Kerala SSLC Result 2026: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

Kerala SSLC 2026 Revaluation, Photocopy and Scrutiny Details: എസ്എസ്എല്‍സി പരീക്ഷാ റിസള്‍ട്ട്‌ പുറത്തുവന്നതിന് പിന്നാലെ, പുനര്‍മൂല്യനിര്‍ണയത്തിനുള്ള നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടു. മെയ് 16 മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാവുന്നതാണ്. ഗ്രേഡില്‍ തൃപ്തരല്ലാത്തവര്‍ക്ക് അപേക്ഷിക്കാം.

Kerala SSLC Result 2026: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

Kerala SSLC 2026 Revaluation, Photocopy and Scrutiny

Updated On: 

15 May 2026 | 06:24 PM

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, പുനര്‍മൂല്യനിര്‍ണയത്തിനുള്ള നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടു. നാളെ (മെയ് 16) മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാവുന്നതാണ്. ഗ്രേഡില്‍ തൃപ്തരല്ലാത്തവര്‍ക്ക് അപേക്ഷിക്കാം. sslcexam.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ഹോം പേജില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി, പേര്, സെന്ററിന്റെ പേര്, സെന്ററിന്റെ കോഡ്, മീഡിയം എന്നീ വിശദാംശങ്ങളും നല്‍കണം.

തുടര്‍ന്ന് ഓരോ വിഷയങ്ങള്‍ക്ക് നേരെ റീവാലുവേഷന്‍, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകളുണ്ടാകും. ഇതില്‍ വേണ്ടത് ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കണം. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവ ഐടി പേപ്പറിന് ബാധകമല്ല.

പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുകയാണെങ്കിൽ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ടതില്ല. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് പേപ്പറിന് യഥാക്രമം 400, 200, 50 രൂപയാണ് ഫീസ്. അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് എന്നിവ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കണം. ഫീസ് അടച്ചതും ഹെഡ്മാസ്റ്റർ സ്ഥിരീകരിച്ചതുമായ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

Also Read: Kerala SSLC Results 2026 Announced: എസ്എസ്എൽസി ഫലം വന്നു; 99.07% വിജയം! റിസള്‍ട്ട്‌ പരിശോധിക്കാനുള്ള ലിങ്ക് ഇതാ

അപേക്ഷകളും, ഫീസും പരീക്ഷാഭവനില്‍ നേരിട്ട് സ്വീകരിക്കില്ല. അടയ്ക്കുന്ന തുക പിന്നീട് മടക്കികൊടുക്കുകയോ, മറ്റേതെങ്കിലും ആവശ്യത്തിന് മാറ്റി പരിഗണിക്കുകയോ ചെയ്യുന്നതല്ല. പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകള്‍ക്ക് പ്രത്യേക പുനഃപരിശോധന ആവശ്യമില്ല. ഫോട്ടോ കോപ്പി ലഭിച്ചതിനു ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. എ പ്ലസ് ലഭിക്കുന്ന വിഷയങ്ങള്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് ഫീസ് തിരികെ കൊടുക്കും.

പുനര്‍മൂല്യനിര്‍ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് പുതിയതായി ലഭിച്ച ഗ്രേഡുകള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ പ്രഥമാധ്യാപകര്‍ വഴി വിതരണം ചെയ്യും. ഇതോടൊപ്പം ഫീസും തിരികെ നല്‍കും.

വിജയശതമാനം കുറഞ്ഞു

ഇത്തവണ 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2025-ല്‍ 99.5% പേര്‍ വിജയിച്ചിരുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ടായി. ഇത്തവണ വിജയിച്ച 4,14,290 വിദ്യാര്‍ത്ഥികളില്‍ 30,514 പേര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ആകെ 4,17,497 പേരാണ് പരീക്ഷ എഴുതിയത്. 61,449 പേര്‍ക്ക് കഴിഞ്ഞ തവണ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞതിന് പിന്നില്‍ പുതിയ കരിക്കുലമാകാം കാരണമെന്നാണ് വിലയിരുത്തല്‍. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരില്‍ 20,771 പേരും പെണ്‍കുട്ടികളാണ്. വിജയശതമാനത്തിലും പെണ്‍കുട്ടികളാണ് മുന്നില്‍. 99.22 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫാണ് എസ്എസ്എല്‍സി റിസള്‍ട്ട് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് മൂന്നിനായിരുന്നു പ്രഖ്യാപനം. സേ പരീക്ഷ ജൂണ്‍ ആദ്യ വാരം നടക്കും. ജൂണ്‍ അവസാനവാരം ഫലപ്രഖ്യാപനമുണ്ടാകും.

English Summary

Students can apply for Kerala SSLC 2026 revaluation, photocopy and scrutiny through the official portal. The application requires your register number and date of birth. Submit the printed form and fees to your school headmaster. Ensure you complete the process within five days of results.

Follow Us
Related Stories
KEAM 2026 Allotment: കീം ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്; അന്തിമ കാറ്റഗറി ലിസ്റ്റും പുറത്ത്‌
CBSE Class 10 Second Board Result 2026: ഇനി അധികം കാത്തിരിക്കേണ്ട; സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഉടന്‍
IBPS PO Recruitment 2026: വിവിധ പൊതുമേഖലാ ബാങ്കുകളിലായി പി.ഒ, മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!
Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി
K-TET: കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നുവരെ? അവസാന തീയതിയും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതും
Calicut University UG Admission 2026: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് കോളേജ് പ്രവേശനത്തിന് ഇന്നുംകൂടി അവസരം
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?