AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Anuvadini AI Partners : വിദ്യാർഥികൾക്കിനി കണക്ക് ലളിതമാകും, വരുന്നു അനുവാദിനി എഐ

അനുവാദിനി AI-യുടെ 'ലൈൻ-ഇൻ ട്രാൻസ്ലേഷൻ വഴി മാത്ത്സോറോ ആപ്പിലെ വിവരങ്ങൾ എല്ലാം വിദ്യാർത്ഥികൾക്ക് അവർക്ക താൽപ്പര്യമുള്ള ഭാഷയിൽ ലഭ്യമാകും. ഒരേ സമയം വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സേവനം ഉപയോഗിക്കാം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി അനുവാദിനി AI വികസിപ്പിച്ച 'അനുവാദിനി പരീക്ഷ പ്ലാറ്റ്‌ഫോം വഴി അതേ ഭാഷയിൽ തയ്യാറെടുക്കാം. ഭാഷ ഒരു തടസ്സമില്ലാതെ ഏത് ഗണിത പ്രശ്നവും പഠിക്കാം എന്നതാണ് ഇതിൻ്റെ പ്രാഥമിക ഗുണം.

Anuvadini AI Partners : വിദ്യാർഥികൾക്കിനി കണക്ക് ലളിതമാകും, വരുന്നു അനുവാദിനി എഐ
Anuvadini Ai PartnersImage Credit source: Anuvadini Ai Partners / Special Arrangement
Arun Nair
Arun Nair | Published: 06 May 2026 | 12:11 PM

രാജ്യത്തെ വിദ്യാർഥികൾക്ക് ഗണിത പഠനം കൂടുതൽ ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂന്നിയുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. എഐസിടിഇ , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവർക്കൊപ്പം ബഹുഭാഷാ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമായ അനുവാദിനി AI, മാത്ത്സോറോയുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്. ഭാഷ ഒരു തടസ്സമില്ലാതെ ഏത് ഗണിത പ്രശ്നവും പഠിക്കാം എന്നതാണ് ഇതിൻ്റെ പ്രാഥമിക ഗുണം. ന്യൂഡൽഹിയിലെ എഐസിടിഇ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അനുവാദിനി AI സിഇഒ-യും എഐസിടിഇ ചീഫ് കോർഡിനേഷൻ ഓഫീസറുമായ ഡോ. ബുദ്ധ ചന്ദ്രശേഖർ പദ്ധതി വിശദീകരിച്ചു.

പ്രവർത്തിക്കുന്ന വിധം

അനുവാദിനി AI-യുടെ ‘ലൈൻ-ഇൻ ട്രാൻസ്ലേഷൻ വഴി മാത്ത്സോറോ ആപ്പിലെ വിവരങ്ങൾ എല്ലാം വിദ്യാർത്ഥികൾക്ക് അവർക്ക താൽപ്പര്യമുള്ള ഭാഷയിൽ ലഭ്യമാകും. ഒരേ സമയം വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സേവനം ഉപയോഗിക്കാം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി അനുവാദിനി AI വികസിപ്പിച്ച ‘അനുവാദിനി പരീക്ഷ പ്ലാറ്റ്‌ഫോം വഴി അതേ ഭാഷയിൽ തയ്യാറെടുക്കാം. ഇതിൻ്റെ ക്വസ്റ്റ്യൻ പേപ്പർ ക്രിയേറ്റർ’ വഴി അധ്യാപകർക്ക് സെക്കൻഡുകൾക്കുള്ളിൽ ഏത് ഭാഷയിലെയും ഏത് നിലവാരത്തിലുമുള്ള ചോദ്യപേപ്പറുകൾ തയ്യാറാക്കാൻ സാധിക്കും.

Also Read: Kerala DHSE Plus Two Exam 2026: പ്ലസ്ടു പാസാകാൻ എത്ര മാർക്ക് വേണം; തോറ്റവർക്ക് എത്ര വിഷയങ്ങളിൽ സേ പരീക്ഷ എഴുതാം?

എന്താണ് അനുവാദിനി എഐ

അനുവാദിനി എഐ പ്ലാറ്റ്ഫോമിൽ 22-ഇന്ത്യൻ ഷെഡ്യൂൾഡ് ഭാഷകളും 89 വിദേശ ഭാഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ 700-ലധികം NCERT പുസ്തകങ്ങൾ, 721 NIMI സ്കിൽ മിനിസ്ട്രി പുസ്തകങ്ങൾ എന്നിവ 22 ഭാഷകളിലേക്ക് അനുവാദിനി എഐ വഴി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിലെ ‘ബുജ്ജി’ ട്രാൻസ്ലേഷൻ എൻജിൻ വഴി 150 കോടി പേജുകൾ പ്രോസസ്സ് ചെയ്തിട്ടുണ്ട്.

എന്താണ് മാത്ത് മാത്ത്സോറോ

കണക്ക് പഠനം ലളിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് രാമദേവു രാംകുമാർ മാത്ത്സോറോ ആരംഭിച്ചത്.  പഠിക്കുക, കളിക്കുക, സമ്പാദിക്കുക എന്നതാണ് ഇതിൻ്റെ പ്രത്യേകത. കുറഞ്ഞ ഇൻ്റർനെറ്റിലും ഇത് പ്രവർത്തിക്കും എന്നുള്ളതാണ് മാത്ത്സോറോയുടെ പ്രത്യേകത. ഏത് വിധത്തിലുള്ള ഗണിത രീതികളും ലളിതമായി ചെയ്യാൻ സാധിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത.

English Summary

Central Government going Introduce New AI Project to Simplify Maths Learning. Through the CO-Operation of Anuvadini AI and Mathszoro. Here is How it going to Work

 

Follow Us