NEET UG Re Exam Result 2026: നീറ്റ് യുജി പരീക്ഷ ഫലം 2026: കാത്തിരിപ്പ് അവസാനിക്കുന്നു! ഫലം എപ്പോൾ പ്രതീക്ഷിക്കാം? തീയതിയും സമയവും
NEET UG Re Exam Result 2026 Expected Date: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്നാണ് ജൂൺ 21-നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വീണ്ടും പരീക്ഷ നടത്തിയത്. 20 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് വീണ്ടും പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് പിന്നാലെ ജൂൺ 25-ന് പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിക്കുകയും ജൂൺ 28 വരെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ ഫലം ഈ മാസം തന്നെ പ്രഖ്യാപിച്ചേക്കാമെന്ന് സൂചന. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്നാണ് ജൂൺ 21-നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വീണ്ടും പരീക്ഷ നടത്തിയത്. 20 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് വീണ്ടും പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് പിന്നാലെ ജൂൺ 25-ന് പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിക്കുകയും ജൂൺ 28 വരെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു.
ഒഎംആർ റെസ്‌പോൺസ് ഷീറ്റുകൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെങ്കിലും, പുനഃപരീക്ഷാ ഫലം എപ്പോൾ വരുമെന്ന ആശങ്കയിലാണ് നിലവിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ. ആശങ്കയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി, നീറ്റ് യുജി പുനഃപരീക്ഷയുടെ ഫലം ജൂലൈ 20-ഓടെ പ്രസിദ്ധീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി ഫലം പ്രഖ്യാപിക്കാൻ എൻടിഎ 45 ദിവസത്തോളം സമയം എടുക്കാറുണ്ടെങ്കിലും, ഇത്തവണ കൂടുതൽ വേഗത്തിൽ ഫലം പുറത്തുവിടാനാണ് എൻടിഎ ശ്രമിക്കുന്നത്. ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാലുടൻ neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.
ALSO READ: എഞ്ചിനീയറിങ് ആദ്യ അലോട്ട്‌മെന്റ് പുറത്ത്; ഈ തീയതികള്‍ നിര്‍ണായകം
ഫലം എങ്ങനെ പരിശോധിക്കാം?
- എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പരിശോധിക്കേണ്ടത്.
- ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിക്കുക
- അവിടെ “റീ നീറ്റ് 2026 ഫലം” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- വിദ്യാർത്ഥികൾ നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകുക
- സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സുരക്ഷാ പിൻ പൂരിപ്പിക്കുക
- ശേഷം നൽകിയ വിവരങ്ങൾ പരിശോധിച്ച് “സമർപ്പിക്കുക” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഉടൻ തന്നെ റീ നീറ്റ് 2026 സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകും
- ഭാവിയിലെ ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക
നീറ്റ് പുനഃപരീക്ഷ: 4 മാർക്ക് ബോണസ്
ജൂൺ 21ന് നടത്തിയ നീറ്റ് യുജി പുനഃപരീക്ഷയിലെ ചോദ്യപ്പേപ്പറിൽ പിശക് കണ്ടെത്തിയിരുന്നു. ഫിസിക്‌സിലെ രണ്ട് ചോദ്യങ്ങളിലാണ് പിശക് കണ്ടെത്തിയത്. എൻജിയറിംഗിനും മെഷീനിംഗിനും ഉപയോഗിക്കുന്ന വെർണിയർ കാലിപ്പർ ഉപകരണത്തെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ഓപ്ഷനായി നൽകിയിരുന്നില്ല എന്നതാണ് പിശക്. നൽകിയിരുന്ന നാലു ഓപ്ഷനുകളും തെറ്റായിരുന്നു. അതിനാൽ മൂല്യനിർണയത്തിിൽ ആ ചോദ്യം ഒഴിവാക്കാൻ പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ തീരുമാനിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഉത്തരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നാലു മാർക്ക് ബോണസായി ലഭിക്കുന്നതാണ്.
രണ്ടാമത്തേത് വൈദ്യുതകാന്തിക തരംഗങ്ങളെ കുറിച്ചുള്ള ചോദ്യമാണ്. ഓപ്ഷനിലെ രണ്ട് ഉത്തരങ്ങൾ ശരിയുത്തരമായി കണക്കാക്കാൻ കഴിയുന്നതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിൽ എന്തു നടപടിയെടുക്കുമെന്ന് എൻടിഎയോ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. നീറ്റ് യുജി പരീക്ഷയിൽ 180 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 45 ചോദ്യങ്ങൾ വീതമാണുള്ളത്. ഒരു ശരി ഉത്തരത്തിന് 4 മാർക്ക് വീതമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
English Summary:
NTA has announced that the Re‑NEET UG 2026 results, including the toppers list, will be declared on July 20, 2026, via the official portal for all candidates to view. Here is how to download your scorecard and marklist.