിലൂടെ
Sslc Study TipsImage Credit source: Image Source/DigitalVision/Getty Images
Neethu Vijayan
Neethu Vijayan | Published: 08 Feb 2026 | 01:04 PM

എസ്എസ്എൽസി പരീക്ഷ അടുത്തെത്തിയിട്ടും സോഷ്യൽ സയൻസ് പഠിക്കാൻ മടിച്ചിരിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ ഇനി മടി മാറ്റിവച്ചോളൂ. സോഷ്യൽ സയൻസ് പരീക്ഷയിൽ വിദ്യാർത്ഥികളെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്നത് ചരിത്രത്തിലെ വർഷങ്ങളാണ്. ചരിത്രം പഠിക്കാൻ ഇഷ്ടമാണെങ്കിലും ആ വർഷങ്ങൾ വരുമ്പോൾ ചിലർക്കെങ്കിലും തല ഒന്ന് പുകയാറുണ്ട്. 1915-ൽ ഗാന്ധിജി വന്നോ അതോ 1917-ലാണോ ചമ്പാരൻ നടന്നത്? എന്നിങ്ങനെയുള്ള കൺഫ്യൂഷനുകൾ സാധാരണമാണ്. സോഷ്യൽ സയൻസിൽ ഫുൾ മാർക്ക് നേടാൻ ഇതാ ചില സ്മാർട്ട് വഴികൾ.

ടൈംലൈൻ മാജിക്: ചരിത്ര സംഭവങ്ങളെ ചിതറിക്കിടക്കുന്ന രീതിയിൽ പഠിക്കാതെ ഒരു കഥ പോലെ ക്രമീകരിക്കുക. ഉദാഹരണത്തിന്, ഇന്ത്യൻ സ്വാതന്ത്ര്യ സമരം പഠിക്കുമ്പോൾ, 1915: ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തി, 1917: ചമ്പാരൻ സത്യഗ്രഹം (ആദ്യ പോരാട്ടം), 1918: ഖേദ, അഹമ്മദാബാദ് മിൽ സമരം ഇങ്ങനെ ഒരു ലിസ്റ്റ് നിങ്ങളുടെ പഠനമുറിയിൽ ഒട്ടിച്ചു വെക്കുക. ദിവസവും ഒന്ന് കണ്ണോടിച്ചാൽ അറിയാതെ തന്നെ മനപ്പാഠമാകും.

ALSO READ: എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിലും മലയാളത്തിലും ഫുൾ മാർക്ക് വേണോ?; ഇതാ സിമ്പിൾ ഗ്രാമർ ടിപ്‌സ്

കണക്ഷൻ ട്രിക്ക്: ചരിത്രവുമായി ബന്ധപ്പെട്ട വർഷങ്ങളെ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളുമായി ബന്ധിപ്പിക്കുക. നിങ്ങളുടെ ജന്മദിനം, വീട്ടിലെ ഫോൺ നമ്പറിന്റെ അവസാന രണ്ടക്കം, അല്ലെങ്കിൽ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ ജേഴ്‌സി നമ്പർ എന്നിങ്ങനെ പ്രധാനപ്പെട്ട വർഷങ്ങളെ കണക്ട് ചെയ്യുക.

ഓഡിയോ ലേണിംഗ്: പ്രധാനപ്പെട്ട വർഷങ്ങളും സംഭവങ്ങളും നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ ഫോണിൽ റെക്കോർഡ് ചെയ്യുക. രാത്രി കിടക്കാൻ നേരത്തോ വെറുതെ ഇരിക്കുമ്പോഴോ അത് കേൾക്കാൻ ശ്രമിക്കുക. വായനയേക്കാൾ വേഗത്തിൽ കേൾവിയിലൂടെ കാര്യങ്ങൾ പഠിക്കാൻ സാധിക്കും.

കാർഡ് തയ്യാറാക്കുക: ചെറിയ പേപ്പർ കഷ്ണങ്ങളുടെ ഒരു വശത്ത് വർഷവും മറുവശത്ത് സംഭവവും എഴുതുക. കൂട്ടുകാരുമായി ചേർന്ന് ഇതൊരു ക്വിസ് പോലെ കളിക്കാം. തെറ്റിക്കുന്ന വർഷങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു പഠിക്കാൻ ശ്രമിക്കുക.

വിഷ്വലൈസേഷൻ: ഓരോ വർഷവും പഠിക്കുമ്പോൾ ആ കാലഘട്ടം നിങ്ങളുടെ മനസ്സിൽ ഒരു സിനിമ പോലെ കാണാൻ ശ്രമിക്കുക. ഗാന്ധിജി നടന്നുപോകുന്നതും സമരങ്ങൾ നടക്കുന്നതും സങ്കല്പിക്കുമ്പോൾ ആ വർഷം ഒരു ലേബൽ പോലെ അതോടൊപ്പം ചേർക്കുക. കൂടാതെ പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപ് ഏറ്റവും പ്രയാസമുള്ള വളരെ കുറച്ച് വർഷങ്ങൾ മാത്രം ഒന്നുകൂടി നോക്കുക. പരീക്ഷ തുടങ്ങിയ ഉടനെ ചോദ്യപേപ്പറിൻ്റെ ഒരു വശത്ത് പെൻസിൽ കൊണ്ട് അവ കുറിച്ചിടുന്നത് നല്ലതാണ്.

 

Follow Us