Kerala SSLC SAY Exam 2026: എസ്എസ്എൽസി സേ പരീക്ഷ അടുത്തു; സപ്ലിമെൻ്ററി, ഇംപ്രൂവ്‌മെന്റ് ടൈംടേബിൾ അറിയാം
Kerala SSLC SAY Exam 2026 Latest Update: സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ ഒമ്പത് മുതൽ 19 വരെയാണ് എസ്എസ്എൽസി സേ പരീക്ഷ നടക്കുന്നത്. ഒരു വർഷം നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കാനുള്ള അവസരമാണിത്. പരീക്ഷാ തീയതികളും, ടൈംടേബിളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, ഉന്നതപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള എസ്എസ്എൽസി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്താറുണ്ട്. ഇത്തവണത്തെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ ഒമ്പത് മുതൽ 19 വരെയാണ് എസ്എസ്എൽസി സേ പരീക്ഷ നടക്കുന്നത്. ഒരു വർഷം നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കാനുള്ള അവസരമാണിത്. പരീക്ഷാ തീയതികളും, ടൈംടേബിളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
ALSO READ: പ്ലസ് വൺ പ്രവേശനം; ഫുൾ എ പ്ലസ് ഉണ്ടെന്ന് കരുതി സയൻസ് എടുക്കണോ?
ടൈംടേബിൾ വിശദമായി
- ആദ്യദിനമായ ജൂൺ 9-ന് രാവിലെ 9:30 മുതൽ 11:15 വരെയാണ് ഒന്നാം ഭാഷാ പേപ്പറായ മലയാളം പരീക്ഷ നടക്കുന്നത്.
- ജൂൺ 9 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സാമൂഹ്യശാസ്ത്രം (Social Science) പരീക്ഷ നടത്തുന്നതാണ്.
- രണ്ടാം ദിനമായ ജൂൺ 10 ബുധനാഴ്ച രാവിലെ ഗണിതശാസ്ത്രം (Mathematics) പരീക്ഷ നടക്കും.
- ജൂൺ 10 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ – 3:30 വരെ മലയാളം പാർട്ട് രണ്ട് പരീക്ഷ നടത്തുന്നതാണ്.
- ജൂൺ 12 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ രാവിലെ 11:15 വരെ കെമസ്ട്രി പരീക്ഷ നടക്കും.
- പിന്നീട് ജൂൺ 15 തിങ്കളാഴ്ച്ച രാവിലെ 9:30 മുതൽ 12:15 വരെ ഫിസിക്സ് പരീക്ഷ നടത്തുന്നതാണ്.
- ജൂൺ 15 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ 3:30 വരെയാണ് ബയോളജി പരീക്ഷ നടക്കുന്നത്.
- ജൂൺ 17 ബുധനാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഇംഗ്ലീഷ് പരീക്ഷ നടത്തും.
- ജൂൺ 17 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ 3:30 വരെ ഹിന്ദി പരീക്ഷകൾ നടത്തും.
- ജൂൺ 19 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ രാവിലെ 10:45 വരെ ഐട് പരീക്ഷ നടത്തുന്നതാണ്.
സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആർക്കെല്ലാം എഴുതാം നിയമങ്ങൾ എന്തെല്ലാം
- റഗുലർ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്കാണ് മാർക്ക് മെച്ചപ്പെടുത്താൻ അവസരമുള്ളത്. ഇവർക്ക് സ്കോർ വർദ്ധിപ്പിക്കുന്നതിനായി പരമാവധി മൂന്ന് വിഷയങ്ങളിൽ വരെ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാവുന്നതാണ്.
- റഗുലർ പരീക്ഷ എഴുതി ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെടുകയോ ചെയ്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാം. ഇവർക്ക് പരമാവധി മൂന്ന് വിഷയങ്ങൾ വരെ സപ്ലിമെന്ററി പരീക്ഷയായി എഴുതാൻ അനുവാദമുണ്ട്.
- പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ് ഉടൻ പുറത്തുവിടുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ സ്കൂളുകളിൽ നിന്ന് ഇവ ലഭ്യമാക്കും.
- സേ പരീക്ഷയിൽ പുനർ മൂല്യനിർണയം അനുവദിക്കുന്നതല്ല.
- മാർച്ചിൽ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാർത്ഥിത്വം ക്യാൻസൽ ചെയ്തവർക്ക് ‘സേ’ പരീക്ഷയ്ക്കിരിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
- സേ പരീക്ഷയ്ക്ക് അപേക്ഷിച്ചവരിലാരെങ്കിലും പുനർമൂല്യനിർണ്ണയത്തിൽ ഉപരിപഠനത്തിനർഹത നേടിയതായിക്കണ്ടാൽ സേ പരീക്ഷാഫലം പരിഗണിക്കുന്നതല്ല.
- IED വിദ്യാർത്ഥികൾക്ക് മാർച്ചിലെ പരീക്ഷയ്ക്ക് ലഭിച്ച ആനുകൂല്യം ‘സേ’ പരീക്ഷയ്ക്കും ലഭിക്കുന്നതാണ്. ഇതിനായി ഡിജിഇയിൽ നിന്നും ലഭിച്ച ഉത്തരവിന്റെ കോപ്പി കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
English Summary:
Kerala SSLC SAY Exam 2026 Will Conduct On June 10 To 19. Here Is How To Download Class 10th Supplementary, Improvement Time Table Via Online. And Also Check The Rules And Regulations Before Exam.