LIC HFL Recruitment 2026: 40,000-ത്തോളം രൂപ ശമ്പളം വാങ്ങാം; എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റാകാം
LIC Housing Finance Limited Junior Assistant Recruitment 2026: എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ അവസരം. ആകെ 180 ഒഴിവുകളാണുള്ളത്. 21-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടാകണം. 800 രൂപയാണ് ആപ്ലിക്കേഷന്‍ ഫീ.
LIC Housing Finance Limited: എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ അവസരം. രാജ്യത്ത് ആകെ 180 ഒഴിവുകളാണുള്ളത്. കേരളത്തില്‍ (എറണാകുളം, പാലക്കാട്, തൃശൂര്‍) ആകെ മൂന്ന് ഒഴിവുകളുണ്ട്. ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ജൂണ്‍ ആദ്യ വാരമാകും ഓണ്‍ലൈന്‍ പരീക്ഷ. പരീക്ഷയ്ക്ക് 7-10 ദിവസം മുമ്പ് കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.
20,000 ആണ് ബേസിക് പേ. കൂടാതെ എച്ച്ആര്‍എ, മറ്റ് ആനുകൂല്യങ്ങള്‍, മീല്‍ കൂപ്പണ്‍, പിഎഫ് മെഡിക്ലെയിം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവ എല്ലാം ഉള്‍പ്പെടെ 40,000-ത്തോളമാണ് ഒരു മാസത്തെ സിടിസി. കാറ്റഗറി 1 സിറ്റികളില്‍ പ്രതിമാസം 41,509, കാറ്റഗറി 2 സിറ്റികളില്‍ പ്രതിമാസം 39,909, കാറ്റഗറി 3 സിറ്റികളില്‍ പ്രതിമാസം 38,709 എന്നിങ്ങനെയാണ് സിടിസി.
21-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടാകണം. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് നിയമനം.
ഓണ്‍ലൈന്‍ പരീക്ഷ
ഇംഗ്ലീഷ് ലാംഗ്വേജ്, ലോജിക്കല്‍ റീസണിങ്, ജനറല്‍ അവയര്‍നസ്, ന്യൂമെറിക്കല്‍ എബിലിറ്റി, കമ്പ്യൂട്ടര്‍ സ്‌കില്‍ എന്നിവയില്‍ നിന്ന് പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷിലാണ് പരീക്ഷ. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ആകെ 200 ചോദ്യങ്ങളുണ്ടാകും.
എങ്ങനെ അപേക്ഷിക്കാം?
lichousing.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ കരിയര്‍ സെഷനിലൂടെ അപേക്ഷിക്കാം. മറ്റ് ഒരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കില്ല. 800 രൂപയാണ് ആപ്ലിക്കേഷന്‍ ഫീ. അപേക്ഷാ ഫീസിൽ 18% ജിഎസ്ടി ഈടാക്കും.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അഭിമുഖത്തിനായി വിളിക്കപ്പെടുന്ന ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖ കേന്ദ്രങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് മുഴുവനായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.