AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET UG 2026: നീറ്റ്-യുജി പരീക്ഷ ജൂൺ 21 ന്, പുതിയ തീയതി പ്രഖ്യാപിച്ചു

NEET UG 2026 Re-Examination Date Announced: വ്യാഴാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുന:പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചത്. മെയ് 3-ന് നടന്ന പരീക്ഷയിൽ പേപ്പർ ചോർച്ചയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.

NEET UG 2026: നീറ്റ്-യുജി പരീക്ഷ ജൂൺ 21 ന്, പുതിയ തീയതി പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 15 May 2026 | 10:45 AM

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG- 2026) പുന: പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കി. മെയ് 3ന് നടത്തിയ പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം നടന്നുവരികയാണ്.

പുന:പരീക്ഷ നടത്താൻ വിജ്ഞാപം പുറപ്പെടുവിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു.

‘ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്ന് നീറ്റ് യുജി 2026ന്റെ പുന:പരീക്ഷ   2026 ജൂൺ 21 ന് (ഞായർ)  നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക എൻ.ടി.എ ഉറവിടകളെ മാത്രം ആശ്രയിക്കുക. ഇതിനായി ഏജൻസിയുടെ ഇമെയിൽ ഐഡിയായ (neet-ug@nta.ac.in) അല്ലെങ്കിൽ 011-40759000, 011-69227700 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക’ എന്ന് എൻ.ടി.എ എക്സിലൂടെ അറിയിച്ചു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി-യുടെ പോസ്റ്റ്

 

ALSO READ: മണിക്കൂറുകൾ മാത്രം ബാക്കി; കാത്തിരുന്ന എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും, എങ്ങനെ പരിശോധിക്കാം?

വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം

വ്യാഴാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുന:പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചത്. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതായി  ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) ഡയറക്ടർ ജനറൽ അഭിഷേക് സിംഗ്, സിബിഎസ്ഇ ചെയർമാൻ, കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്), നവോദയ വിദ്യാലയ സമിതി (എൻ‌വി‌എസ്) കമ്മീഷണർമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം

നീറ്റ് യുജി ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം പുരോഗമിക്കുന്നു. ക്രമക്കേട് കണ്ടെത്തിയിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയാണ് സിബിഐ  അന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ അന്വേഷണം നടത്തുകയാണ്. നിലവിൽ കസ്റ്റഡിയിലുള്ള രണ്ട് സഹോദരന്മാരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തിരുന്നു. കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ മംഗിലാൽ ബിവൽ, വികാസ് ബിവൽ, ദിനേശ് ബിവൽ എന്ന മൂന്ന് പേർ ജയ്പൂർ സ്വദേശികളാണ്.  ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ള യാഷ് യാദവും നാസിക്കിൽ നിന്നുള്ള ശുഭം ഖൈർനാറുമാണ് മറ്റ് രണ്ട് പ്രതികൾ.

English Summary:

National Testing Agency has announced that the re-examination for NEET-UG 2026 will be held on June 21 after the earlier exam conducted on May 3 was cancelled due to alleged paper leak and malpractice issues. The decision was taken to ensure transparency and fairness in the medical entrance examination process.

Follow Us