Kerala SSLC Result 2026
വിദ്യാർഥി ജീവിതത്തിലെ ആദ്യ വഴിത്തിരിവാണ് എസ്എസ്എൽസി. പത്താം ക്ലാസ് വിദ്യാർഥികൾ സക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ഹയർ സക്കൻഡറിയിലേക്ക് (പ്ലസ് വൺ) പ്രവേശനം നേടുക, എസ്എസ്എൽസി ഫലത്തിന് അനുസരിച്ചാണ്. മാർച്ച് മാസത്തിലാണ് സാധാരണയായി എസ്എസ്എൽസി പൊതുപരീക്ഷ സംഘടിപ്പിക്കുക. എപ്രിൽ മാസത്തിലെ മൂല്യനിർണയത്തിന് ശേഷം മെയ് മാസത്തിൽ ഫലം പ്രഖ്യാപനം നടത്തുന്നത്. മുൻകാലങ്ങളിൽ റാങ്ക് സിസ്റ്റമായിരുന്നു എസ്എസ്എൽസിക്കുണ്ടായിരുന്നത്, പിന്നീട് അത് മാർക്ക് അടിസ്ഥാനത്തിലായി.
എന്നാൽ 2005 മുതൽ വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി പരീക്ഷ ഗ്രേഡിങ് സിസ്റ്റത്തിലേക്ക് മാറി. എ പ്ലസ് മുതൽ ഇ വരെ പോയിൻ്റ് സ്കെയിൽ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് സിസ്റ്റം. എ പ്ലസ് ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്, എ ഗ്രേഡ്, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ് , ഡി, ഇ എന്നിങ്ങിനെയാണ് ഗ്രേഡ് സിസ്റ്റം. ഏറ്റവും കുറഞ്ഞത് ഡി പ്ലസ് നേടുന്നവർ (30 ശതമാനം മാർക്ക്) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടും. ഒരു വിഷയത്തിന് 90 ശതമാനത്തിൽ മുകളിൽ മാർക്ക് നേടുന്നവർക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കും, 80 ശതമാനത്തിന് മുകളിലുള്ളവർക്ക് എ ഗ്രഡ് എന്നിങ്ങനെ 30-40 ശതമാനം വരെ മാർക്ക് ലഭിക്കുന്നവർക്ക് ഡി പ്ലസ് നേടി പാസാകാൻ സാധിക്കും
Kerala SSLC 2026 Revaluation: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് ഇന്നും കൂടി അപേക്ഷിക്കാം; സമയപരിധി നീട്ടി
How to Apply for Kerala SSLC Exam Revaluation: എസ്എസ്എല്‍സി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഇന്നും കൂടി അപേക്ഷിക്കാം. മെയ് 21 വരെയാണ് ആദ്യം സമയപരിധി അനുവദിച്ചിരുന്നതെങ്കിലും, ഇന്നും കൂടി നീട്ടി നല്‍കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അപേക്ഷിക്കണം.
- Jayadevan AM
- Updated on: May 22, 2026
- 10:57 am
Kerala SSLC Result 2026: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം
Kerala SSLC 2026 Revaluation, Photocopy and Scrutiny Details: എസ്എസ്എല്‍സി പരീക്ഷാ റിസള്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, പുനര്‍മൂല്യനിര്‍ണയത്തിനുള്ള നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടു. മെയ് 16 മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാവുന്നതാണ്. ഗ്രേഡില്‍ തൃപ്തരല്ലാത്തവര്‍ക്ക് അപേക്ഷിക്കാം.
- Jayadevan AM
- Updated on: May 15, 2026
- 18:24 pm
Kerala SSLC Results 2026 Announced: എസ്എസ്എൽസി ഫലം വന്നു; 99.07% വിജയം! റിസള്‍ട്ട് പരിശോധിക്കാനുള്ള ലിങ്ക് ഇതാ
Kerala SSLC Result 2026 Out: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ ഫലവും പ്രഖ്യാപിച്ചു.
- Jayadevan AM
- Updated on: May 15, 2026
- 16:25 pm
Kerala SSLC Result 2026 : മൂന്ന് ക്ലിക്ക് മതി, എസ്എസ്എൽസി ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
Tips To Get Kerala SSLC Result 2026 With In Seconds : ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം. 3.30 ഓടെ വിദ്യാർഥികൾക്ക് തങ്ങളുടെ നിർദേശിച്ചിട്ടുള്ള വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. നാല് ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്.
- Jenish Thomas
- Updated on: May 15, 2026
- 13:34 pm
Kerala SSLC Result 2026: മണിക്കൂറുകൾ മാത്രം ബാക്കി; കാത്തിരുന്ന എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും, എങ്ങനെ പരിശോധിക്കാം?
Kerala SSLC 10th Class Results 2026: ഫലപ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് വൈകിട്ട് 3.30 മണി മുതൽ സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ വഴിയും, നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.
- Neethu Vijayan
- Updated on: May 15, 2026
- 09:06 am
Kerala SSLC Result 2026 Live: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ജയിച്ചു
Kerala SSLC 10th Class Results 2026 Live Updates In Malayalam: 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് നീക്കം.
- Neethu Vijayan
- Updated on: May 18, 2026
- 10:04 am
Kerala SSLC Result 2026: എസ്എസ്എൽസി ഫലം അറിയണ്ടേ? കൃത്യമായ സമയം, പരിശോധിക്കേണ്ട ലിങ്കുകൾ അറിയാം
Kerala SSLC Result 2026 Date and Time: പരീക്ഷാഭവനിൽ വച്ച് നടത്തുന്ന വാർത്ത സമ്മേളനത്തിൽ ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. പരീക്ഷ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയതിനുശേഷം ആണ് നാളെ ഫലപ്രഖ്യാപനം ഉണ്ടാകുന്നത്. സെക്രട്ടറിയുടെ അനുമതിയോടെയാണ് പ്രഖ്യാപനം.കേരളത്തിൽ ഇത്തവണ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്............
- Ashli C
- Updated on: May 15, 2026
- 09:14 am
Kerala SSLC Result 2026: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഫലമറിയാൻ ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാം
Kerala SSLC Results 2026 Websites: പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചത് പ്രകാരം മെയ് 15-ന് എസ്എസ്എൽസി ഫലവും, മെയ് 22-ന് പ്ലസ് ടു (HSE/VHSE) ഫലവും പ്രഖ്യാപിക്കും. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.
- Aswathy Balachandran
- Updated on: May 15, 2026
- 09:09 am
Gulf SSLC Exam Update : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർ സക്കൻഡറി പരീക്ഷ റദ്ദാക്കി
Gulf SSLC Higher Secondary Exam 2026 Update : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകൾ നീണ്ടുപോകുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പരീക്ഷ സംഘടിപ്പിക്കാനും മൂല്യനിർണയം നടത്താനും സധിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.
- Jenish Thomas
- Updated on: Apr 23, 2026
- 21:39 pm
Kerala SSLC Revaluation Result 2025: എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?
Kerala SSLC Examination March 2025 Revaluation Results: ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,020 വിദ്യാർഥികളാണ്. 99.5 ശതമാനമാണ് വിജയം.
- Nandha Das
- Updated on: May 31, 2025
- 07:36 am
Kerala SSLC Result 2025: ഉള്ളുലഞ്ഞ വേദനകള്‍ക്കിടയിലും അവര്‍ ഉണര്‍വോടെ പഠിച്ചു; ഉരുള്‍പൊട്ടല്‍ തകര്‍ത്ത വെള്ളാര്‍മല സ്‌കൂളിന് 100 ശതമാനം വിജയം
Vellarmala GVHSS record 100% pass rate in SSLC: സ്‌കൂളിന്റെ 100 ശതമാനം വിജയം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അതിജീവനത്തിന്റെ കരുത്ത് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഹെഡ്മാസ്റ്ററെ വിളിച്ച് മന്ത്രി അഭിനന്ദനം അറിയിച്ചു. എംപി പ്രിയങ്ക ഗാന്ധിയും പ്രശംസിച്ചു
- Jayadevan AM
- Updated on: May 12, 2025
- 09:53 am
Kerala SSLC Supplementary Exam 2025: എസ്എസ്എല്‍സി സേ പരീക്ഷ 28 മുതല്‍; ഫലപ്രഖ്യാപനം എന്ന്?
Kerala SSLC SAY Examination 2025 details: 2100 പേര്‍ക്കാണ് യോഗ്യത നേടാനാകാത്തത്. 1946 പേര്‍ക്ക് എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്. ഏതെങ്കിലും വിഷയത്തില്‍ ഇ ഗ്രേഡ് നേടിയത് ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. 4.26 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. 61,449 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി
- Jayadevan AM
- Updated on: May 11, 2025
- 12:03 pm