AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SSC CGL 2026: കിടിലന്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍; ഒന്നര ലക്ഷം വരെ ശമ്പളം; സിജിഎല്ലിന് അപേക്ഷിക്കാം

SSC CGL 2026 Ultimate Guide: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ജൂണ്‍ 22 വരെ അപേക്ഷിക്കാം. മെയ് 21 മുതലാണ് സിജിഎല്‍ 2026 പരീക്ഷയ്ക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ജൂണ്‍ 23 വരെ ഫീസ് അടയ്ക്കാം.

SSC CGL 2026: കിടിലന്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍; ഒന്നര ലക്ഷം വരെ ശമ്പളം; സിജിഎല്ലിന് അപേക്ഷിക്കാം
Staff Selection CommissionImage Credit source: ssc.gov.in
Jayadevan AM
Jayadevan AM | Published: 01 Jun 2026 | 05:39 PM

SSC CGL 2026 Recruitment: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷയ്ക്ക് ജൂണ്‍ 22 വരെ അപേക്ഷിക്കാം. മെയ് 21 മുതലാണ് സിജിഎല്‍ 2026 പരീക്ഷയ്ക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ജൂണ്‍ 23 വരെ ഫീസ് അടയ്ക്കാം. തിരുത്തലുകള്‍ വരുത്താനുള്ള ആപ്ലിക്കേഷന്‍ വിന്‍ഡോ ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്ന് വരെ ലഭ്യമാകും. ഓഗസ്ത്-സെപ്തംബര്‍ മാസങ്ങളില്‍ ടയര്‍ 1 പരീക്ഷ നടത്തും. ഡിസംബറിലാണ് ടയര്‍ 2 പരീക്ഷ. ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ 1800 309 3063 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാമെന്ന് എസ്എസ്‌സി അറിയിച്ചു.

പേ ലെവല്‍-8 തസ്തികകളില്‍ 47,600 മുതല്‍ 1,51,100 വരെയാണ് ശമ്പളം. 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 44,900 മുതല്‍ 1,42,000 വരെ പേ ലെവല്‍ 7 തസ്തികകളില്‍ ലഭിക്കും. പേ ലെവല്‍ 6 തസ്തികകളില്‍ 35,400 മുതല്‍ 1,12,400 വരെ ലഭിക്കും. 29,200 മുതല്‍ 92,300 വരെ പേ ലെവല്‍ അഞ്ച് തസ്തികകളില്‍ ശമ്പളമായി ലഭിക്കും. 25,500 മുതല്‍ 81,100 വരെയാണ് പേ ലെവല്‍ നാല് തസ്തികകളിലെ ശമ്പളം.

എല്ലാ തസ്തികകളിലും കൂടി ആകെ 12,256 ഒഴിവുകളുണ്ട്. തസ്തികകള്‍, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ തുടങ്ങിയവിടങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള സുവര്‍ണാവസരമാണ് സിജിഎല്‍ പരീക്ഷ.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: സേ പരീക്ഷയെഴുതുന്ന കുട്ടികൾ എപ്പോൾ അപേക്ഷിക്കണം?

അപേക്ഷിക്കേണ്ട വിധം:

എസ്‌എസ്‌സി ഹെഡ്ക്വാർട്ടറിന്റെ പുതിയ വെബ്‌സൈറ്റായ https://ssc.gov.in-ലോ ‘മൈ എസ്‌എസ്‌സി മൊബൈൽ ആപ്ലിക്കേഷൻ’ വഴിയോ (ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം) ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ പൂര്‍ണമായി വായിച്ചതിന് ശേഷം മാത്രമേ അപേക്ഷിക്കാവൂ.

വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം, വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ പൂരിപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകളെയും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), പിഡബ്ല്യുബിഡി, മുൻ സൈനികർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിക്ക് ശേഷം, ചില പിഴവുകള്‍ തിരുത്താന്‍ കമ്മീഷൻ മൂന്ന്‌ ദിവസത്തെ സമയം നൽകും. അതിൽ അപേക്ഷകർക്ക് അവരുടെ ആവശ്യാനുസരണം ഓൺലൈൻ അപേക്ഷ ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം അപേക്ഷകൾ വീണ്ടും സമർപ്പിക്കാനാകും.

ആദ്യമായി തിരുത്തൽ വരുത്തുന്നതിനും പരിഷ്കരിച്ച അപേക്ഷ വീണ്ടും സമർപ്പിക്കുന്നതിനും കമ്മീഷൻ 200 രൂപ ചാർജ് ഈടാക്കും. രണ്ടാം തവണ തിരുത്തൽ വരുത്തുന്നതിനും പരിഷ്കരിച്ച അപേക്ഷ വീണ്ടും സമർപ്പിക്കുന്നതിനും 500 രൂപയും കമ്മീഷൻ ഈടാക്കും. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ ചാർജുകൾ ബാധകമായിരിക്കും. കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായാണ് ടയര്‍ 1, ടയര്‍ 2 പരീക്ഷകള്‍ നടത്തുന്നത്. സിലബസ് അടക്കമുള്ള വിശദാംശങ്ങളും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

English Summary

Online applications for the SSC CGL 2026 exam are open until June 22. The recruitment drive offers 12,256 central government job vacancies across various pay levels. The Tier 1 exam will be held in August-September, followed by Tier 2 in December. Candidates can apply through the new official website or the mobile app for a fee of 100 rupees.

Follow Us