NAM Kerala Jobs 2026: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അവസരം; ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
NAM Kerala recruitment 2026 notification out: നാഷണൽ ആയുഷ് മിഷൻ കേരളയുടെ ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേറ്റ് ക്വാളിറ്റി കൺസൾട്ടന്റ്, പ്രൊക്യുർമെന്റ് ഓഫീസർ, എച്ച്എംഐഎസ് മാനേജർ, കണ്ടന്റ് ക്രിയേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫുൾ ടൈം സ്വീപ്പർ തസ്തികകളിലാണ് അവസരം.
നാഷണൽ ആയുഷ് മിഷൻ കേരളയുടെ ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേറ്റ് ക്വാളിറ്റി കൺസൾട്ടന്റ്, പ്രൊക്യുർമെന്റ് ഓഫീസർ, എച്ച്എംഐഎസ് മാനേജർ, കണ്ടന്റ് ക്രിയേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫുൾ ടൈം സ്വീപ്പർ തസ്തികകളിലാണ് അവസരം. www.nam.kerala.gov.in നാഷണൽ ആയുഷ് മിഷൻ കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഇത് വായിക്കണം. ഒഴിവുകളുടെ വിവരങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും പൊതു നിബന്ധനകളും പരിശോധിക്കാം.
1. സ്റ്റേറ്റ് ക്വാളിറ്റി കൺസൾട്ടന്റ് (സ്റ്റേറ്റ് ഓഫീസിൽ 1 ഒഴിവ്)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- പ്രവൃത്തിപരിചയം: ആശുപത്രി ഗുണനിലവാരം മെച്ചപ്പെടുത്തൽ (Hospital Quality Improvement) മേഖലയിൽ 2 മുതൽ 3 വർഷം വരെയുള്ള പ്രവൃത്തിപരിചയം.
- പ്രായപരിധി: 01-10-2026 തീയതി പ്രകാരം പരമാവധി 40 വയസ്സ്.
- ഏകീകൃത ശമ്പളം: പ്രതിമാസം 30,000.
2. പ്രൊക്യുർമെന്റ് ഓഫീസർ (സ്റ്റേറ്റ് ഓഫീസിൽ 1 ഒഴിവ്)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിഎ അല്ലെങ്കിൽ തത്തുല്യ ബിരുദം.
- പ്രവൃത്തിപരിചയം: സർക്കാർ മേഖലയിൽ പ്രൊക്യുർമെന്റ് ഓഫീസറായും കൂടാതെ/അല്ലെങ്കിൽ ഇ-ടെൻഡർ പ്രൊസസിംഗിലും 2 മുതൽ 3 വർഷം വരെയുള്ള പ്രവൃത്തിപരിചയം.
- ഐടി നൈപുണ്യം: എം.എസ് ഓഫീസ് ഉൾപ്പെടെയുള്ള ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ അറിവുണ്ടായിരിക്കണം.
- പ്രായപരിധി: 01-10-2026 തീയതി പ്രകാരം പരമാവധി 40 വയസ്സ്.
- ഏകീകൃത ശമ്പളം: പ്രതിമാസം 40,000.
3. എച്ച്എംഐഎസ് (സ്റ്റേറ്റ് ഓഫീസിൽ 1 ഒഴിവ്)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സർവകലാശാലയിൽ നിന്നോ ലഭിച്ച MBA-IT/MCA/M.Sc.-IT/BCA ബിരുദം.
- പ്രവൃത്തിപരിചയം: സർക്കാർ സ്ഥാപനത്തിലോ മറ്റ് സ്ഥാപനങ്ങളിലോ 1-2 വർഷത്തെ പ്രവൃത്തിപരിചയം. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള സാമൂഹിക ക്ഷേമ പദ്ധതികളിൽ പ്രവൃത്തിപരിചയവും അനുഭവസമ്പത്തും ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം: എംഎസ് ഓഫീസ്, എംഎസ് വേർഡ്, എംഎസ് പവർപോയിന്റ്, എംഎസ് എക്സൽ, എംഎസ് ആക്സസ് എന്നിവയിലുള്ള അറിവ് ഉണ്ടായിരിക്കണം.
- പ്രായപരിധി: 01-10-2026 തീയതി പ്രകാരം പരമാവധി 40 വയസ്സ്.
- ഏകീകൃത ശമ്പളം: പ്രതിമാസം 40,000.
4. കണ്ടന്റ് ക്രിയേറ്റർ (സംസ്ഥാന ഓഫീസിൽ 1 ഒഴിവ്)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബാച്ചിലർ ഓഫ് ആയുഷ് ബിരുദം.
- അഭികാമ്യമായ യോഗ്യത: ജേണലിസത്തിൽ ഡിപ്ലോമ.
- പ്രായപരിധി: 01-10-2026 തീയതി പ്രകാരം പരമാവധി 40 വയസ്സ്.
- ഏകീകൃത ശമ്പളം: പ്രതിമാസം 40,000.
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ – (സ്റ്റേറ്റ് ഓഫീസിൽ 2 ഒഴിവുകൾ)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും, കേരള സർക്കാർ അംഗീകരിച്ച DCA അല്ലെങ്കിൽ PGDCA കോഴ്‌സും.
- അധിക യോഗ്യത: ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനം.
- പ്രായപരിധി: 01-10-2026 തീയതിയിൽ 40 വയസ്സിൽ കവിയാൻ പാടില്ല.
- ഏകീകൃത ശമ്പളം: പ്രതിമാസം 17,000.
6. ഫുൾ ടൈം സ്വീപ്പർ – (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ഇൻ ആയുഷിൽ 1 ഒഴിവ്)
- വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയം.
- പ്രായപരിധി: 01-10-2026 തീയതിയിൽ പരമാവധി 40 വയസ്സ്
- ഏകീകൃത ശമ്പളം: പ്രതിമാസം 12,600.
അപേക്ഷിക്കേണ്ട വിധം:
ആയുഷ് മിഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോമിലെ എല്ലാ വിവരങ്ങളും പൂരിപ്പിച്ച്, നേരിട്ടോ തപാൽ മാർഗ്ഗമോ ഒക്ടോബര്‍ 27-നോ അതിന് മുമ്പോ ആയി നൽകേണ്ടതാണ്. ‘The State Mission Director, State Programme Management and Supporting Unit, 1st Floor, 82/1827(3), National AYUSH Mission, Bliss Haven, Vanchiyoor P.O., Thiruvananthapuram’ എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.
English Summary
The National AYUSH Mission Kerala has announced recruitment for various contract posts in 2026. Eligible candidates can apply for roles like Quality Consultant, Content Creator, DEO, and Sweeper. Applicants must submit their physical application forms before October 27, 2026. The recruitment process involves an interview, along with a written test if applicant numbers are high.