SBI SCO Recruitment 2026: എസ്ബിഐയിൽ ടെക് അസിസ്റ്റന്റ്, AI എക്സ്പെർട്ട് തസ്തികകളിൽ ഒഴിവുകൾ; വിവരങ്ങളറിയാം
SBI AI, Data Analytics Vacancy: ഉയർന്ന ശമ്പളവും മികച്ച കരിയർ വളർച്ചയും ആഗ്രഹിക്കുന്ന ഐടി, ഡാറ്റ പ്രൊഫഷണലുകൾക്ക് ഇതൊരു മികച്ച അവസരമാണ്. യോഗ്യത, അപേക്ഷിക്കേണ്ട വിധം, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വിശദമായി അറിയാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ബാങ്കിംഗ് മേഖലയിലെ മുൻനിര പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉയർന്ന ശമ്പളവും മികച്ച കരിയർ വളർച്ചയും ആഗ്രഹിക്കുന്ന ഐടി, ഡാറ്റ പ്രൊഫഷണലുകൾക്ക് ഇതൊരു മികച്ച അവസരമാണ്. യോഗ്യത, അപേക്ഷിക്കേണ്ട വിധം, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വിശദമായി അറിയാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ എൻജിനീയറിംഗ്, ടെക്‌നോളജി ആർക്കിടെക്ചർ എന്നീ മേഖലകളിലെ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികകളിലേക്കാണ് എസ്ബിഐ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത കാലയളവിലേക്കുള്ള നിയമനത്തിനായി പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് ബാങ്ക് തേടുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ALSO READ: യൂക്കോ ബാങ്കില്‍ 530 അപ്രന്റീസ് ഒഴിവുകള്‍; കേരളത്തിലും അവസരം
ജനറൽ മാനേജർ, ചീഫ് എഐ ഓഫീസർ, ഡെപ്യൂട്ടി ജനറൽ മാനേജർ തുടങ്ങിയ മുതിർന്ന തസ്തികകളും, എഐ ആർക്കിടെക്ചറുമായി ബന്ധപ്പെട്ട പ്രത്യേക തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. തസ്തികകൾക്ക് അനുസരിച്ച് യോഗ്യതയിലും പ്രായപരിധിയിലും മാറ്റങ്ങൾ പരാമർശിക്കുന്നുണ്ട്.
ജനറൽ മാനേജർ ആൻഡ് ചീഫ് എഐ ഓഫീസർ
40 മുതൽ 55 വയസ്സു വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിലോ തത്തുല്യമായ വിഷയത്തിലോ ബിഇ, ബിടെക് അല്ലെങ്കിൽ എംടെക് ബിരുദം നിർബന്ധമാണ്. ഔദ്യോഗിക വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി, സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ എംഎസ്‌സി, സ്റ്റാറ്റിസ്റ്റിക്‌സിൽ എംഎ, എംസ്റ്റാറ്റ് അല്ലെങ്കിൽ എംസിഎ ബിരുദമുള്ള ഉദ്യോഗാർത്ഥികളും യോഗ്യരായേക്കാം.
ഡെപ്യൂട്ടി ജനറൽ മാനേജർ
റിസ്ക് ആൻഡ് ഓപ്പറേഷണൽ അനലിറ്റിക്സ്, എഐ ഗവേണൻസ് ആൻഡ് കംപ്ലയിൻസ്, ഡാറ്റ എൻജിനീയറിംഗ്, മോഡൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ആൻഡ് എഐ ഓപ്‌സ് എന്നീ മൂന്ന് പ്രത്യേക തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. 35 മുതൽ 50 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ബിഇ, ബിടെക്, എംടെക് ഉൾപ്പെടെയുള്ള എൻജിനീയറിംഗ് അല്ലെങ്കിൽ സാങ്കേതിക ബിരുദങ്ങളാണ് യോഗ്യത. കൂടാതെ, സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ നിശ്ചിത ബിരുദാനന്തര ബിരുദങ്ങളുള്ളവർക്കും വിജ്ഞാപനത്തിലെ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.
AI സൊല്യൂഷൻ ആർക്കിടെക്റ്റ്
30 മുതൽ 45 വയസ്സ് വരെ വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ് അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നത് എങ്ങനെ?
- ആദ്യം തന്നെ SBI-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in സന്ദർശിക്കുക.
- ലിങ്കിൽ നൽകിയിരിക്കുന്ന ‘Careers’ അല്ലെങ്കിൽ ‘Recruitment’ വിഭാഗം തുറക്കുക.
- ‘Specialist Cadre Officer’ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം കണ്ടെത്തുക.
- യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കുക.
- ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും, ആവശ്യമായ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, തൊഴിൽ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുകയും ചെയ്യുക.
- അപേക്ഷാ ഫോമിൽ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.
English Summary:
SBI has invited applications for Specialist Cadre Officer (SCO) posts in artificial intelligence, data analytics, data engineering and technology architecture. Interested candidates can apply online through the official website, sbi.bank.in.