AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UPSC CSE 2026: സിവിൽ സർവീസാണോ സ്വപ്നം! യുപിഎസ് സി വിജ്ഞാപനം പുറത്ത്; ഒഴിവുകൾ

UPSC CSE 2026 Registration: അപേക്ഷിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 24 വൈകുന്നേരം അറ് മണി വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ് സിയുടെ ഔദ്യോഗിക പോർട്ടലായ upsconline.nic.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രിലിമിനറി പരീക്ഷ വരുന്ന മെയ് 24ന് നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.

UPSC CSE 2026: സിവിൽ സർവീസാണോ സ്വപ്നം! യുപിഎസ് സി വിജ്ഞാപനം പുറത്ത്; ഒഴിവുകൾ
Upsc Cse 2026Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 05 Feb 2026 | 09:36 AM

യുപിഎസ് സി സിവിൽ സർവീസസ് (CSE), ഫോറസ്റ്റ് സർവീസ് (IFS) പരീക്ഷകൾക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുപ്രധാന അറിയിപ്പ്. 2026-ലെ സിവിൽ സർവീസസ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങി. ആകെ 933 ഒഴിവുകളിലേക്കാണ് ഇത്തവണ വിജ്ഞാപനം വന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസുകളിലേക്കുള്ള ഈ ചുവടുവെപ്പിന് ഇപ്പോൾ തന്നെ നിങ്ങൾക്ക് തയ്യാറെടുത്ത് തുടങ്ങാം.

അപേക്ഷിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 24 വൈകുന്നേരം അറ് മണി വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ് സിയുടെ ഔദ്യോഗിക പോർട്ടലായ upsconline.nic.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം. പ്രിലിമിനറി പരീക്ഷ വരുന്ന മെയ് 24ന് നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.

ALSO READ: ജെഇഇ മെയിന്‍സ് റിസള്‍ട്ട് എന്ന്? നിര്‍ണായക സൂചന പുറത്ത്‌

സിവിൽ സർവീസസ് മെയിൻ പരീക്ഷ ഓ​ഗസ്റ്റ് 21ഓട് കൂടിയുണ്ടാകും. ജനറൽ, ഒബിസി (OBC), ഇഡബ്ല്യുഎസ് (EWS) വിഭാഗത്തിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി (SC) / എസ്ടി (ST) വിഭാഗത്തിൽപ്പെട്ടവർ, വനിതാ അപേക്ഷകർ (എല്ലാ വിഭാഗത്തിലുംപെട്ട സ്ത്രീകൾ), ഭിന്നശേഷിയുള്ള വ്യക്തികൾ (PwBD) അപേക്ഷാ ഫീസിൽ ഇളവുകൾ ലഭ്യമാണ്. അപേക്ഷകരുടെ പ്രായപരിധി 21 മുതൽ 32 വയസ്സ് വരെയാണ്

യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ഉദ്യോഗാർത്ഥികൾ ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയിരിക്കണം. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

അപേക്ഷിക്കേണ്ട വിധം

ആദ്യം യുപിഎസ്‌സിയുടെ ഔദ്യോഗിക പോർട്ടലായ upsconline.nic.in സന്ദർശിക്കുക.

നിങ്ങൾ ആദ്യമായാണ് അപേക്ഷിക്കുന്നതെങ്കിൽ ‘One Time Registration’ (OTR) പൂർത്തിയാക്കി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക.

ശേഷം വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തുക.

ഉദ്യോഗാർത്ഥിയുടെ ഫോട്ടോ, ഒപ്പ്, തിരിച്ചറിയൽ കാർഡ് എന്നിവ നിശ്ചിത സൈസിലും ഫോർമാറ്റിലും അപ്‌ലോഡ് ചെയ്യുക.

ബാധകമായ അപേക്ഷാ ഫീസ് ഓൺലൈൻ പേയ്‌മെന്റ് രീതികൾ വഴി അടയ്ക്കുക.

നൽകിയ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

 

Follow Us