AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE 12th Result 2026 : ഇതാ എത്തിപ്പോയി; സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

CBSE Plus Two Result 2026 Updates : സിബിഎസ്ഇ പ്ലസ് ടു ഫലം കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെക്കാൾ നേരിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജി ലോക്കർ, ഉമാങ് ആപ്ലിക്കേഷനിലൂടെ പ്ലസ് ടു ഫലം അറിയാൻ സാധിക്കും

CBSE 12th Result 2026 : ഇതാ എത്തിപ്പോയി; സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
CBSE 12th Result 2026 (Representational Image)Image Credit source: Sanchit Khanna/Hindustan Times via Getty Images
Jenish Thomas
Jenish Thomas | Updated On: 13 May 2026 | 10:44 PM

കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കുറി 85.20% ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 88.39% ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ മൂന്ന് ശതമാനമാണ് വിജയശതമാനത്തിൽ കുറവ് രേഖപ്പെടുത്തിട്ടുള്ളത്. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് ഒന്നാമതുള്ളത്. 95.62% ആണ് തിരുവനന്തപുരം മേഖലയ്ക്കുള്ളത്. ചെന്നൈ മേഖലയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പെൺകുട്ടികളാണ് വിജയത്തിൽ മുന്നിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത്.

സിബിഎസ്ഇ ഫലം ഇവിടെ അറിയാം

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in ലൂടെ ഫലം അറിയാൻ സാധിക്കും. ഇവയ്ക്ക് പുറമെ ഡിജിലോക്കർ, ഉമാങ് ആപ്പിലൂടെ ഫലം വേഗത്തിൽ വിദ്യാർഥികൾക്ക് ലഭ്യമാകുന്നതാണ്. വിദ്യാർഥികൾക്ക് തങ്ങളുടെ റോൾ നമ്പരും, സ്കൂൾ നമ്പരും അഡ്മിറ്റ് കാർഡ് ഐഡിയും ജനനതീയതിയും നൽകി ഫലം അറിയാൻ സാധിക്കുന്നതാണ്. ഓരോ വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ പരിശോധിച്ചതിന് ശേഷം മാർക്ക് ഷീറ്റ് ഭാവി ആവശ്യങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ALSO READ : Kerala SSLC Result 2026: കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി ഫലം വെള്ളിയാഴ്ച, ഫലമറിയാൻ ആപ്പും പോർട്ടലും സജ്ജം

വെബ്സൈറ്റിന് പുറമെ ഡിജിലോക്കർ വെബ്സൈറ്റിലൂടെ ഫലം അറിയാൻ സാധിക്കുന്നതാണ്. ആധാർ നമ്പരോ ഫോൺ നമ്പരോ ഉപയോഗിച്ച് ഡിജി ലോക്കർ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ ലോഗിൻ ചെയ്യുക. തുടർന്ന് ഇഷ്യൂഡ് ഡോക്യുമെൻ്റ്സ് സെക്ഷനിൽ പ്രവേശിച്ച് ക്ലാസ് 12 മാർക്ക് ഷീറ്റ് 2026 തിരഞ്ഞെടുക്കുക. ശേഷം റോൾ നമ്പരും പാസായ വർഷവും രേഖപ്പെടുത്തുക. സബ്മിറ്റ് ചെയ്തതിന് ശേഷം വിദ്യാർഥികൾക്ക് തങ്ങളുടെ മാർക്ക് ഷീറ്റ് ലഭിക്കുന്നതാണ്. മാർക്ക് ഷീറ്റ് ഭാവി ആവശ്യങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ഫെബ്രുവരി മുതൽ ഏപ്രിൽ വരെ നീണ്ട് കാലത്താണ് പരീക്ഷ സംഘടിപ്പിച്ചത്. തുടർന്ന മൂല്യനിർണയം നടത്തുകയായിരുന്നു. ഗൾഫ് യുദ്ധഭീതി പരീക്ഷയുടെ നടത്തിപ്പിനെ ബാധിച്ചിരുന്നു. എന്നിരുന്നാലും ബാക്കി നടപടികളുമായി സിബിഎസ്ഇ മുന്നോട്ട് പോകുകയായിരുന്നു. അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി സിബിഎസ്ഇ ഫലം എന്ന് വരുമെന്ന ആശങ്കയായിരുന്നു വിദ്യാർഥികൾക്കുണ്ടായിരുന്നത്. ഉമാങ് ആപ്പിൽ ഉടൻ വരുമെന്ന് മാത്രമായിരുന്നു സൂചന നൽകിയിരുന്നത്. ഇത് വിദ്യാർഥികളിൽ വലിയ ആശങ്ക സൃഷ്ടിക്കാൻ ഇടയായി.

English Summary

CBSE 12th Class Result 2026 is out. 85.20% Winning percent recorded this time. 3 Percent decrease in winning percentage as compare with last time. Kerala Trivandrum zone top leaderboard with 95.62%. Chennai zone spotted and 2nd.

Follow Us