യുജിസി നെറ്റ് എഴുതുന്നവരാണോ? പേന മുതൽ ചെരുപ്പ് വരെ പുതിയ നിയമങ്ങൾ; മാറ്റങ്ങള് അറിയാം
UGC NET December 2026: പരീക്ഷാർത്ഥികൾക്ക് കൂടുതൽ വ്യക്തതയും സ്ഥിരതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതെന്ന് ഏജൻസി വ്യക്തമാക്കി. പരീക്ഷ 2026 ഡിസംബർ 14, 15, 16, 17, 18, 21 തീയതികളിൽ നടക്കും. ഒക്ടോബർ 8-നാണ് അപേക്ഷകൾ ആരംഭിച്ചത്. അപേക്ഷകര് പുതിയ വിവരങ്ങള് വിശദമായി പരിശോധിക്കണമെന്ന് എന്ടിഎ.

UGC NET Candidates File Pic
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ തിരുത്തൽ വിജ്ഞാപനം പുറപ്പെടുവിച്ചു. നിരവധി വ്യവസ്ഥകള് പരിഷ്കരിച്ചു. പരീക്ഷാർത്ഥികൾക്ക് കൂടുതൽ വ്യക്തതയും സ്ഥിരതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതെന്ന് ഏജൻസി വ്യക്തമാക്കി. പരീക്ഷ 2026 ഡിസംബർ 14, 15, 16, 17, 18, 21 തീയതികളിൽ നടക്കും. ഒക്ടോബർ 8-നാണ് അപേക്ഷകൾ ആരംഭിച്ചത്. അപേക്ഷകര് പുതിയ വിവരങ്ങള് വിശദമായി പരിശോധിക്കണമെന്ന് എന്ടിഎ നിര്ദ്ദേശിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്കും അറിയിപ്പുകൾക്കുമായി എൻടിഎ, യുജിസി നെറ്റ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പരീക്ഷാർത്ഥികൾ പതിവായി സന്ദർശിക്കേണ്ടതാണ്.
ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി വിശദാംശങ്ങള് പരിശോധിക്കാം. യോഗ്യരായവര്ക്ക് ഈ വെബ്സൈറ്റ് വഴി ഒക്ടോബർ 28 രാത്രി 11:50 വരെ അപേക്ഷകൾ സമർപ്പിക്കാം. വൈകിയുള്ള ഫീസോടെയുള്ള അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കും.
വിഷയങ്ങൾ തിരിച്ചുള്ള പരീക്ഷാ ടൈംടേബിൾ പിന്നീട് വെവ്വേറെ പ്രഖ്യാപിക്കും. പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് വ്യക്തമാക്കുന്ന അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നവംബർ 23-ന് പ്രസിദ്ധീകരിക്കും. അഡ്മിറ്റ് കാർഡുകൾ ഡിസംബർ 7 മുതൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
പ്രധാന മാറ്റങ്ങള്
പരീക്ഷാ കേന്ദ്രത്തിൽ പേന നൽകുന്നതായിരിക്കും. ‘മാർക്ക് ഫോർ റിവ്യൂ’ ആയി അടയാളപ്പെടുത്തിയാലും ഉത്തരമെഴുതുകയോ ശ്രമിക്കുകയോ ചെയ്ത ചോദ്യങ്ങൾ മൂല്യനിർണ്ണയം ചെയ്യും. മുൻപത്തെ വ്യവസ്ഥയിൽ, ഉത്തരം എഴുതാത്തതോ ശ്രമിക്കാത്തതോ ആയ ചോദ്യങ്ങൾക്കും (മാർക്ക് ഫോർ റിവ്യൂ എന്ന് അടയാളപ്പെടുത്തിയവ ഉൾപ്പെടെ) മാർക്ക് നൽകില്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
Also Read: Railway Jobs: പ്ലസ് ടു യോഗ്യതയുണ്ടോ? റെയിൽവേയിൽ 1688 ഒഴിവുകൾ; ശമ്പളവും മറ്റ് വിവരങ്ങളും
പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റുകൾ അടയ്ക്കും. സാധാരണ ഷൂസുകൾ, സ്ലിപ്പറുകൾ, താഴ്ന്ന ഹീലുള്ള ചെരുപ്പുകൾ എന്നിവ അനുവദനീയമാണ്. നീളമുള്ള ബൂട്ടുകൾ അനുവദിക്കില്ല.
അപ്ഡേറ്റുകൾക്കായി ഔദ്യോഗിക പോർട്ടൽ പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകൾ പുറത്തിറങ്ങുമ്പോൾ ഡൗൺലോഡ് ചെയ്യുകയും വേണം. പെർസെന്റൈൽ സ്കോറിനൊപ്പം മാർക്കുകളും ഉൾപ്പെടുത്തിയായിരിക്കും ഫലം പ്രഖ്യാപിക്കുക. 87 വിഷയങ്ങളിലായി ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത യുജിസി നെറ്റ് നിർണ്ണയിക്കുന്നു.
അപേക്ഷാ ഫീസ്
ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥികൾക്ക് 1,150 രൂപയും, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കും നോൺ-ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (OBC-NCL) 600 രൂപയും, മറ്റ് വിഭാഗങ്ങൾക്ക് 325 രൂപയുമാണ് അപേക്ഷാ ഫീസ്.
English Summary
The NTA has issued revised rules and an updated information bulletin for UGC NET December 2026. The examination will now take place from December 4 to 18 and on December 21. Eligible candidates can apply online until October 28, with late fees accepted until October 31. Attempted questions will be evaluated, but unanswered ones will get no marks even if marked for review.