AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VISL Recruitment 2026: വിഴിഞ്ഞം തുറമുഖത്ത് ബിരുദധാരികളെ തേടുന്നു; അപേക്ഷിക്കാനുള്ള ലിങ്കും യോഗ്യതകളും ഇതാ

Vizhinjam Port Jobs 2026: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിഐഎസ്എൽ വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18 അഞ്ച് മണി വരെയാണ്.

VISL Recruitment 2026: വിഴിഞ്ഞം തുറമുഖത്ത് ബിരുദധാരികളെ തേടുന്നു; അപേക്ഷിക്കാനുള്ള ലിങ്കും യോഗ്യതകളും ഇതാ
Vizhinjam Port Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 06 Feb 2026 | 09:55 AM

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ താല്പര്യമുള്ളവർക്ക് ഇതാ സുവർണാവസരം. കേരള സർക്കാരിന് കീഴിലുള്ള വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ (VISL) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD) അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന ഈ തസ്തികകളിലേക്ക് ഓൺലൈനായി ഉടൻ തന്നെ അപേക്ഷിക്കാവുന്നതാണ്.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിഐഎസ്എൽ വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18 അഞ്ച് മണി വരെയാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം.

ALSO READ: അവസരം അവസാനിച്ചിട്ടില്ല… ദേവസ്വം ബോർഡ് അപേക്ഷാ തീയതി നീട്ടി; ഇനിയും വൈകരുത്

തസ്തികകളും യോഗ്യതകളും

ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

മൾട്ടി ടാസ്കിങ് പേഴ്സണൽ

ഒഴിവുകൾ: 02

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത ബിരുദം.

അധിക യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ അറിയണം.

ശമ്പളം: പ്രതിമാസം 21,175 രൂപ

പ്രായപരിധി: 36 വയസ്സ് കവിയരുത്

അക്കൗണ്ട്‌സ് ക്ലർക്ക്

ഒഴിവുകൾ: 01

യോഗ്യത: B.Com ബിരുദം

അധിക യോഗ്യത: Tally സോഫ്റ്റ്‌വെയറിലുള്ള പ്രാവീണ്യം നിർബന്ധമാണ്. അക്കൗണ്ടിംഗിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ശമ്പളം: പ്രതിമാസം 21,175 രൂപ

പ്രായപരിധി: 36 വയസ്സ് കവിയരുത്

Follow Us