AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UGC NET December 2025 Result: യുജിസി നെറ്റ് റിസള്‍ട്ട് പുറത്ത്; എങ്ങനെ പരിശോധിക്കാം?

UGC NET December 2025 Result Out: യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുടെ റിസള്‍ട്ട് പുറത്ത്. രാജ്യത്തുടനീളമുള്ള 283 നഗരങ്ങളിലെ 663 പരീക്ഷാ കേന്ദ്രങ്ങളിലായി 11 ഷിഫ്റ്റുകളിലായി 7,35,614 പേര്‍ ആറ് ദിവസങ്ങളിലായി നടന്ന പരീക്ഷ എഴുതിയിരുന്നു.

UGC NET December 2025 Result: യുജിസി നെറ്റ് റിസള്‍ട്ട് പുറത്ത്; എങ്ങനെ പരിശോധിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: athima tongloom / gettyimages
Jayadevan AM
Jayadevan AM | Published: 05 Feb 2026 | 02:16 PM

യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുടെ റിസള്‍ട്ട് പുറത്ത്. പരീക്ഷയുടെ ഫലം https://ugcnet.nta.nic.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയെഴുതിയവര്‍ക്ക്‌ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് സ്കോർ കാർഡ് കാണാനും, ഡൗൺലോഡ് ചെയ്യാനും, പ്രിന്റ് ചെയ്യാനും കഴിയും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 85 വിഷയങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടത്തിയത്. രാജ്യത്തുടനീളമുള്ള 283 നഗരങ്ങളിലെ 663 പരീക്ഷാ കേന്ദ്രങ്ങളിലായി 11 ഷിഫ്റ്റുകളിലായി 7,35,614 പേര്‍ ആറ് ദിവസങ്ങളിലായി നടന്ന പരീക്ഷ എഴുതി.

ഡിസംബര്‍ 31, ജനുവരി 2, ജനുവരി 3, ജനുവരി 5, ജനുവരി 6, ജനുവരി 7 തീയതികളിലായാണ് പരീക്ഷ നടന്നത്. പരീക്ഷ എഴുതിയവരില്‍ 58.91 ശതമാനം പേരും (5,85,400) വനിതകളാണ്. 41.08 പേര്‍ (4,08,245) പുരുഷന്മാരാണ്. ഒബ്ജക്ഷന്‍ ഉണ്ടെങ്കില്‍ അറിയിക്കുന്നതിനായി ചോദ്യപേപ്പര്‍, താല്‍ക്കാലിക ഉത്തരസൂചികകള്‍, റെക്കോര്‍ഡഡ് റെസ്‌പോണ്‍സസ് എന്നിവ ജനുവരി 14 മുതല്‍ 17 വരെയുള്ള തീയതികളിലായി ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ പുറത്തുവിട്ടിരുന്നു.

Also Read: Kerala SSLC Exam: എസ്എസ്എൽസി പരീക്ഷ: പേടി മാറ്റി എല്ലാത്തിനും എ പ്ലസ് നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഈ എതിര്‍പ്പുകള്‍ വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷം അന്തിമ ഉത്തരസൂചിക പ്രകാരമാണ് റിസള്‍ട്ട് തയ്യാറാക്കിയത്. 9,93,702 പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. 5,108 പേർ ജെആർഎഫിനും അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾക്കും യോഗ്യത നേടി. അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾക്കും പിഎച്ച്ഡി പ്രവേശനത്തിനും 54,713 പേർ അർഹത നേടി. 1,17,058 പേർ പിഎച്ച്ഡി പ്രവേശനത്തിന് മാത്രം യോഗ്യത നേടി.

ഇന്ത്യയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും ലൈവ് സിസിടിവി നിരീക്ഷിക്കുന്നതിനായി ഒരു കൺട്രോൾ റൂം എൻ‌ടി‌എ ഒരുക്കിയിരുന്നു. ആകെ 41,500 ക്യാമറകൾ സ്ഥാപിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ, വിവിധ രേഖകൾ മുതലായവ ഇൻഫർമേഷൻ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധിക്കുന്നതാണ്.

Follow Us