Kerala SSLC 2026 Revaluation: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് ഇന്നും കൂടി അപേക്ഷിക്കാം; സമയപരിധി നീട്ടി

How to Apply for Kerala SSLC Exam Revaluation: എസ്എസ്എല്‍സി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഇന്നും കൂടി അപേക്ഷിക്കാം. മെയ് 21 വരെയാണ് ആദ്യം സമയപരിധി അനുവദിച്ചിരുന്നതെങ്കിലും, ഇന്നും കൂടി നീട്ടി നല്‍കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അപേക്ഷിക്കണം.

Kerala SSLC 2026 Revaluation: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് ഇന്നും കൂടി അപേക്ഷിക്കാം; സമയപരിധി നീട്ടി

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ

Published: 

22 May 2026 | 10:57 AM

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഇന്നും കൂടി അപേക്ഷിക്കാം. മെയ് 21 വരെയാണ് ആദ്യം സമയപരിധി അനുവദിച്ചിരുന്നതെങ്കിലും, ഇന്നും (മെയ് 22) കൂടി നീട്ടി നല്‍കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അപേക്ഷിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലായ sslcexam.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ഹോം പേജില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുന്നതിനായുള്ള പ്രത്യേക ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന പുതിയ പേജിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.

അപേക്ഷകരുടെ രജിസ്റ്റര്‍ നമ്പര്‍, കൃത്യമായ ജനനത്തീയതി, പേര്, പരീക്ഷ എഴുതിയ സെന്ററിന്റെ പേര്, സെന്റര്‍ കോഡ്, മീഡിയം തുടങ്ങിയ വിവരങ്ങള്‍ ഈ പേജിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഓരോ വിഷയങ്ങള്‍ക്കും നേരെ റീവാലുവേഷന്‍ (പുനര്‍മൂല്യനിര്‍ണയം), ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി (സൂക്ഷ്മപരിശോധന) എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. ഇതില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എന്നാല്‍ ഐടി പേപ്പറിന് പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയൊന്നും തന്നെ ബാധകമല്ല. പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രത്യേകം സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷിക്കേണ്ട ആവശ്യമില്ല. ഫീസ് ഘടന ഇപ്രകാരം:

  • പുനർമൂല്യനിർണ്ണയം: ഒരു പേപ്പറിന് 400 രൂപ
  • ഫോട്ടോകോപ്പി: ഒരു പേപ്പറിന് 200 രൂപ
  • സൂക്ഷ്മപരിശോധന: ഒരു പേപ്പറിന് 50 രൂപ

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ഫസ്റ്റ് അലോട്ട്മെൻ്റിൽ പേര് വന്നാൽ എന്ത് ചെയ്യണം?, എപ്പോൾ സ്കൂളിൽ ചേരാം

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും നിശ്ചിത ഫീസും വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ അതത് സ്‌കൂളിലെ ഹെഡ്മാസ്റ്റർക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ ഫീസ് കൃത്യമായി അടച്ചതാണെന്നും അപേക്ഷ ശരിയാണെന്നും ഹെഡ്മാസ്റ്റര്‍ കമ്പ്യൂട്ടര്‍ മുഖേന സ്ഥിരീകരിച്ച അപേക്ഷകള്‍ മാത്രമേ തുടര്‍നടപടികള്‍ക്കായി പരിഗണിക്കുകയുള്ളൂ.

അപേക്ഷകളും ഫീസും യാതൊരു കാരണവശാലും പരീക്ഷാഭവനില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷയ്ക്കൊപ്പം അടയ്ക്കുന്ന തുക പിന്നീട് ഒരു സാഹചര്യത്തിലും മടക്കി നല്‍കുകയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി മാറ്റി പരിഗണിക്കുകയോ ഇല്ല. പുനര്‍മൂല്യ നിര്‍ണയത്തിനായി അപേക്ഷ സമര്‍പ്പിക്കുന്ന പേപ്പറുകള്‍ക്ക് പ്രത്യേകമായി വീണ്ടും ഒരു പുനഃപരിശോധനയുടെ ആവശ്യമില്ല.

ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍

ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി കൈപ്പറ്റിയതിന് ശേഷം പുനര്‍മൂല്യനിര്‍ണയത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കില്ല. എ പ്ലസ് ഗ്രേഡ് ലഭിച്ച വിഷയങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാവുന്നതാണ്. പുനര്‍മൂല്യനിര്‍ണയത്തിലൂടെ ഉയര്‍ന്ന പുതിയ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ അടച്ച ഫീസ് തുക തിരികെ നല്‍കും.

പുനര്‍മൂല്യനിര്‍ണയത്തിലൂടെ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികള്‍ക്ക്, പുതിയ ഗ്രേഡുകള്‍ കൃത്യമായി രേഖപ്പെടുത്തിയ പുതുക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ അതത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ വഴി വിതരണം ചെയ്യും. ഇതിനൊപ്പമാണ് വിദ്യാര്‍ത്ഥി അടച്ച ഫീസും മടക്കി നല്‍കുക. ഈ വര്‍ഷം ആകെ 99.07 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

English Summary

Kerala SSLC revaluation online applications are open until the extended deadline of May 22. Students can apply for revaluation, photocopy, or scrutiny via the official website. The processing fees per paper are 400, 200, and 50 rupees respectively. Printed applications and fees must be submitted directly to the respective school principals.

Follow Us
Related Stories
Kerala Onam Vacation 2026: മഴയ്ക്ക് കിട്ടിയ അവധികള്‍ ചതിക്കും! ഓണത്തിന് ഇവര്‍ക്ക് പത്ത് ദിവസം വീട്ടില്‍ ഇരിക്കാനാകില്ല?
Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?
Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം
Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രതീക്ഷിക്കാം; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ
CBSE Class 10 Second Board Result: ‌പരീക്ഷ കഴിഞ്ഞ് 50 ദിവസം! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം എപ്പോൾ
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ