AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UCO Bank Apprentice 2026: യൂക്കോ ബാങ്കില്‍ 530 അപ്രന്റീസ് ഒഴിവുകള്‍; കേരളത്തിലും അവസരം; ഓണ്‍ലൈനായി അപേക്ഷിക്കാം

UCO Bank Recruitment 2026: ഓൺലൈൻ പരീക്ഷയ്ക്കുള്ള പരീക്ഷാഫീസ് അടയ്ക്കുന്നതിനും കൂടുതൽ വിവരങ്ങൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 29 ആണ്. ഇന്ത്യയിലൊട്ടാകെ ആകെ 530 ഒഴിവുകളാണുള്ളത്. ഇതിൽ കേരളത്തിൽ 10 ഒഴിവുകളുണ്ട്. 20-28 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ ബിരുദം പൂർത്തിയാക്കിയവരായിരിക്കണം.

UCO Bank Apprentice 2026: യൂക്കോ ബാങ്കില്‍ 530 അപ്രന്റീസ് ഒഴിവുകള്‍; കേരളത്തിലും അവസരം; ഓണ്‍ലൈനായി അപേക്ഷിക്കാം
UCO BankImage Credit source: UCO Bank Facebook
Jayadevan AM
Jayadevan AM | Published: 20 Oct 2026 | 07:52 PM

യൂക്കോ ബാങ്കില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ https://www.uco.bank.in എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ https://beep.bfsissc.com വഴിയോ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനായി ആദ്യം എൻഎടിഎസ്പോർട്ടലിൽ (https://nats.education.gov.in) രജിസ്റ്റർ ചെയ്യുകയും യൂക്കോ ബാങ്കിന്റെ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുകയും വേണം. തുടര്‍ന്ന്‌ നവംബർ 7-ന് രാവിലെ 11 മണിക്ക് ബിഎഫ്എസ്ഐ സെക്ടർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യ (BFSI SSC) നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്. ഓൺലൈൻ പരീക്ഷയ്ക്കായുള്ള വിശദമായ അപേക്ഷ പൂരിപ്പിക്കുന്നതിനും പരീക്ഷാഫീസ് അടയ്ക്കുന്നതിനുമായി ബിഎഫ്എസ്ഐ സെക്ടർ സ്കിൽ കൗൺസിലിൽ നിന്ന് ഇമെയിൽ ലഭിക്കും.

ഓൺലൈൻ പരീക്ഷയ്ക്കുള്ള പരീക്ഷാഫീസ് അടയ്ക്കുന്നതിനും കൂടുതൽ വിവരങ്ങൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 29 ആണ്. ഇന്ത്യയിലൊട്ടാകെ ആകെ 530 ഒഴിവുകളാണുള്ളത്. ഇതിൽ കേരളത്തിൽ 10 ഒഴിവുകളുണ്ട്. 20-28 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ ബിരുദം പൂർത്തിയാക്കിയവരായിരിക്കണം. മാർക്ക് ഷീറ്റുകളും പ്രൊവിഷണൽ അല്ലെങ്കിൽ ഫൈനൽ ഡിഗ്രി സർട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം.

Also Read: Work From Home Jobs: ദിവസവും ഒരു മണിക്കൂർ മതി, വീട്ടിലിരുന്ന് അധിക വരുമാനം നേടാം

ആകെ ഒരു വർഷമായിരിക്കും പരിശീലന കാലയളവ്. അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം 16,650 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പരിജ്ഞാനമുണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രൊഫഷണൽ ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് നടത്തുന്നതാണ്. സർട്ടിഫിക്കറ്റ് പരിശോധന വേളയിലാണ് ഈ പരീക്ഷ നടത്തുക. ഈ ഭാഷാ പരീക്ഷയിൽ വിജയിക്കാത്തവരെ അപ്രന്റിസായി തിരഞ്ഞെടുക്കില്ല. എന്നാൽ, 10-ാം തരത്തിലോ 12-ാം തരത്തിലോ ബന്ധപ്പെട്ട പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന മാർക്ക് ഷീറ്റോ സർട്ടിഫിക്കറ്റോ ഹാജരാക്കുന്നവർക്ക് ഈ ഭാഷാ പരീക്ഷ ഉണ്ടാകില്ല.

അപേക്ഷാ ഫീസ് നിരക്കുകൾ:

  • പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ: 200 രൂപയും ജിഎസ്ടിയും
  • ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ: 200 രൂപയും ജിഎസ്ടിയും
  • ജനറൽ, ഇഡബ്ല്യുഎസ്, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (OBC) പുരുഷ ഉദ്യോഗാർത്ഥികൾ: 800 രൂപയും ജിഎസ്ടിയും
  • ജനറൽ, ഇഡബ്ല്യുഎസ്, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (OBC) സ്ത്രീ/ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികൾ: 600 രൂപയും ജിഎസ്ടിയും

ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. NATS പോർട്ടലിൽ ആദ്യം രജിസ്റ്റര്‍ ചെയ്യണം. യൂക്കോ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിജ്ഞാപനം നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

English Summary

UCO Bank has invited online applications for 530 Apprentice vacancies across India, including 10 in Kerala. Candidates aged 20 to 28 with a graduate degree completed on or after April 1, 2022, can apply. Applicants must register on the NATS portal and pay the exam fee before October 29, 2026. Selection includes an online test on November 7, 2026, offering a monthly stipend of INR 16,650 for a one-year training period.

Follow Us