UPSC CDS 2026: ആര്‍മിയിലും, എയര്‍ഫോഴ്‌സിലും, നേവിയിലും അവസരം; സിഡിഎസ് പരീക്ഷയ്ക്ക് യുപിഎസ്‌സി വിളിക്കുന്നു
UPSC CDS 2 Exam 2026 Details: സിഡിഎസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒമ്പത് വരെ അപേക്ഷിക്കാം. സെപ്തംബര്‍ 13-നാണ് പരീക്ഷ. വിശദമായ നിർദ്ദേശങ്ങൾ പോർട്ടലിന്റെ ഹോം പേജില്‍ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ആദ്യം ഈ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഇതിനുശേഷം അപേക്ഷിക്കാം.
UPSC CDS 2: കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒമ്പത് വരെ അപേക്ഷിക്കാം. സെപ്തംബര്‍ 13-നാണ് പരീക്ഷ. upsc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദമായ നിർദ്ദേശങ്ങൾ പോർട്ടലിന്റെ ഹോം പേജില്‍ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ആദ്യം ഈ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഇതിനുശേഷം അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ തീയതിയുടെ തൊട്ടുമുമ്പുള്ള ആഴ്ചയിലെ അവസാന പ്രവൃത്തി ദിവസം ഇ-അഡ്മിറ്റ് കാർഡ് നൽകും. ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും. അഡ്മിറ്റ് കാർഡ് തപാൽ വഴിയോ ഇ-മെയിൽ വഴിയോ അയയ്ക്കില്ല.
അപേക്ഷയുമായി ബന്ധപ്പെട്ട വ്യക്തത, മാർഗ്ഗനിർദ്ദേശം അല്ലെങ്കിൽ സഹായം ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 011-24041001/011-40303444 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ upscsoap@nic.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം. ജൂണ്‍ ഒമ്പത് വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ ഹെൽപ്പ്‌ലൈൻ പ്രവർത്തിക്കും.
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (100 ഒഴിവുകള്‍), ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമി (26 ഒഴിവുകള്‍), ഹൈദരാബാദിലെ എയര്‍ ഫോഴ്‌സ് അക്കാദമി (32 ഒഴിവുകള്‍), ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (പുരുഷന്മാര്‍ക്ക് 275 ഒഴിവുകള്‍, സ്ത്രീകള്‍ക്ക് 18 ഒഴിവുകള്‍) എന്നിവിടങ്ങളിലെ കോഴ്‌സുകളിലാണ് അവസരം. ആകെ 451 ഒഴിവുകളുണ്ട്.
കേരളത്തില്‍ കൊച്ചിയിലും, കോഴിക്കോടും, തിരുവനന്തപുരത്തും, പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ കോഴ്‌സുകളുടെയും വിശദാംശങ്ങള്‍, പ്രായപരിധി, ശമ്പളം ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ എന്നിവ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുണ്ട്. അത് വിശദമായി വായിക്കുക.
എങ്ങനെ അപേക്ഷിക്കാം?
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ആവശ്യമുള്ള നിർദ്ദേശങ്ങൾ ഹോം പേജിലെ മെനു ബാറിൽ ലഭ്യമാണ്. ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, കമ്മീഷന്റെ എല്ലാ പരീക്ഷകൾക്കും പൊതുവായുള്ള ഒരു യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ സൃഷ്ടിക്കപ്പെടും. ഈ നമ്പര്‍ യുപിഎസ്‌സിയുടെ എല്ലാ പരീക്ഷകള്‍ക്കും ആവശ്യമാണ്.
നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി, എയർഫോഴ്സ് അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നിവിടങ്ങളിൽ നേരത്തെ പ്രവേശനം ലഭിക്കുകയും, എന്നാല്‍ അച്ചടക്ക നടപടികളുടെ പേരിൽ അവിടെ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തവരെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലേക്കോ കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനിലേക്കോ പരിഗണിക്കില്ല.
പരീക്ഷയുടെ രീതി, സിലബസ് അടക്കമുള്ള വിശദാംശങ്ങളും നോട്ടിഫിക്കേഷനിലുണ്ട്. ഒഎംആര്‍ ഷീറ്റിൽ (ഉത്തരക്കടലാസ്) ഉത്തരങ്ങൾ എഴുതുന്നതിനും അടയാളപ്പെടുത്തുന്നതിനും, ഉദ്യോഗാർത്ഥികൾ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. മറ്റേതെങ്കിലും നിറത്തിലുള്ള പേന അനുവദനീയമല്ല. പെൻസിലോ ഇങ്ക് പേനയോ ഉപയോഗിക്കരുത്. ഒഎംആര്‍ ഉത്തരക്കടലാസിൽ എൻകോഡ് ചെയ്യുന്നതിലും വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിലും (പ്രത്യേകിച്ച് റോൾ നമ്പർ, ടെസ്റ്റ് ബുക്ക്‌ലെറ്റ് സീരീസ് കോഡ് എന്നിവയുമായി ബന്ധപ്പെട്ട്) എന്തെങ്കിലും തെറ്റുകളുണ്ടായാല്‍ ഉത്തരക്കടലാസ് നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
English Summary
The UPSC has invited online applications for the Combined Defence Services (CDS) Exam until June 9. A total of 451 vacancies are available across various premium military, naval, and air force academies. The written examination is scheduled to be conducted on September 13 at multiple centers, including Kerala. Candidates must carefully read the official guidelines on upsc.gov.in and complete their universal registration before applying.