AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2026: എസ്എസ്എൽസി ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; സമയം, പരിശോധിക്കേണ്ട ലിങ്കുകൾ

Kerala SSLC Result 2026 Update: സാധാരണനിലയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് നാളെ ഉച്ചയ്ക്ക് 3:00 മണിക്ക് ഫലം പ്രഖ്യാപിക്കുക. പരീക്ഷാ ഭവനിൽ വെച്ച് നടത്തുന്ന വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും.

Kerala SSLC Result 2026: എസ്എസ്എൽസി ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; സമയം, പരിശോധിക്കേണ്ട ലിങ്കുകൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 May 2026 | 09:05 AM

വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് ഒടുവിൽ അടിവരയിട്ട് 2026-ലെ എസ്എസ്എൽസി (Kerala SSLC Results) പരീക്ഷാ ഫലം നാളെ (മെയ് 15) പ്രഖ്യാപിക്കും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പേറ്റുന്ന ആ നിമിഷത്തിനായി കേരളം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സാധാരണനിലയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് നാളെ ഉച്ചയ്ക്ക് 3:00 മണിക്ക് ഫലം പ്രഖ്യാപിക്കുക. പരീക്ഷാ ഭവനിൽ വെച്ച് നടത്തുന്ന വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നൽകിയിരുന്നു. കേരളത്തിൽ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗൾഫ്‌ മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. യുദ്ധസാഹചര്യത്തിൽ ​ഗൾഫ് മേഖലകളിലെ എസ്എസ്എൽസി പരീക്ഷ റദ്ദാക്കിയിരുന്നു.

ALSO READ: കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി ഫലം വെള്ളിയാഴ്ച, ഫലമറിയാൻ ആപ്പും പോർട്ടലും സജ്ജം

എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റം

നിലവിൽ കേരള എസ്എസ്എൽസി പരീക്ഷാ ഗ്രേഡിംഗ് രീതിയിൽ ഇക്കൊല്ലം മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുൻവർഷങ്ങളിലേതു പോലെ അബ്സല്യൂട്ട് ഗ്രേഡിംഗ് (Absolute Grading) രീതി തന്നെയാണ് ഇത്തവണയും തുടരുന്നത്. ഇതിൽ ഓരോ വിഷയത്തിനും ലഭിക്കുന്ന സ്കോറിൻ്റെ അടിസ്ഥാനത്തിൽ ഒമ്പത് പല തലങ്ങളിലായി വിദ്യാർത്ഥികളുടെ ​ഗ്രേഡ് തീരിമാനിക്കും.

ഫലം അറിയാൻ ലിങ്കുകൾ

www.results.kite.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നോ Sabhalam KITE എന്ന മൊബൈൽ ആപ്പും വഴിയോ പ്രഖ്യാപനം നടന്ന ഉടൻ തന്നെ വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കുന്നതാണ്. വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. തിരക്കില്ലാതെയും ടെൻഷനില്ലാതെയും നിങ്ങളുടെ പരീക്ഷാഫലം സെക്കന്റുകൾക്കുള്ളിൽ അറിയാൻ ഏത് ലിങ്കുകളിലും വെബ്സൈറ്റുകളിലും കയറണം എന്നത് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്. പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.

2. ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനത്തീയതിയും (Date of Birth) കൃത്യമായി നൽകുക.

4. ഇതിന് താഴെ ‘Get Result’ അല്ലെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

5. ഇപ്പോൾ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

English Summary:

026 Kerala SSLC results will publish on May 15th tomorrow. Students being prepared with the right links is essential to avoid the last-minute server rush. Check the direct links and correct time of result published.

Follow Us