AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Plus Two Result 2026 Date: കാത്തിരിപ്പിന് വിരാമം! എസ്എസ്എൽസി പരീക്ഷ ഫലം മെയ് 15ന്; പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം മെയ് 22ന്

Kerala SSLC And Plus Two Exam Result 2026: എസ്എസ്എൽസി ഫലം മെയ് 15-ന് പ്രഖ്യാപിക്കും. പ്ലസ് ടു, വിഎച്ച്എസ്ഇ ഫലങ്ങൾ മെയ് 22ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ 16 മുതൽ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകളിൽ അവസാനവട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10ന് പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Kerala SSLC Plus Two Result 2026 Date: കാത്തിരിപ്പിന് വിരാമം! എസ്എസ്എൽസി പരീക്ഷ ഫലം മെയ് 15ന്; പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം മെയ് 22ന്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 28 Apr 2026 | 01:33 PM

തിരുവനന്തപുരം: ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങളുടെ തീയതി പ്രഖ്യാപിച്ചു (Kerala SSLC And Plus Two Exam Result 2026). എസ്എസ്എൽസി ഫലം മെയ് 15-ന് പ്രഖ്യാപിക്കും. പ്ലസ് ടു, വിഎച്ച്എസ്ഇ ഫലങ്ങൾ മെയ് 22ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ 16 മുതൽ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകളിൽ അവസാനവട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10ന് പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നതാണ്. അതിന്റെ ഫലം മെയ് അവസാനവാരത്തോടെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. അധ്യാപകർക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും കർശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.

ALSO READ: എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ?; മാർക്ക്ഷീറ്റ് എങ്ങനെ എവിടെ ഡൗൺലോഡ് ചെയ്യാം

പത്താം ക്ലാസ് പരീക്ഷാ ഫലം

കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.

2. ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനത്തീയതിയും (Date of Birth) കൃത്യമായി നൽകുക.

4. ഇതിന് താഴെ ‘Get Result’ അല്ലെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

5. ഇപ്പോൾ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

പ്ലസ് ടു പരീക്ഷാ ഫലം

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് അവവരുടെ മാർക്കുകളും സ്കോറും results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെ പരിശോധിക്കാവുന്നതാണ്. കൂടാതെ Saphalam ആപ്പിലൂടെയും വേഗത്തിൽ ഫലം മനസ്സിലാക്കാനാകും. നിങ്ങളുടെ മാർക്ക്ഷീറ്റും ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

4,52,437 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പ്ലസ്ടു രണ്ടാം വർഷ പരീക്ഷ എഴുതിയത്. കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലായി ആകെ 1984 കേന്ദ്രങ്ങളായിരുന്നു പരീക്ഷയ്ക്ക് സജ്ജമാക്കിയിരുന്നത്. അതേസമയം, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയത് 26,826 വിദ്യാർഥികളുമാണ്. കേരള ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

എങ്ങനെ പരിശോധിക്കാം?

1. ആദ്യം തന്നെ വിദ്യാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റുകളായ results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നിവ സന്ദർശിക്കുക.

2. അതിൽ “ഹയർ സെക്കൻഡറി ഫലങ്ങൾ 2026” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകുക. ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാം.

4. നിങ്ങളുടെ മാർക്ക് സ്ക്രീനിൽ ദൃശ്യമാകും.

5. ഭാവി ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുക.

English Summary:

Kerala Education Minister V Sivankutty Announces SSLC Plus Two Result 2026 Date Officially. SSLC Result Will Published On May 15th. Plus Two Result Will Published On May 22nd. Here Is How To Check Your Marks And Score Cards Via Direct Link.

 

Follow Us